News4media TOP NEWS
വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ വയനാട് ഡിസിസി ട്രഷററും മകനും മരിച്ചു; ഇരുവരുടെയും മരണം ആശുപത്രിയിൽ ചികിത്സയിലിരിക്കെ ദളിത് യുവതിയ്ക്ക് നേരെ പീഡന ശ്രമം, പുറത്തു പറഞ്ഞാൽ അപായപ്പെടുത്തുമെന്ന് ഭീഷണിയും; ജിജോ തില്ലങ്കേരി അറസ്റ്റില്‍ മിക്സ്ചർ കഴിച്ചതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യവും ഛർദ്ദിയും; അഞ്ചു വയസ്സുകാരൻ മരിച്ചു ടിക്കറ്റെടുക്കാൻ കയ്യിൽ പണമില്ല, ട്രെയിനിന് അടിയിൽ കയറിയിരുന്ന് യുവാവ് സഞ്ചരിച്ചത് 250 കിലോമീറ്റർ! ; ഒടുവിൽ പിടിവീണു, വീഡിയോ

മഹീന്ദ്രയുടെ പുത്തൻ ഇവി കണ്ട് കണ്ണ് മഞ്ഞളിച്ച് കേന്ദ്ര ഗതാഗത മന്ത്രി; രണ്ടു മോഡലുകളും പരീക്ഷിച്ചു; യാത്രാനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് നിതിൻ ഗഡ്ഗരി

മഹീന്ദ്രയുടെ പുത്തൻ ഇവി കണ്ട് കണ്ണ് മഞ്ഞളിച്ച് കേന്ദ്ര ഗതാഗത മന്ത്രി; രണ്ടു മോഡലുകളും പരീക്ഷിച്ചു; യാത്രാനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് നിതിൻ ഗഡ്ഗരി
December 22, 2024

കാലങ്ങളായി ഇവി വാഹനങ്ങളെ വലിയ രീതിയിൽ പിന്തുണയ്ക്കുന്ന ഒരു വ്യക്തിയാണ് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരി. ഇലക്‌ട്രിക് മൊബിലിറ്റി ഇന്ത്യയിൽ വർധിച്ചു വരുന്ന മലിനീകരണം കുറയ്ക്കാൻ സഹായിക്കുമെന്നും ഇന്ധന ഇറക്കുമതിയിൽ ബിൽ വെട്ടിക്കുറച്ച് ഫോറിൻ എക്സ്ചേഞ്ചിന്റെ കാര്യത്തിൽ രാജ്യത്തിന് ശതകോടിക്കണക്കിന് രൂപ ലാഭം നേടാനും സഹായിക്കുമെന്നും അദ്ദേഹം പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്.

അടുത്തിടെ മഹീന്ദ്ര പുറത്തിറക്കിയ BE 6, XEV 9e എന്നീ ഇലക്ട്രിക് എസ്‌യുവികളിൽ മന്ത്രി നിതിൻ ഗഡ്ഗരി ഒരു ടെസ്റ്റ് റൺ നടത്തി. രണ്ട് എസ്‌യുവികളിലെയും ചെറിയ യാത്രയ്ക്ക് ശേഷം അദ്ദേഹം തന്റെ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു.

അത്യാധുനിക സാങ്കേതിക വിദ്യയുമായി ലോകോത്തര നിലവാരമുള്ള ഇലക്ട്രിക് കാറുകൾ നിർമ്മിക്കുന്ന മഹീന്ദ്രയെ ഗഡ്ഗരി തൻ്റെ ട്വീറ്റിലൂടെ അഭിനന്ദിച്ചു.

നിലവിൽ ലഭ്യമായ അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ആഗോള തലത്തിലുള്ള വൻ ഭീമന്മാരുമായി ഇന്ത്യൻ കാർ കമ്പനികൾ മത്സരിക്കുന്നത് അഭിമാനകരവും സന്തോഷകരവുമാണെന്ന് അദ്ദേഹം ഈ കുറിപ്പിൽ ചൂണ്ടിക്കാട്ടി.

മഹീന്ദ്രയ്ക്ക് എല്ലാ ആശംസകളും നേർന്നു കൊണ്ടാണ് കേന്ദ്ര ഗതാഗത മന്ത്രിയുടെ കുറിപ്പ്. അദ്ദേഹത്തിൻ്റെ ട്വീറ്റ് മഹീന്ദ്ര ചെയർമാൻ ആനന്ദ് മഹീന്ദ്രയും റീട്വീറ്റ് ചെയ്തിച്ചുണ്ട്. ഗഡ്ഗരിക്ക് മഹീന്ദ്ര നന്ദി അറിയിച്ചു. രാജ്യത്തെ നിലവിലെ മികച്ച ഇവികൾ നിർമ്മിച്ച മഹീന്ദ്രയ്ക്ക് ഇത് ഒരു വലിയ പ്രചോദനവും അനുമോദനവുമാണ് എന്നാണ് വെബ്ബിൽ ഇതിനു താഴെ കമന്റ് ബോക്സിൽ വരുന്ന പ്രതികരണങ്ങളും.

മഹീന്ദ്ര BE 6, XEV 9e മോഡലുകളിൽ ഗഡ്ഗരിയുടെ ഈ ടെസ്റ്റ് റൺ സംഘടിപ്പിച്ചത് മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ പ്രസിഡൻ്റ് ഡോ. അനീഷ് ഷായാണ്. ഡോ. ഷാ മഹീന്ദ്ര ഉദ്യോഗസ്ഥർക്കൊപ്പം രണ്ട് കാറുകളും ഗഡ്ഗരിയുടെ ഡൽഹിയിലെ വീട്ടിലേക്ക് എത്തിക്കുകയായിരുന്നു. കേന്ദ്ര ഗതാഗത മന്ത്രി രണ്ടു മോഡലുകളും പരീക്ഷിച്ചു നോക്കി സംതൃപ്തനാവുകയും ചെയ്തു.

രണ്ടു മോഡലുകളും 2025 ജനുവരിയിൽ ഔദ്യോഗികമായി കമ്പനി പുറത്തിറക്കും. മുഴുവൻ വേരിയൻ്റ് ലൈനപ്പിൻ്റെയും വിലകൾ അപ്പോഴാകും നിർമ്മാതാക്കൾ വെളിപ്പെടുത്തുക. XEV 9e, BE 6 എന്നിവ രാജ്യത്തുടനീളമുള്ള മഹീന്ദ്ര ഡീലർഷിപ്പുകളിലേക്ക് എത്തിത്തുടങ്ങിയെങ്കിലും ടെസ്റ്റ് ഡ്രൈവുകൾ ഈ മാസം അവസാനമേ തുടങ്ങു.

ഇവികൾക്കായുള്ള ബുക്കിംഗ് വരുന്ന ജനുവരിയിൽ ആരംഭിക്കും, ഫെബ്രുവരി മുതൽ വാഹനങ്ങളുടെ ഡെലിവറികൾ തുടങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്. പൂനെയിലെ ചകൻ ഫാക്ടറിയിൽ നിന്ന് ഓരോ മാസവും BE 6, XEV 9e എന്നിവയുടെ 7,500 യൂണിറ്റുകൾ നിർമ്മിക്കാനാണ് മഹീന്ദ്രയുടെ പദ്ധതി.

BE 6 പ്രതിമാസം 4,000 യൂണിറ്റുകൾ വരെ വിൽപ്പന കൈവരിക്കുമെന്നാണ് മഹീന്ദ്രയുടെ വിലയിരുത്തൽ, ബാക്കി വിൽപ്പന XEV 9e -ൽ നിന്ന് ഉണ്ടാവും എന്ന് മഹീന്ദ്ര പ്രതീക്ഷിക്കുന്നത്. BE 6 -ൻ്റെ ബേസ് മോഡലിന്റെ വില 18.9 ലക്ഷം രൂപയിൽ നിന്നാണ് തുടങ്ങുന്നത്. അതേസമയം XEV 9e -യുടെ അടിസ്ഥാന മോഡൽ 21.9 ലക്ഷം രൂപ മുതൽ വിൽപ്പനയ്ക്ക് എത്തുമെന്നാണ് വിവരം.

രണ്ട് ഇലക്ട്രിക് എസ്‌യുവികളും കണ്ണഞ്ചിപ്പിക്കുന്ന പുത്തൻ ഫീച്ചറുകളും അത്യാധുനിക സാങ്കേതികവിദ്യയും കൊണ്ട് ലോഡ് ചെയ്തതാണ്.

Related Articles
News4media
  • Automobile
  • India
  • News

ലംബോർഗിനിക്ക് തീപിടിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ; ആളുകൾ പഴുതില്ലാത്ത സുരക്ഷയാണ് പ്രതീക്ഷിക്കുന്ന...

News4media
  • Automobile

100 അടി നീളം, 75 സീറ്റുകൾ ഹെലിപ്പാഡും നീന്തല്‍ക്കുളവും.. അദ്ഭുതമാണ് ലോകത്തിലെ ഏറ്റവും വലിയ കാര്‍

News4media
  • Automobile

വാഹനത്തിന്റെ മൈലേജ് പരിശോധിക്കാൻ അറിയില്ലേ ? കണ്ടുപിടിക്കാൻ ഇതാ ഒരു എളുപ്പവഴി !

© Copyright News4media 2024. Designed and Developed by Horizon Digital