web analytics

‘ഈശ്വരാ.. പിടിവീഴല്ലേ…’; അമ്പലത്തിൽ മോഷണത്തിനു മുമ്പ് 10 മിനിറ്റ് ശ്രീകോവിലിനു മുന്നിൽ തൊഴുതു പ്രാർത്ഥിച്ച് കള്ളൻ ! പക്ഷെ cctv ചതിച്ചു

‘കൊന്നാൽ പാപം തിന്നാൽ തീരും’ എന്ന് കേട്ടിട്ടില്ലേ ? ആരു കേട്ടിട്ടില്ലെങ്കിലും ഈ കള്ളൻ അത് കേട്ടിട്ടുണ്ട് എന്ന് വ്യക്തം. അമ്പലത്തിന്റെ മതിൽ ചാടിക്കടന്നു മോഷ്ടിക്കാൻ എത്തിയ കള്ളൻ മോഷണത്തിനു മുൻപ് 10 മിനിറ്റ് ശ്രീകോവിലിൽ പ്രാർത്ഥിച്ച കാഴ്ച സിസിടിവിയിൽ കണ്ടു പോലീസ് അമ്പരന്നു. (The thief prayed in front of the shrine for 10 minutes before the theft)

പുന്നക്കുളം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലാണ് മോഷണം നടന്നത്. കഴിഞ്ഞ ബുധനാഴ്ച അര്‍ധരാത്രിയിലാണ് മോഷണം നടന്നത്.

പ്രസിഡന്റ് ബിജുകുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിഴിഞ്ഞം പോലീസ് നടത്തിയ അന്വേഷണത്തില്‍ മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു.

മുഖം മറയ്ക്കാതെ മതില്‍ ചാടിക്കടന്ന് എത്തിയ കളളന്‍ പത്തുമിനിട്ടോളം ശ്രീകോവിലിന് മുന്നില്‍ നിന്ന് പ്രാര്‍ഥിച്ചു. തുടര്‍ന്ന് കാണിക്കവഞ്ചിയും ക്ഷേത്രത്തിന്റെ ശ്രീകോവിലന്റെ മുന്നില്‍ വച്ചിരുന്ന പണമുണ്ടായിരുന്ന സംഭാവന പെട്ടിയും എടുത്ത് കടക്കുകയായിരുന്നു..

ശ്രീകോവിലിന് മുകളില്‍ പാകിയിരിക്കുന്ന പഴക്കം ചെന്ന ഓടുകള്‍ക്ക് പകരം ചെമ്പ് തകിട് നിരത്തുന്നതിനായി ഭക്തരില്‍ നിന്നുളള ധനശേഖരണാര്‍ഥം ഇവിടെ പെട്ടി സ്ഥാപിച്ചിരുന്നു. പണമടങ്ങിയ ഈ പെട്ടിയും കാണിക്കവഞ്ചിയുമാണ് കളളന്‍ എടുത്തുകൊണ്ടുപോയത്.

രാവിലെ എത്തിയ ജീവനക്കാരാണ് സംഭാവന പെട്ടിയും കാണിക്കവഞ്ചിയും മോഷണം പോയത് കണ്ടത്. തുടര്‍ന്ന് ക്ഷേത്രം ഭാരവാഹികളെ വിളിച്ച് വിവരമറിയിക്കുകയായിരുന്നു.

ക്ഷേത്രവളപ്പിലെ സിസിടിവികളില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളിലാണ് കളളന്റെ വ്യക്തമായ മുഖമുള്‍പ്പെടെ ലഭിച്ചതെന്ന് ക്ഷേത്രം വൈസ് പ്രസിഡന്റ് പ്രദോഷ് കുമാര്‍ പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ പുറത്ത്

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ...

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി വി.ഡി. സതീശന്റെ അതിവേഗ നീക്കങ്ങൾ

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി...

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ പട്ടിക ഇന്ന്; ആരൊക്കെ പുറത്താകും?സൂചനകൾ ഇങ്ങനെ: 

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ...

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി വിലയും വർദ്ധിപ്പിച്ചു

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി...

കുടയെടുക്കാൻ റെഡിയായിക്കോളൂ; ഇത്തവണ കാലവർഷം നേരത്തെയെത്തും! തീയതി അറിയാം… 

കുടയെടുക്കാൻ റെഡിയായിക്കോളൂ; ഇത്തവണ കാലവർഷം നേരത്തെയെത്തും! തീയതി അറിയാം...  തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ...

Other news

അച്ഛൻ വാങ്ങിയ പേപ്പറുമായി മകൻ പരീക്ഷയ്ക്ക് പോയി, ഒടുവിൽ സംഭവിച്ചത്! നീറ്റ് തട്ടിപ്പ് കേസിലെ പുതിയ വഴിത്തിരിവുകൾ പുറത്ത്

അച്ഛൻ വാങ്ങിയ പേപ്പറുമായി മകൻ പരീക്ഷയ്ക്ക് പോയി, ഒടുവിൽ സംഭവിച്ചത്! നീറ്റ് തട്ടിപ്പ്...

​ഒരു കുപ്പിക്ക് 5,400 രൂപ! ഓസ്‌ട്രേലിയയിൽ കളി മാറ്റി ഇടുക്കിക്കാരായ സഹോദരങ്ങൾ; ‘കാന്താരി സ്പിരിറ്റ്സ്’ കഥ ഇതാ

​ഒരു കുപ്പിക്ക് 5,400 രൂപ! ഓസ്‌ട്രേലിയയിൽ കളി മാറ്റി ഇടുക്കിക്കാരായ സഹോദരങ്ങൾ; 'കാന്താരി...

പെട്രോൾ ചോർച്ചയുമില്ല, തകരാറുകളുമില്ല! ഓടിക്കൊണ്ടിരുന്ന കാർ എങ്ങനെ കത്തിയമർന്നു? കോഴിക്കോട് അപകടത്തിൽ ദുരൂഹത തുടരുന്നു

പെട്രോൾ ചോർച്ചയുമില്ല, തകരാറുകളുമില്ല! ഓടിക്കൊണ്ടിരുന്ന കാർ എങ്ങനെ കത്തിയമർന്നു? കോഴിക്കോട് അപകടത്തിൽ ദുരൂഹത...

ലക്ഷങ്ങൾ വാരിക്കൂട്ടി ശിവരാജു! രാമചന്ദ്രനും പാമ്പാടി രാജനുമൊപ്പം തിളങ്ങുന്ന തൃക്കടവൂർ ശിവരാജു; ഇത്തവണത്തെ വരുമാനം ഇങ്ങനെ

ലക്ഷങ്ങൾ വാരിക്കൂട്ടി ശിവരാജു! രാമചന്ദ്രനും പാമ്പാടി രാജനുമൊപ്പം തിളങ്ങുന്ന തൃക്കടവൂർ ശിവരാജു; ഇത്തവണത്തെ...

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി വി.ഡി. സതീശന്റെ അതിവേഗ നീക്കങ്ങൾ

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി...

മഴ തകർത്തുപെയ്യും! അടുത്ത ആഴ്ച അവസാനത്തോടെ കേരളത്തിൽ കാലവർഷം എത്തും; ഇന്നത്തെ പുതുക്കിയ മുന്നറിയിപ്പ് ഇങ്ങനെ

മഴ തകർത്തുപെയ്യും! അടുത്ത ആഴ്ച അവസാനത്തോടെ കേരളത്തിൽ കാലവർഷം എത്തും; ഇന്നത്തെ പുതുക്കിയ...

Related Articles

Popular Categories

spot_imgspot_img