web analytics

മഞ്ഞപ്പിത്തം ബാധിച്ച്  അധ‍്യാപകൻ മരിച്ചു

നിലമ്പൂർ: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന അധ‍്യാപകൻ മരിച്ചു. നിലമ്പൂർ ഗവ. മാനവേദൻ സ്കൂളിലെ കണക്ക് അധ‍്യാപകനും ലിറ്റിൽ കൈറ്റ്സ് കോർഡിനേറ്ററുമായ കൊല്ലം ഈസ്റ്റ് കല്ലട സ്വദേശി അജീഷ് (42) ആണ് മരിച്ചത്. കോഴിക്കോട്ടെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.The teacher died of jaundice

പത്ത് ദിവസം മുമ്പാണ് ഇദ്ദേഹത്തിന് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. തുടക്കത്തിൽ മൂന്ന് ദിവസം നിലമ്പൂരിലെ സ്വകാര‍്യ ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണ സ്വകാര‍്യ ആശുപത്രിയിലും ചികിത്സതേടി. 

രോഗം മൂർച്ഛിച്ചതോടെ രണ്ട് ദിവസം മുമ്പാണ് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റിയത്. രോഗം കരളിനെ ബാധിച്ചതിനാൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് വെള്ളിയാഴ്ച വൈകീട്ട് മൂന്നരയോടെ മരിച്ചത്.

ഭാര‍്യ: രമ‍്യ (വനം വകുപ്പ് ജീവനക്കാരി). മകൾ: ആർവിക. 

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img