നിലമ്പൂർ: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന അധ‍്യാപകൻ മരിച്ചു. നിലമ്പൂർ ഗവ. മാനവേദൻ സ്കൂളിലെ കണക്ക് അധ‍്യാപകനും ലിറ്റിൽ കൈറ്റ്സ് കോർഡിനേറ്ററുമായ കൊല്ലം ഈസ്റ്റ് കല്ലട സ്വദേശി അജീഷ് (42) ആണ് മരിച്ചത്. കോഴിക്കോട്ടെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.The teacher died of jaundice
പത്ത് ദിവസം മുമ്പാണ് ഇദ്ദേഹത്തിന് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. തുടക്കത്തിൽ മൂന്ന് ദിവസം നിലമ്പൂരിലെ സ്വകാര‍്യ ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണ സ്വകാര‍്യ ആശുപത്രിയിലും ചികിത്സതേടി.
രോഗം മൂർച്ഛിച്ചതോടെ രണ്ട് ദിവസം മുമ്പാണ് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റിയത്. രോഗം കരളിനെ ബാധിച്ചതിനാൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് വെള്ളിയാഴ്ച വൈകീട്ട് മൂന്നരയോടെ മരിച്ചത്.
ഭാര‍്യ: രമ‍്യ (വനം വകുപ്പ് ജീവനക്കാരി). മകൾ: ആർവിക.