web analytics

കെജ്രിവാളിൻ്റെ അറസ്റ്റ് ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ നൽകിയ അപ്പീൽ  സുപ്രീംകോടതി ഇന്ന് പരിഗണിക്കും; കെ.കവിതയെ ഇന്ന് കോടതിയിൽ ഹാജരാക്കും

ന്യൂഡല്‍ഹി:  ഇഡിയുടെ അറസ്റ്റ് ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ അരവിന്ദ് കെജ്‌രിവാൾ നൽകിയ അപ്പീൽ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കെജ്‌രിവാളിന്റെ നേതൃത്വത്തിൽ മദ്യനയ കേസിൽ ഗൂഢാലോചന നടന്നു എന്നാണ് ഇഡിയുടെ ആരോപണം. കെജ്‌രിവാള്‍ മുന്നോട്ടുവെച്ച വാദങ്ങള്‍ പൂര്‍ണമായും തള്ളിയ കോടതി അറസ്റ്റും റിമാന്‍ഡും നിയമവിരുദ്ധമെന്ന് പറയാനാവില്ലെന്നാണ് വ്യക്തമാക്കിയത്.

കെജ്‌രിവാള്‍ ഗൂഢാലോചന നടത്തിയതിന് തെളിവുണ്ടെന്നും ജസ്റ്റിസ് സ്വര്‍ണ കാന്ത് മിശ്ര അധ്യക്ഷനായ ബെഞ്ച് നീരീക്ഷിച്ചിരുന്നു. ഇതിനെതിരെയാണ് കെജ്‌രിവാള്‍ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക.

അതേസമയം, സി.ബി.ഐയുടെ കസ്റ്റഡിയിലുള്ള കെ കവിതയെ ഇന്ന് ഡല്‍ഹി റൗസ് കോടതിയില്‍ ഹാജരാക്കും. കവിതക്കെതിരെ തെളിവുണ്ടെന്ന് സിബിഐ ചൂണ്ടിക്കാട്ടിയതോടെ മൂന്നു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടിരുന്നു. മദ്യ വ്യാപാരിയില്‍ നിന്നും 25 കോടി കെ കവിത കൈപ്പറ്റിയതിന് തെളിവുണ്ടെന്നാണ് ജാമ്യ അപേക്ഷയില്‍ സി.ബി.ഐ മുന്നോട്ടുവച്ചത്. കേജരിവാളിനെതിരെയും സിബിഐ ജാമ്യ അപേക്ഷയില്‍ പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img