ഇത്തരത്തിൽ വാഹനം ഓടിച്ച് അപകടം ഉണ്ടായാൽ

ഇൻഷൂറൻസ് നൽകേണ്ടതില്ലെന്ന് കോടതി

ഇത്തരത്തിൽ വാഹനം ഓടിച്ച് അപകടം ഉണ്ടായാൽ

ന്യൂഡൽഹി: അതിസാഹസികമായോ, കുറ്റകരമായോ വാഹനം ഓടിക്കുന്നത് കൊണ്ടുണ്ടാകുന്ന അപകടങ്ങളിൽപെട്ട് വ്യക്തി മരണപ്പെട്ടാൽ, മരിച്ചയാളുടെ കുടുംബത്തിന് നഷ്ടപരിഹാരത്തുക നൽകാൻ ഇൻഷുറൻസ് കമ്പനിക്ക് ബാധ്യതയില്ലെന്ന് സുപ്രീം കോടതി.

നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് കർണാടക സ്വദേശി എൻഎസ് രവിഷായുടെ കുടുംബം നൽകിയ ഹർജി തള്ളിയ കർണാടക ഹൈക്കോടതിയുടെ വിധി ശരിവച്ചാണ്, സുപ്രീംകോടതി ജസ്റ്റിസ് പിഎസ് നരസിംഹ അധ്യക്ഷനായ ബെഞ്ചിൻറെ നിരീക്ഷണം.

2014 ജൂൺ 18-ന് കർണാടകയിൽ വാഹനാപകടത്തിൽ മരിച്ച എൻഎസ് രവി ഷായുടെ കുടുംബത്തിന് നഷ്ടപരിഹാരം വേണമെന്ന ആവശ്യം സുപ്രീംകോടതി തള്ളുകയായിരുന്നു.

ഗതാഗതനിയമങ്ങൾ ലംഘിച്ച് അമിത വേഗതയിൽ അശ്രദ്ധമായാണ് ഇയാൾ വാഹനമോടിച്ചത് എന്ന് കോടതി ചൂണ്ടിക്കാട്ടി.

മല്ലസാന്ദ്ര ഗ്രാമത്തിൽ നിന്ന് അർസികെരെ നഗരത്തിലേക്ക് ഫിയറ്റ് കാർ ഓടിച്ചുപോകവേയാണ് അപകടം ഉണ്ടായത്. അമിത വേഗമാണ് അപകടകാരണമെന്ന് എഫ്ഐആറിൽ പൊലീസ് വ്യക്തമാക്കിയിരുന്നു.

കാർ നിയന്ത്രണം വിട്ട് മറിയുന്നതിന് മുമ്പായി ഇയാൾ ട്രാഫിക് നിയമങ്ങൾ ലംഘിച്ചെന്നും കോടതി കണ്ടെത്തിയിരുന്നു. നഷ്ടപരിഹാരം ലഭിക്കണമെങ്കിൽ ട്രാഫിക് നിയമലംഘനമുണ്ടായിട്ടില്ലെന്ന് തെളിയിക്കപ്പെടേണ്ടതുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

ഗ്രൂപ്പ് ക്രിട്ടിക്കൽ ഇൽനെസ് ഇൻഷുറൻസ് പോളിസി എടുത്ത യുവാവിന് ബസ് അപകടത്തിൽ ഇടതു കൈ നഷ്ടപ്പെട്ടു; ക്ലെയിം നിഷേധിച്ച കമ്പനി മുഴുവൻ തുകയും നൽകണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കോടതി

ഇൻഷുറൻസ് ക്ലെയിം നിഷേധിച്ച നവി ജനറൽ ഇൻഷുറൻസ് ലിമിറ്റഡ് കമ്പനിയുടെ നടപടി നീതികേടാണെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി.

ബസ് അപകടത്തെ തുടർന്ന് ഇടതുകൈ മുറിച്ചുകളയേണ്ടി വന്ന കോട്ടയം വൈക്കം സ്വദേശി വിഷ്ണുരാജാണ് നവി ജനറൽ ഇൻഷുറൻസ് കമ്പനിക്കെതിരെ ഉപഭോക്തൃ കോടതിയെ സമീപിച്ചത്.

ഇടതുകൈ പൂർണ്ണമായും മുറിച്ചു കളയേണ്ടി വന്നതോടെ വെൽഡറായുള്ള ജോലിയും നഷ്ടപ്പെട്ടു. ഗ്രൂപ്പ് ക്രിട്ടിക്കൽ ഇൽനെസ് ഇൻഷുറൻസ് പോളിസിയിൽ ചേർന്നിരുന്ന വിഷ്ണുരാജ് ഇതോടെ ക്ലെയിം ലഭിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചു.

എന്നാൽ ഇൻഷുറൻസ് തുക നിരസിച്ചു കൊണ്ടുള്ള മറുപടിയാണ് കമ്പനി നൽകിയത്.

കൈമുറിച്ചു കളഞ്ഞതിനു കാരണം ബസ് അപകടം ആണെന്നും, അത് ഇൻഷുറൻസ് കവറേജിന്റെ പരിധിയിൽ വരുന്നതല്ല എന്നുമായിരുന്നു ഇൻഷുറൻസ് കമ്പനിയുടെ നിലപാട്.

വിഷ്ണുരാജ് ഇൻഷുറൻസ് ഓംബുഡ്‌സ്മാനെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയെങ്കിലും നടപ്പിലാക്കാൻ ഇൻഷുറൻസ് കമ്പനി തയ്യാറായില്ല.

സങ്കുചിതമായ രീതിയിൽ ഇൻഷുറൻസ് നിബന്ധനകളെ വ്യാഖ്യാനിച്ച് തുക നിരസിക്കുന്ന കമ്പനിയുടെ നിലപാട് വാഗ്ദാനം ചെയ്ത സേവനത്തിലെ വീഴ്ചയാണെന്നും ഉപഭോക്തൃ കോടതി ചൂണ്ടിക്കാട്ടി.

ജോലി നഷ്ടപ്പെട്ടതിനാൽ യുവാവിന് ഇൻഷുറൻസ് തുക പൂർണമായും നൽകണമെന്നും കോടതി നിർദ്ദേശം നൽകി.

തുടർന്നാണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്. അപകടത്തെ തുടർന്നുണ്ടായ അണുബാധയാണ് കൈമുറിച്ചുകളയാൻ കാരണമെന്നും, അതിനാൽ ജോലി നഷ്ടപ്പെട്ട യുവാവിന് ഇൻഷുറൻസ് തുക നൽകാനുള്ള നിയമപരമായ ബാധ്യത കമ്പനിക്ക് ഉണ്ടെന്നും കമ്മീഷൻ വിലയിരുത്തി.

45 ദിവസത്തിനകം ക്ലെയിം നൽകണമെന്നും ഡി.ബി.ബിനു അധ്യക്ഷനും വി.രാമചന്ദ്രൻ , ടി.എൻ.ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് നിർദേശം നൽകി.

English Summary:

The Supreme Court has ruled that insurance companies are not liable to pay compensation in cases where an accident occurs due to reckless or illegal driving, resulting in the death of an individual. The verdict came while upholding a Karnataka High Court decision that dismissed a plea by the family of N.S. Ravi, a resident of Karnataka, who sought compensation. The ruling was made by a bench headed by Justice P.S. Narasimha.

spot_imgspot_img
spot_imgspot_img

Latest news

കേരളത്തിൽ സർക്കാർ സ്കൂളുകളുടെ എണ്ണം കുറയുന്നു; മൂന്നു വർഷത്തിനിടെ അടച്ചു പൂട്ടിയത് 201 സ്കൂളുകൾ

കേരളത്തിൽ സർക്കാർ സ്കൂളുകളുടെ എണ്ണം കുറയുന്നു; മൂന്നു വർഷത്തിനിടെ അടച്ചു പൂട്ടിയത്...

ഫേസ്ബുക്കിൽ കവിത എഴുതിയതാണ്…വിവാദ പോസ്റ്റിൽ വിനായകനെതിരെ കേസെടുക്കാൻ വകുപ്പില്ല; വിട്ടയച്ച് പോലീസ്

ഫേസ്ബുക്കിൽ കവിത എഴുതിയതാണ്…വിവാദ പോസ്റ്റിൽ വിനായകനെതിരെ കേസെടുക്കാൻ വകുപ്പില്ല; വിട്ടയച്ച് പോലീസ് കൊച്ചി:...

മാഡൻ-ജൂലിയൻ ഓസിലേഷൻ, ന്യൂനമർദ്ദം; ഈ ആഴ്ച അവസാനത്തോടെ ശക്തമായ മഴ

മാഡൻ-ജൂലിയൻ ഓസിലേഷൻ, ന്യൂനമർദ്ദം; ഈ ആഴ്ച അവസാനത്തോടെ ശക്തമായ മഴ തിരുവനന്തപുരം: ബംഗാൾ...

വോട്ട് കൊള്ള; പ്രതിപക്ഷ മാർച്ച് തടഞ്ഞ് ഡൽഹി പോലീസ്

വോട്ട് കൊള്ള; പ്രതിപക്ഷ മാർച്ച് തടഞ്ഞ് ഡൽഹി പോലീസ് ന്യൂഡൽഹി: രാഹുൽ ഗാന്ധി...

Other news

സ്കൂളിൽ ഒരു വിഷയത്തിൽ തോറ്റതിനെ തുടർന്നു ഒളിച്ചോടി; ചെന്നുപെട്ടത്….. പെൺകുട്ടിയെ 3 മാസത്തിനുള്ളിൽ ബലാൽസംഗം ചെയ്തത് 200 പുരുഷന്മാർ…!

14 വയസ്സുകാരിയായ പെൺകുട്ടിയെ മൂന്ന് മാസത്തിനുള്ളിൽ ലൈംഗികമായി പീഡിപ്പിച്ചത് 200 പുരുഷന്മാർ. മഹാരാഷ്ട്രയിലെ...

ഗാസയിലെ പത്രപ്രവർത്തക ക്യാമ്പിൽ ഇസ്രായേൽ ആക്രമണം; അഞ്ച് അൽ ജസീറ മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടു

ഗാസയിലെ പത്രപ്രവർത്തക ക്യാമ്പിൽ ഇസ്രായേൽ ആക്രമണം ഗാസയിലെ പത്രപ്രവർത്തക ക്യാമ്പിൽ ഇസ്രായേൽ നടത്തിയ...

ചികിത്സയ്‌ക്കെത്തിയ പെൺകുട്ടിയോടു ലൈംഗികാതിക്രമം; വസ്ത്രം അഴിപ്പിച്ചു; കോട്ടയത്ത് മുൻ ആർഎംഒ അറസ്റ്റിൽ

ചികിത്സയ്‌ക്കെത്തിയ പെൺകുട്ടിയോടു ലൈംഗികാതിക്രമം; കോട്ടയത്ത് മുൻ ആർഎംഒ അറസ്റ്റിൽ കോട്ടയം; ചികിത്സയ്‌ക്കെത്തിയ പെൺകുട്ടിയോടു...

ഒരു വര്‍ഷം കൊണ്ട് കേരളത്തിലെ മീനുകള്‍ക്ക് സംഭവിച്ചത് ഇതാണ്; വില കുത്തനെ കൂടുന്നത് വെറുതെയല്ല

ഒരു വര്‍ഷം കൊണ്ട് കേരളത്തിലെ മീനുകള്‍ക്ക് സംഭവിച്ചത് ഇതാണ്; വില കുത്തനെ...

ചികിത്സയിലിരിക്കെ ഒന്നാം ക്ലാസുകാരന്‍ മരിച്ച സംഭവം; സ്വകാര്യ ആശുപത്രി 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി

ചികിത്സയിലിരിക്കെ ഒന്നാം ക്ലാസുകാരന്‍ മരിച്ച സംഭവം; സ്വകാര്യ ആശുപത്രി 10 ലക്ഷം...

23കാരി ആത്മഹത്യ ചെയ്ത സംഭവം ‘ലൗ ജിഹാദ്’… പലയിടങ്ങളിലും നടക്കുന്നുണ്ട്… അന്വേഷണം മുഖ്യമന്ത്രി നടത്തണമെന്ന് ഷോൺ ജോർജ്

23കാരി ആത്മഹത്യ ചെയ്ത സംഭവം ‘ലൗ ജിഹാദ്’... പലയിടങ്ങളിലും നടക്കുന്നുണ്ട്… അന്വേഷണം...

Related Articles

Popular Categories

spot_imgspot_img