web analytics

മാള്‍ ഉദ്ഘാടന ചടങ്ങിനിടെ സ്റ്റേജ് തകര്‍ന്നു വീണു; നടി പ്രിയങ്ക മോഹന്‍ രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ടു മാത്രം !

മാള്‍ ഉദ്ഘാടന ചടങ്ങിനിടെ സ്റ്റേജ് തകര്‍ന്നു വീണു. തെലങ്കാനയിലെ തൊരൂരില്‍ ആണ് സംഭവം. അപകടത്തില്‍ നടി പ്രിയങ്ക മോഹന്‍ രക്ഷപ്പെട്ടത്നിസാര പരിക്കുകളോടെ. The stage collapsed during the opening ceremony of the mall

മാള്‍ ഉദ്ഘാടനം ചെയ്യാനെത്തിയ കോണ്‍ഗ്രസ് നേതാവ് ഝാന്‍സി റെഡ്ഡിയ്ക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ തനിക്ക് നേരിയ പരിക്കുകള്‍ മാത്രമേയുള്ളൂ എന്ന് പ്രിയങ്ക പിന്നീട് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചു.

‘എനിക്ക് കുഴപ്പമൊന്നുമില്ല, ഭാഗ്യവശാല്‍ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടുവെന്നും എനിക്ക് കുഴപ്പമൊന്നുമില്ലെന്നും എന്റെ അഭ്യുദയകാംക്ഷികളെ അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

സംഭവത്തില്‍ എന്തെങ്കിലും പരിക്ക് പറ്റിയവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ പ്രാര്‍ത്ഥിക്കുന്നു ആശംസിക്കുന്നു. എനിക്ക് അയച്ച ദയയും സ്‌നേഹവും കരുതലും നിറഞ്ഞ സന്ദേശങ്ങള്‍ക്ക് എല്ലാവരോടും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, നന്ദി’. പ്രിയങ്ക പറഞ്ഞു.

അപകടത്തരത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. വേദിയില്‍ നിറയെ ആളുകള്‍ ഉണ്ടായിരുന്ന ചെറിയ സ്‌റ്റേജ് തകര്‍ന്നുവീഴുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഇവിടെനിന്ന് പ്രിയങ്ക മോഹനെ രക്ഷിച്ചു കൊണ്ടുപോവുന്ന ദൃശ്യങ്ങളും കാണാം.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img