web analytics

ഷൊർ‌ണൂർ ട്രെയിൻ അപകടം; കാണാതായ ലക്ഷ്മണനു വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും; മൂന്ന് പേരുടെ പോസ്റ്റ്‌മോർട്ടം ഇന്ന്

പാലക്കാട്: ഷൊർ‌ണൂരിൽ ട്രെയിൻ അപകടത്തിൽ കാണാതായ ലക്ഷ്മണനായുള്ള തിരച്ചിൽ ഇന്നും തുടരും.train accident in Shornur

ട്രെയിൻ തട്ടി മരിച്ച മൂന്ന് പേരുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. ശുചീകരണ തൊഴിലാളികളായ ലക്ഷ്മണൻ (60), ഭാര്യ വള്ളി (55), റാണി (45) എന്നിവരാണ് മരിച്ചത്. അപകടത്തിൽ റാണിയുടെ ഭർത്താവ് ലക്ഷ്മണനെ കാണാതായിരുന്നു.

കരാർ ജോലിക്കാരായ തമിഴ്നാട് സ്വദേശികളാണ് മരിച്ചത്. മരിച്ചവരെല്ലാം ഒരു കുടുംബത്തിലെ അം​ഗങ്ങളാണ്. ഭാരതപ്പുഴയിൽ അടിയൊഴുക്ക് ശക്തിമായതോടെയാണ് ലക്ഷ്മണന് വേണ്ടിയുള്ള തിരച്ചിൽ അവസാനിപ്പിച്ചത്.

മരിച്ച റാണിയും വല്ലിയും സഹോദരിമാരാണ്. അഞ്ചുവർഷമായി നാലുപേരും ഒറ്റപ്പാലത്താണ് താമസം. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് ഷൊർണൂർ പൊലീസ് അന്വേഷണം തുടരുകയാണ്.

ഇന്നലെ വൈകുന്നരേം മൂന്ന് മണിക്ക് ശേഷമായിരുന്നു ദാരുണസംഭവം. പുഴയുടെ മറുകരയിൽ വള്ളത്തോൾ ന​ഗർ റെയിൽവേ സ്റ്റേഷൻ ഭാ​ഗത്ത് നിന്ന് മാലിന്യം എടുത്ത് നടന്നുവരികയായിരുന്ന 10 തൊഴിലാളികളിൽ നാല് പേരാണ് അപകടത്തിൽപ്പെട്ടത്.

ഷൊർണൂർ റെയിൽവേ പാലത്തിൽവെച്ച് തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന കേരള എക്സ്പ്രസ് ഇടിച്ചായിരുന്നു അപകടം. ട്രെയിൻ വരുന്നത് കണ്ട് ഇവർക്ക് ഒഴിഞ്ഞുമാറാൻ സാധിച്ചില്ലെന്നാണ് പ്രാഥമികവിവരം.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img