web analytics

സംസ്ഥാനത്ത് വീണ്ടും മഴ ശക്തി പ്രാപിക്കുന്നു; സന്നിധാനത്തും മഴ; പമ്പയിൽ ജലനിരപ്പ് ക്രമീകരിച്ചു

സംസ്ഥാനത്ത് വീണ്ടും മഴ ശക്തി പ്രാപിക്കുന്നു. സന്നിധാനത്തും പമ്പയിലും ശക്തമായ മഴയാണ് പെയ്യുന്നത്. ശനിയാഴ്ച വൈകുന്നേരം തുടങ്ങിയ ചാറ്റൽമഴ ഇന്ന് പുലർച്ചയോടെ ശക്തി പ്രാപിക്കുകയായിരുന്നു. മിക്ക ജില്ലകളിലും ഇടവിട്ട് മഴ കനക്കുകയാണ്.

പമ്പാ നദിയിൽ ജലനിരപ്പ് ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് ദുരന്ത നിവാരണ അതോറിറ്റി നടപടികൾ സ്വീകരിച്ച് കഴിഞ്ഞു. ആറാട് കടവ് തടയണയിലെ വെള്ളം തുറന്നുവിട്ട് ജലനിരപ്പ് ക്രമീകരിച്ചിട്ടുണ്ട്. ജലസേചന വിഭാ​ഗം ഉദ്യോ​ഗസ്ഥരുടെ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.

അവധി ദിനമായിരുന്നിട്ടും ശബരിമലയിൽ തിരക്ക് തീരെ കുറവാണ്. നടതുറപ്പ് സമയത്ത് വലിയ നടപ്പന്തൽ തിങ്ങി നിറഞ്ഞ് ഭക്തരുണ്ടായിരുന്നെങ്കിലും അഞ്ച് മണിയോടെ എല്ലാവരും പടി കയറി. പിന്നാലെ ക്യൂ ഇല്ലാതെയാണ് ദർശനം നടന്നത്. ആദ്യത്തെ മൂന്ന് മണിക്കൂറിനുള്ളിൽ 18,216 പേരാണ് ദർശനം നടത്തിയത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img