web analytics

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും

തിരുവനന്തപുരം: തേങ്ങയ്‌ക്കും വെളിച്ചെണ്ണയ്‌ക്കും വില കുതിച്ചുയരുകയാണ്. കേരളത്തിലാണെങ്കിൽ നാളികേര ഉല്പാദനം കൂപ്പുകുത്തിയ അവസ്ഥയിലും.

ഓണക്കാലത്ത് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടക്കുമെന്നാണ് ഇപ്പോഴത്തെ ആശങ്ക.

കൊപ്ര ക്ഷാമം അതിരൂക്ഷമായതിനെത്തുടർന്ന് ഇറക്കുമതി സാദ്ധ്യത തേടുകയാണ് കേരഫെഡ്.

ഇതിന് കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ അനുമതി വേണം.ക​ഴി​ഞ്ഞ​വ​ർഷം ഇതേ സമയത്ത് ഒ​രു​കിലോ വെ​ളി​ച്ചെ​ണ്ണ​ക്ക്​ 180 രൂ​പയും തേ​ങ്ങ​യ്ക്ക്​ 32 രൂപയുമായിരുന്നു.

ഇപ്പോൾ വെളിച്ചെണ്ണ വില 430- 470 രൂപയും തേങ്ങയ്‌ക്ക് വില 78-85 രൂപയുമായി.

പാമോയിൽ, സൂര്യകാന്തി, സോയാബീൻ എണ്ണകളുടെ ഇറക്കുമതി നിയന്ത്രിക്കാൻ 2024 സെപ്തംബറിൽ കേന്ദ്രസർക്കാർ ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി ചുങ്കം 20 മുതൽ 32 ശതമാനം വരെ ഉയർത്തി. അതോടെ ഇവയുടെ വിലയും ഉയർന്നു.

പിന്നാലെ വെളിച്ചെണ്ണയുടെ വില്പന കൂടുകയും വില കുത്തനെ വർദ്ധിക്കുകയും ചെയ്തു.

കാ​ലാ​വ​സ്ഥാ ​വ്യ​തി​യാ​നവും രോഗങ്ങളും കാരണം ത​മി​ഴ്‌​നാ​ട്ടി​ൽ​നി​ന്നു​ള്ള തേ​ങ്ങ വ​ര​വ് കുറഞ്ഞതും കനത്തപ്രഹരമായി.

കേരളത്തി​ൽ തെങ്ങുകൃഷിക്കായി കോടികളുടെ പദ്ധതി നടപ്പാക്കുന്നുണ്ടെങ്കിലും ഇതൊന്നുംഫലം കാണുന്നില്ല.

തെ​ങ്ങി​ൻതോപ്പ് ഇല്ലാതായി

കൊ​മ്പ​ൻ ചെ​ല്ലി, ചെ​മ്പ​ൻ ചെ​ല്ലി എ​ന്നി​വ​യു​ടെ ആ​ക്ര​മ​ണവും കൂ​മ്പു​ചീ​യ​ൽ. കാ​റ്റു​വീ​ഴ്‌​ച​ തുടങ്ങിയ രോഗങ്ങളും കാരണം തെങ്ങുകൾക്ക് വ്യാപക നാശം സംഭവിച്ചിട്ടുണ്ട്.

കാലാവസ്ഥാവ്യതിയാനം കാരണം 20 ശതമാനംവരെ ഉല്പാദനം കുറഞ്ഞു

വെ​ളി​ച്ചെ​ണ്ണയിൽ മായം​

രണ്ടാംതരം കൊപ്ര ശേ​ഖ​രി​ച്ച് രാ​സ​പ​ദാ​ർ​ഥ​ങ്ങ​ൾ ചേർത്ത് നി​ർ​മ്മി​ക്കു​ന്ന വെ​ളി​ച്ചെണ്ണ ​ കു​റ​ഞ്ഞ വി​ല​യ്​​ക്ക്​ വി​ൽ​ക്കുന്നതായി റിപ്പോർട്ടുണ്ട്.

പാരഫിൻ ഓ​യി​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ക​ല​ർ​ത്തി​യ ബ്രാ​ൻ​ഡു​ക​ളും വി​പ​ണി​യിൽ

പിണ്ണാക്കിൽ നിന്നു വീണ്ടും എണ്ണ ഉത്പാദിപ്പിച്ച് നല്ല വെളിച്ചെണ്ണയിൽ ചേർത്തും വില്‍ക്കുന്നു .

രാസപദാർത്ഥങ്ങൾ ചേർത്തു ശുദ്ധീകരിക്കുന്നത് ഭക്ഷ്യയോഗ്യമല്ല.

മിനറൽ ഓയിൽ, സൺഫ്ളവർ ഓയിൽ ,കോട്ടൺ സീഡ് ഓയിൽ എന്നിവ കലർത്തുന്നു .

കൃഷി കേരളത്തിലും വിളവ് മറുനാട്ടിലും

1.കേരളം
നാളികേര കൃഷി – 7,65,840 ഹെക്ടർ
വാർഷിക ഉത്പാദനം – 5,522.71 ദശലക്ഷം
ഉത്പാദനക്ഷമത 7,211/ ഹെക്ടർ

  1. തമിഴ്നാട്
    കൃഷി – 4,92,610 ഹെക്ടർ
    ഉല്പാദനം – 6,091.98 ദശലക്ഷം
    ഉല്പാദന ക്ഷമത – 12,367/ ഹെക്ടർ

3.ആന്ധ്രപ്രദേശ്
കൃഷി – 1,07,370 ഹെക്ടർ
ഉല്പാദനം – 1,707.08 ദശലക്ഷം
ഉല്പാദന ക്ഷമത -15,899/ ഹെക്ടർ4. ഒഡീഷ
കൃഷി – 54,950 ഹെക്ടർ
ഉല്പാദനം -399.43 ദശലക്ഷം
ഉല്പാദന ക്ഷമത -7,269/ ഹെക്ടർ

ഉല്പാദന ക്ഷമതയിൽ കേരളം താഴേക്ക്വർഷം —————-ഉല്പാദന ക്ഷമത/ ഹെക്ടർ

2017 -18 —————– 10,472
2018-19 ——————- 10,097
2019-20 ——————– 9,175
2020 -21 ——————-9,030
2021 -22 ——————- 7,215
2022 -23 ——————-7,402
2023 -24 ——————–7,211

English Summary :

The prices of coconuts and coconut oil are skyrocketing, even as coconut production in Kerala remains in a steep decline.

spot_imgspot_img
spot_imgspot_img

Latest news

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ നേരിട്ട് വിളിച്ച് വി.ഡി സതീശൻ! വൻ തരംഗം വൗ!

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ...

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ സാധാരണക്കാരും നടത്തിപ്പുകാരും

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ...

ഇൻസ്റ്റഗ്രാമിൽ ‘പൂക്കി സിഎം’ തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച് വി.ഡി. സതീശൻ

ഇൻസ്റ്റഗ്രാമിൽ 'പൂക്കി സിഎം' തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച്...

Other news

വില കുറയുമോ? വലക്കണ്ണികളിൽ കുടുങ്ങി വലിയ മത്തികൾ! കിലോയ്ക്ക് 200 രൂപ; കേരള തീരത്തെ മത്തി ചാകരയുടെ വിശേഷങ്ങൾ

വില കുറയുമോ? വലക്കണ്ണികളിൽ കുടുങ്ങി വലിയ മത്തികൾ! കിലോയ്ക്ക് 200 രൂപ; കേരള തീരത്തെ...

കേരളത്തിൽ കാലവർഷം നേരിടാൻ വൻ സന്നാഹം; 8 ജില്ലകളിൽ എൻ.ഡി.ആർ.എഫ് സംഘങ്ങൾ നിലയുറപ്പിച്ചു!

കേരളത്തിൽ കാലവർഷം നേരിടാൻ വൻ സന്നാഹം; 8 ജില്ലകളിൽ എൻ.ഡി.ആർ.എഫ് സംഘങ്ങൾ...

Related Articles

Popular Categories

spot_imgspot_img