web analytics

കൂലിപ്പണിക്കാരുടേയും സാധാരണക്കാരുടേയും ആശ്രയമായ ജയിൽ ചപ്പാത്തിക്കും വില കൂട്ടി; വർധനവ് 13 വർഷങ്ങൾക്ക് ശേഷം

തിരുവനന്തപുരം: കൂലിപ്പണിക്കാരുടേയും സാധാരണക്കാരുടേയും ആശ്രയമായ ജയിൽ ചപ്പാത്തിക്കും വില കൂട്ടി. രണ്ടുരൂപ ഈടക്കിയിരുന്ന ഒരു ചപ്പാത്തിക്ക് ഇനിമുതൽ 3 രൂപയാണ് നൽകേണ്ടത്.

പത്ത് ചപ്പാത്തികൾ അടങ്ങിയ ഒരു പാക്കറ്റ് വാങ്ങാൻ ഇനി 30 രൂപ നൽകണം. മുൻപ് 20 രൂപയായിരുന്നു ഒരു പാക്കറ്റ് ചപ്പാത്തിക്ക് ഈടാക്കിയിരുന്നത്. 13 വർഷങ്ങൾക്ക് ശേഷമാണ് ജയിൽ ചപ്പാത്തിക്ക് വില കൂട്ടുന്നത്.

തിരുവനന്തപുരം സെൻട്ര​ൽ പ്രി​സ​ൺ ആ​ൻ​ഡ് കറക്ഷ​ൻ ഹോ​മു​ക​ൾ, കോഴിക്കോട്,കൊല്ലം, എറണാകുളം ജില്ലാ ജയിലുകൾ വി​യ്യൂ​ർ സെൻട്ര​ൽ പ്രി​സ​ൺ ആ​ൻ​ഡ് കറക്ഷ​ൻ ഹോ​മു​ക​ൾ, ചീമേനി തുറന്ന ജയിൽ, കണ്ണൂർ, വിയ്യൂർ,എന്നിവിടങ്ങളിലാണ് ജയിൽ ചപ്പാത്തി നിർമ്മാണം നടക്കുന്നത്.

2011 മുതലാണ് ജയിലുകളിൽ ചപ്പാത്തി നിർമ്മാണ യൂണിറ്റുകൾ തുടങ്ങിയത്. തുടക്കം മുതൽ തന്നെ ഒരു ചപ്പാത്തിക്ക് രണ്ട് രൂപയാണ് ഈടാക്കി വന്നിരുന്നത്.

ഗോതമ്പു മാവിന്റെ വില വർധിച്ച സാഹചര്യത്തിലാണ് ചപ്പാത്തിക്കും വില കൂട്ടുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.

കഴിഞ്ഞഫെബ്രുവരിയിൽ ജയിലുകളിൽ തയാറാക്കി വിൽക്കുന്ന മറ്റ് വിഭവങ്ങളുടെയും വില വർധിപ്പിച്ചിരുന്നു. ചിക്കൻ കറി, ചിക്കൻ ഫ്രൈ, ചിക്കൻ ബിരിയാണി എന്നിവയ്‌ക്ക് യഥാക്രമം 30 ,45 , 70 എന്നിങ്ങനെയാണ് നിലവിലെ വില. ഇത് കൂടാതെ പ്രഭാത ഭക്ഷണങ്ങളും സ്റ്റേഷനറി പലഹാരങ്ങളും ജയിലുകളിൽ നിർമ്മിച്ച് വിൽപ്പന നടത്തുന്നുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img