web analytics

കുതിപ്പിനിടെ അല്പമൊന്ന് കിതച്ച് സ്വർണവില; ചെറിയ കുറവാണെങ്കിലും വലിയ ആശ്വാസമെന്ന് ആഭരണ പ്രേമികൾ

കൊച്ചി: കേരളത്തിൽ സ്വർണവിലയിൽ നേരിയ കുറവ്. ചെറിയ മാറ്റമാണ് രേഖപ്പെടുത്തിയതെങ്കിലും ആഭരണം വാങ്ങുന്നവർക്ക് വലിയ ആശ്വാസമാണ്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക് 50680 രൂപയും കൂടിയത് 54520 രൂപയും ആയിരുന്നു. ആഗോള തലത്തിൽ നിക്ഷേപകർക്ക് ആശങ്കയുണ്ടാക്കിയിരുന്ന കാര്യങ്ങളിൽ അയവ് വന്നതാണ് ഇന്ന് വില കുറയാൻ കാരണം. ഒരു പവൻ സ്വർണത്തിന് ഇന്ന് നൽകേണ്ട വില 53240 രൂപയാണ്. കഴിഞ്ഞ ദിവസം 53480 രൂപയായിരുന്നു. പവന് 240 രൂപയാണ് കുറഞ്ഞിരിക്കുന്നത്.

ഗ്രാമിന് 30 രൂപ താഴ്ന്ന് 6655 രൂപയിലെത്തി. കഴിഞ്ഞ അഞ്ച് ദിവസത്തിന് ശേഷമാണ് ഇത്രയും കുറഞ്ഞ വിലയിലെത്തുന്നത്. ഈ ഒരു ട്രെൻഡ് തുടർന്നാൽ വരും ദിവസങ്ങളിലും സ്വർണവിലയിൽ കുറവ് വന്നേക്കും. ഈ മാസം 24ന് 53280 രൂപയായിരുന്നു വില. ഏറിയും കുറഞ്ഞും വില പിന്നീട് ഉയർന്നു നിൽക്കുകയായിരുന്നു. ഇന്നാണ് ആ വിലയേക്കാൾ താഴേക്ക് സ്വർണമെത്തിയത്. സ്വർണവില കുറയാൻ കാരണം അമേരിക്കൻ കേന്ദ്ര ബാങ്കിന്റെ നയവുമായി ബന്ധപ്പെട്ട വിവരങ്ങളാണ്. ബാങ്കിന്റെ സുപ്രധാന യോഗം ഇന്ന് ചേരുന്നുണ്ട്. പലിശ നിരക്ക് അടുത്തൊന്നും കുറയ്ക്കില്ല എന്നാണ് റിപ്പോർട്ടുകൾ. പലിശ നിരക്ക് കുറയ്ക്കുമെന്ന് ആഴ്ചകൾക്ക് മുമ്പ് വാർത്ത വന്നിരുന്നു. അതോടെ സ്വർണവില കുതിക്കുകയും ചെയ്തു.

Read Also: സുകുമാരക്കുറുപ്പ് ചായയുമായി എത്തിയപ്പോൾ കണ്ടത് പൂജാമുറിയിൽ തൂങ്ങിയ ശ്രീദേവിയമ്മയെ; മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ മരണത്തിൽ ഞെട്ടി മാന്നാർ; ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പിനിരയായതിന്റെ ബാധ്യത തീർക്കാൻ വസ്തുവിറ്റതിൽ മനംനൊന്താണ് ആത്മഹത്യയെന്ന് ബന്ധുക്കൾ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img