പ്രാര്‍ത്ഥനകള്‍ വിഫലമാക്കി ആന്‍മരിയ യാത്രയായി

 

കട്ടപ്പന: മാതാപിതാക്കളുടെയും ബന്ധുക്കളുടെയും നാട്ടുകാരുടെയും പ്രാര്‍ഥനകളും പ്രതീക്ഷകളും വിഫലമാക്കി ആന്‍ മരിയയെ മരണം വിധിയുടെ രൂപത്തില്‍ തട്ടിയെടുത്തു. ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് കട്ടപ്പനയില്‍നിന്ന് എറണാകുളം അമൃത ആശുപത്രിയിലേക്ക് ആന്‍ മരിയയെ വേഗത്തില്‍ എത്തിക്കാനായി കേരളം കൈകോര്‍ത്തതും വെറുതെയായി.

രണ്ടു മാസത്തിലേറെയായി ചികിത്സയിലായിരുന്ന ഇടുക്കി ഇരട്ടയാര്‍ സ്വദേശി ആന്‍ മരിയ ജോയ് (17) വെള്ളിയാഴ്ച രാത്രി 11.41ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍വച്ചാണ് മരണത്തിനു കീഴടങ്ങിയത്. കഴിഞ്ഞ രണ്ടു ദിവസമായി ആന്‍ മരിയയുടെ നില ഗുരുതരമായിരുന്നു. ന്യുമോണിയയും കരളിന്റെ പ്രവര്‍ത്തനം നിലച്ചതുമാണ് സ്ഥിതി വഷളാക്കിയത്. കൊച്ചി അമൃത ആശുപത്രിയില്‍നിന്നു ജൂലൈയിലാണ് ആന്‍ മരിയയെ കോട്ടയത്തേയ്ക്കു മാറ്റിയത്.

ഇരട്ടയാര്‍ നത്തുകല്ല് പാറയില്‍ ജോയിയുടെയും ഷൈനിയുടെയും മകളായ ആന്‍ മരിയ പ്ലസ്ടു കഴിഞ്ഞ് ഉപരിപഠനത്തിന് ശ്രമിക്കുകയായിരുന്നു. അതിനിടെ പിതൃമാതാവ് മോനി മരിക്കുകയും മേയ് 31ന് സംസ്‌കാര ചടങ്ങുകള്‍ നടക്കുകയും ചെയ്തു. ജൂണ്‍ 1ന് രാവിലെ 6.15ന് ഇരട്ടയാര്‍ സെന്റ് തോമസ് ഫൊറോന പള്ളിയില്‍ നടന്ന കുര്‍ബാനയില്‍ പങ്കെടുക്കാന്‍ അമ്മ ഷൈനിക്ക് ഒപ്പമാണ് ആന്‍മരിയ എത്തിയത്. കുര്‍ബാന ആരംഭിച്ച് ഏതാനും മിനിറ്റുകള്‍ക്കുശേഷം ആന്‍ മരിയ ബോധരഹിതയായി വീണു. മുഖത്ത് വെള്ളം തളിക്കുകയും മറ്റും ചെയ്തെങ്കിലും ഫലമുണ്ടായില്ല.

അതിനിടെ അമ്മ സിപിആര്‍ നല്‍കുകയും ഉടന്‍തന്നെ കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയിലേക്ക് കൊണ്ടുവരുകയും ചെയ്തു. ആരോഗ്യനില മോശമായതിനാല്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍മാര്‍ വിദഗ്ധ ചികിത്സ നിര്‍ദേശിച്ചതോടെ എറണാകുളത്തേക്ക് കൊണ്ടുപോകാനുള്ള തയാറെടുപ്പുകള്‍ ആരംഭിച്ചു. എത്രയും വേഗം എറണാകുളത്ത് എത്തിക്കേണ്ടതിനാല്‍ ഗതാഗതക്കുരുക്ക് തടസ്സമാകുമെന്ന ആശങ്ക ഉണ്ടായി.

പണിക്കന്‍കുടിയില്‍ പ്രവേശനോത്സവ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ റോഷി അഗസ്റ്റിന്‍ വിവരം അറിഞ്ഞതോടെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പൊലീസിന്റെ സേവനം ലഭ്യമാക്കി. പൊലീസിന്റെ അകമ്പടിയോടെ മൂന്നു മണിക്കൂറിനകം കുട്ടിയെ ആംബുലന്‍സില്‍ അമൃത ആശുപത്രിയില്‍ എത്തിച്ചു. ഡോ.ജഗ്ഗു സ്വാമിയുടെ നേതൃത്വത്തില്‍ സജ്ജീകരണങ്ങള്‍ ഒരുക്കി ചികിത്സ ആരംഭിച്ചു.

ജൂലൈയിലാണ് കോട്ടയം കാരിത്താസ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെയും മികച്ച ചികിത്സയാണ് ആന്‍ മരിയയ്ക്ക് ലഭ്യമാക്കിയത്. ഇടയ്ക്ക് ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിന്റെ സൂചനകളും കാണിച്ചു. എന്നാല്‍ ന്യുമോണിയ ബാധിച്ചത് ഉള്‍പ്പെടെ തിരിച്ചടിയായി. ഒടുവില്‍ വെള്ളിയാഴ്ച രാത്രി ആന്‍ മരിയ ഈ ലോകത്തോടു വിടപറഞ്ഞു. ആന്‍ മരിയയുടെ മൂത്ത സഹോദരി കാനഡയിലാണ്. സംസ്‌കാരം ഞായറാഴ്ച രണ്ടു മണിക്ക് ഇരട്ടയാര്‍ സെന്റ് തോമസ് ഫൊറോന പള്ളിയില്‍.

 

spot_imgspot_img
spot_imgspot_img

Latest news

ആശങ്കകൾക്ക് വിരാമം, സുനിത വില്യംസ് തിരിച്ചെത്തുന്നു;സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന്

വാഷിങ്ടൺ: ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്‍റെയും...

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

Other news

യുകെയിൽ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി യുവാവ് ! കിട്ടിയത് കടുത്തശിക്ഷ

പിഞ്ചുകുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് യു.കെ.യിൽ 30 കാരനായ പിതാവിന് 20 വർഷം...

വിൽപ്പനയ്ക്കായി കൊണ്ടുവന്ന എംഡിഎംഎ ഒളിപ്പിച്ചത് മലദ്വാരത്തിൽ; വിനു പിടിയിലായത് ഇങ്ങനെ

തൃശൂർ: വിൽപ്പനയ്ക്കായി കൊണ്ടുവന്ന എംഡിഎംഎ ഒളിപ്പിച്ചത് മലദ്വാരത്തിൽ, എന്നിട്ടും യുവാവ് കുടുങ്ങി....

മൂലൻസ് ഗ്രൂപ്പ് വിദേശത്തേക്ക് പണം കടത്തി! ഇ.ഡി അന്വേഷണം; ആരോപണങ്ങൾക്ക് പിന്നിൽ സ്വത്ത് തർക്കമോ?

അങ്കമാലി: കച്ചവട ആവശ്യങ്ങൾക്കായി വിദേശത്തേക്ക് പണം കടത്തിയിട്ടില്ലെന്ന് മൂലൻസ് ഗ്രൂപ്പ്. ഫെമ...

തൊഴിൽ വാഗ്ദാനം ചെയ്ത് തട്ടിപ്പ് , പെൺകുട്ടികളെ അപരിചിതർക്ക് വിവാഹം ചെയ്തു നൽകും; പ്രതികൾക്കായി തിരച്ചിൽ

ഗുവാഹത്തി: അസാമിൽ നിന്ന് കടത്തിക്കൊണ്ടു പോയ പെൺകുട്ടികളെ പൊലീസ് തിരിച്ചെത്തിച്ചു. തൊഴിൽ...

രാജ്യത്തു തന്നെ ആദ്യത്തേതായിരിക്കും; ക്യാംപസിനകത്തു പക്ഷികൾക്കു മാത്രമായി ഒരു സങ്കേതം

കൊച്ചി: വിശാലമായ സംസ്കൃത സർവകലാശാല ക്യാംപസിനകത്തു പക്ഷികൾക്കു മാത്രമായി ഒരു സങ്കേതം!...

കാർഗിലിൽ ഭൂചലനം; റിക്‌ടർ സ്കെയിലിൽ 5.2 തീവ്രത

ലഡാക്ക്: ലഡാക്കിലെ കാർഗിലിൽ വൻ ഭൂചലനം. ഇന്ന് പുലർച്ചയോടെയാണ് ഭൂചലനം ഉണ്ടായത്....

Related Articles

Popular Categories

spot_imgspot_img
error: Content is protected !!