web analytics

തണ്ണീർക്കൊമ്പന്റെ പോസ്റ്റ്‍മോർട്ടം പൂർത്തിയായി

ഇന്നലെ മാനന്തവാടി നഗരത്തിൽ നിന്നും മയക്കുവെടി വെച്ച് പിടികൂടി കർണാടകയിലെ ബന്ദിപ്പൂരിലെ രാമപുര ആന ക്യാമ്പിലെത്തിച്ച തണ്ണീർക്കൊമ്പൻ ചരിഞ്ഞത് ഹൃദയാഘാതം മൂലമെന്ന് കർണാടക വകുപ്പ്.ബന്ദിപ്പൂർ ഫീൽഡ് ഡയറക്ടറാണ് റിപ്പോർട്ട് നൽകിയത്. സമ്മർദത്തെ തുടർന്നുള്ള ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ്‍മോർട്ടം റിപ്പോർട്ടിലുള്ളത്.ആനയുടെ ദേഹത്തെ മുഴയിൽ പഴുപ്പുണ്ടായതായും ലിംഗത്തിൽ മുറിവുണ്ടായിരുന്നെന്നും ഞരമ്പിൽ അമിതമായി കൊഴുപ്പടിഞ്ഞിരുന്നെന്നും റിപ്പോർട്ടിലുണ്ട്.വാഹനത്തിൽ വെച്ച് തന്നെ ആന കുഴഞ്ഞു വീഴുകയായിരുന്നുവെന്നും ആളും ബഹളവും കണ്ട ആഘാതം ആനക്കുണ്ടായിരുന്നിരിക്കാമെന്നും ബന്ദിപ്പൂർ ഫീൽഡ് ഡയറക്ടർ രമേഷ് കുമാർ ഐഎഫ്എസ് പറഞ്ഞു.

മയക്കുവെടിയേറ്റതിനു ശേഷം 15 മണിക്കൂറോളം ആന മതിയായ വെള്ളം കിട്ടാതെ നിന്നിരുന്നു.ഇതേതുടർന്ന് നീർജലീകരണം സംഭവിച്ചതായും ഇലക്‌ട്രൊലൈറ്റ് അളവ് കുറഞ്ഞതോടെ ഹൃദയാഘാതം ഉണ്ടായതാകാനാണു സാധ്യതയെന്നുമായിരുന്നു ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.ഇതിനു പിന്നാലെയാണ് തണ്ണീർക്കൊമ്പൻ ചരിഞ്ഞത് ഹൃദയാഘാതം മൂലമാണെന്ന പ്രാഥമിക റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.

അതേസമയം തണ്ണീർക്കൊമ്പൻ ദൗത്യം നടപ്പിലാക്കിയതിൽ കേരള വനംവകുപ്പിനെതിരെ പരോക്ഷ വിമർശനമുണ്ട്.ആനയ്ക്ക് അൽപസമയം വിശ്രമം നൽകിയ ശേഷം മാറ്റുന്നതായിരുന്നു നല്ലതെന്ന് ബന്ദിപ്പൂർ ഫീൽഡ് ഡയറക്ടർ അഭിപ്രായപ്പെട്ടു. രാത്രിക്ക് രാത്രി ആനയെ കർണാടകയിലേക്ക് മാറ്റേണ്ടിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Read Also : മാർത്താണ്ഡം മേൽപ്പാലത്തിൽ ബസുകൾ കൂട്ടിയിടിച്ചു; 35 പേർക്ക് പരിക്ക്

spot_imgspot_img
spot_imgspot_img

Latest news

തിരുവനന്തപുരത്ത് ബിഡിജെഎസ് ഒറ്റയ്ക്ക് മത്സരിക്കും

തിരുവനന്തപുരത്ത് ബിഡിജെഎസ് ഒറ്റയ്ക്ക് മത്സരിക്കും തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനെ മുന്നോടിയായി തിരുവനന്തപുരം...

ജീവനൊടുക്കിയ യുവതിയുടെ ഫോൺസംഭാഷണം

ജീവനൊടുക്കിയ യുവതിയുടെ ഫോൺസംഭാഷണം കൊല്ലം: കൊല്ലത്ത് ജീവനൊടുക്കിയ യുവതിയുടെ ഹൃദയഭേദകമായ ഫോൺസംഭാഷണം പുറത്ത്. ശൂരനാട്...

ഇന്നും നാളെയും മഴ; ഇടിമിന്നലിനും സാധ്യത

ഇന്നും നാളെയും മഴ; ഇടിമിന്നലിനും സാധ്യത തിരുവനന്തപുരം: തെക്കൻ കേരളത്തിൽ ഇന്ന് നാളെയും...

കരയുന്ന ഘടകകക്ഷികൾക്കു പോലും സീറ്റു നൽകാതെ എൽഡിഎഫ്; ചോദിക്കുന്നവർക്കെല്ലാം വാരിക്കോരി നൽകി യുഡിഎഫ്

കരയുന്ന ഘടകകക്ഷികൾക്കു പോലും സീറ്റു നൽകാതെ എൽഡിഎഫ്; ചോദിക്കുന്നവർക്കെല്ലാം വാരിക്കോരി നൽകി...

ബിജെപി പേടിയിൽ സിപിഎം മുഖപത്രം

ബിജെപി പേടിയിൽ സിപിഎം മുഖപത്രം രാജ്യവ്യാപകമായി ശ്രദ്ധ നേടിയ രാഹുൽ ഗാന്ധിയുടെ ഹരിയാന...

Other news

കോട്ടയത്ത് വാൻ കാറുമായി കൂട്ടിയിടിച്ചു; 26 പേർക്ക് പരിക്ക്

കോട്ടയത്ത് വാൻ കാറുമായി കൂട്ടിയിടിച്ചു; 26 പേർക്ക് പരിക്ക് കോട്ടയം: വിനോദസഞ്ചാരികളുമായി യാത്ര...

മുല്ലപ്പൂ ഓർമകൾ വീണ്ടും; സ്വയം ട്രോളി നവ്യ നായർ

വീണ്ടും സെൽഫ് ട്രോൾ പോസ്റ്റ് പങ്കുവച്ച് നടി നവ്യ നായർ. സ്വന്തം...

ഥാറും ബുള്ളറ്റും ഓടിക്കുന്നവർക്ക് ക്രിമിനൽ മനോഭാവം ; ഡിജിപി വിവാദത്തിൽ

ഥാറും ബുള്ളറ്റും ഓടിക്കുന്നവർക്ക് ക്രിമിനൽ മനോഭാവം ; ഡിജിപി വിവാദത്തിൽ ചണ്ഡിഗഢ്: "ഥാറും...

തിരഞ്ഞെടുപ്പ് തന്ത്രത്തിന് രാജീവ് ചന്ദ്രശേഖറിന്റെ പ്രൊഫഷണൽ ടച്ച്

തിരഞ്ഞെടുപ്പ് തന്ത്രത്തിന് രാജീവ് ചന്ദ്രശേഖറിന്റെ പ്രൊഫഷണൽ ടച്ച് കോട്ടയം: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനും നിയമസഭാ...

ബിഗ് ബോസ് സീസൺ 7: ആരായിരിക്കും കിരീടം ചൂടുക

ബിഗ് ബോസ് സീസൺ 7: ആരായിരിക്കും കിരീടം ചൂടുക ബിഗ് ബോസ് സീസൺ...

പൊലീസ് സുരക്ഷയിൽ ‘ഫ്രഷ് കട്ട്’ പ്ലാന്റ് തുറന്നു

പൊലീസ് സുരക്ഷയിൽ ‘ഫ്രഷ് കട്ട്’ പ്ലാന്റ് തുറന്നു 'കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടിലെ ‘ഫ്രഷ്...

Related Articles

Popular Categories

spot_imgspot_img