web analytics

കാ​റി​ലെ​ത്തി​ വഴി ചോദിച്ചയാൾ ഒമ്പതാം ക്ലാസ് വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു; പാ​ട​ല​ടു​ക്ക​ സ്വദേശി പിടിയിൽ

ബ​ദി​യ​ടു​ക്ക: സ്‌​കൂ​ൾ വി​ട്ട് വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ഒമ്പതാം ക്ലാസ് വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി​യാ​യ യു​വാ​വി​നെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. പാ​ട​ല​ടു​ക്ക​യി​ലെ അ​ൻവ​റി​നെ​യാ​ണ് (33) കാ​സ​ർകോ​ട് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​ട്ട് കോ​ട​തി 14 ദിവസത്തേക്ക് റി​മാ​ൻ​ഡ് ചെ​യ്ത​ത്.

14 കാ​രി​യെ​യാ​ണ് പീ​ഡി​പ്പി​ക്കാ​ൻ ഇയാൾ ശ്ര​മി​ച്ച​ത്. പെ​ൺകു​ട്ടി സ്‌​കൂ​ൾ വി​ട്ട് വീ​ട്ടി​ലേ​ക്ക് റോ​ഡ​രി​കി​ലൂ​ടെ ന​ട​ന്നു​പോ​കു​മ്പോ​ൾ കാ​റി​ലെ​ത്തി​യ അ​ൻവ​ർ വ​ഴി ചോ​ദി​ച്ചു. പെ​ൺകു​ട്ടി വ​ഴി പ​റ​ഞ്ഞു​കൊ​ടു​ക്കു​ന്ന​തി​നി​ടെ കാ​റി​ൽനി​ന്നി​റ​ങ്ങി​യ ഇയാൾ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് പ​രാ​തി. പെ​ൺകു​ട്ടി അ​വി​ടെ​നി​ന്ന് ഓ​ടി​ര​ക്ഷ​പ്പെ​ട്ട് വീ​ട്ടി​ലെ​ത്തു​ക​യും വി​വ​രം പ​റ​യു​ക​യും ചെ​യ്തു.

തു​ട​ർന്ന് പെ​ൺകു​ട്ടിയുടെ ബന്ധുക്കൾ ബ​ദി​യ​ടു​ക്ക പൊ​ലീ​സി​ൽ പ​രാ​തി ന​ൽകു​ക​യാ​യി​രു​ന്നു. പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ച പൊ​ലീ​സ് സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ള​ട​ക്കം പ​രി​ശോ​ധി​ച്ചാണ് കാ​ർ ക​ണ്ടെത്തി ക​സ്റ്റ​ഡി​യി​ലെ​ടുത്തു. തു​ട​ർന്നാ​ണ് അ​ൻവ​റി​ന്റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത്.

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

Other news

Related Articles

Popular Categories

spot_imgspot_img