ലക്കം കാളിയമ്മൻ ക്ഷേത്രത്തിലെ പഞ്ചലോക വിഗ്രഹം മോഷണം പോയി
മൂന്നാർ പഞ്ചായത്തിൽ വാഗുവരൈ ഫാക്ടറി ഡിവിഷനിൽ ലക്കം കാളിയമ്മൻ ക്ഷേത്രത്തിലെ പഞ്ചലോക വിഗ്രഹം മോഷണം പോയി. ക്ഷേത്രത്തിൽ സ്ഥാപിച്ചിരുന്ന സി സി ടി വി ക്യാമറകളും മോഷ്ടാക്കൾ കടത്തി.
വെള്ളിയാഴ്ച രാവിലെ ഏഴു മണിക്ക് ക്ഷേത്രം പൂജാരി മാടസ്വാമി ക്ഷേത്രത്തിൽ എത്തിയപ്പോഴാണ് വിഗ്രഹം നഷ്ടപ്പെട്ടത് കണ്ടെത്തിയത്. ഉടനടി നാട്ടുകാരെ വിളിച്ചു കൂട്ടി വിവരമറിയിച്ചു.
അത് സ്ത്രീ വിരുദ്ധ വിഡിയോ ഏഴ് ദിവസത്തിനകം നീക്കം ചെയ്യണം; യൂട്യൂബര്‍ ഷാജന്‍ സ്‌കറിയയോട് കോടതി
ക്ഷേത്രം ഭാരവാഹികൾ മറയൂർ പോലീസിൽ പരാതി നല്കി. ക്ഷേത്രത്തിനകത്ത് കയറണമെങ്കിൽ രണ്ടു വാതിലുകളാണ് ഉള്ളത്. ഇത് രണ്ടും പൂട്ടിയ നിലയിലാണ് ഉള്ളത്. അകത്ത് കയറുവാൻ മറ്റ് മാർഗ്ഗങ്ങളില്ല.
പൂട്ട് തകർക്കാതെയാണ് മോഷ്ടാക്കൾ ക്ഷേത്രത്തിനകത്ത് കയറിയിരിക്കുന്നത്. മറയൂർ പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു. ഫോറൻസിക്, വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി.
ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധനടത്തി. മറയൂർ ഇൻസ്പെക്ടർ എം.ഷാജഹാൻ, എസ് ഐ പി.പി.റഫീഖ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷണം നടത്തി വരുന്നത്.









