web analytics

ഇനി ഐ.പി.എൽ രാവുകൾ; ചെന്നൈ സൂപ്പർ കിങ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തുടക്കം കുറിക്കും;സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ മത്സരം മാര്‍ച്ച് 24ന്

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് 2024 സീസണിലെ ഉദ്‌ഘാടന മത്സരം ചെന്നൈ സൂപ്പർ കിങ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ . മാർച്ച് 22ന് വൈകിട്ട് 6.30ന് ചെന്നൈ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ ഇതിഹാസ ക്യാപ്റ്റന്‍ എം എസ് ധോണിയും മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടും. ഇത് ഒന്‍പതാം തവണയാണ് ചെന്നൈ ഐപിഎല്ലില്‍ ഉദ്ഘാടന മത്സരം കളിക്കാന്‍ ഒരുങ്ങുന്നത്. ആദ്യത്തെ 21 മത്സരങ്ങളുടെ വിവരങ്ങള്‍ മാത്രമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ആദ്യത്തെ രണ്ട് മത്സരങ്ങള്‍ വിശാഖപട്ടണത്താണ്. ഡല്‍ഹിയിലെ വേദി മത്സരത്തിന് സജ്ജമാകാത്തതാണ് കളി മാറ്റാന്‍ കാരണം. മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ മത്സരം മാര്‍ച്ച് 24നാണ്. ജയ്പൂരില്‍ നടക്കുന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് എതിരാളികള്‍. ഉച്ച കഴിഞ്ഞ് 2.30നും വൈകിട്ട് 6.30നുമാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

ഐപിഎല്‍ 2024 – മത്സര ക്രമം

(ടീമുകള്‍, തീയതി, സമയം, വേദി എന്ന ക്രമത്തില്‍)
ചെന്നൈ സൂപ്പര്‍ കിംഗ്‌സ് – റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, മാര്‍ച്ച് 22, 6:30, ചെന്നൈ

പഞ്ചാബ് കിംഗ്‌സ് – ഡല്‍ഹി ക്യാപിറ്റല്‍സ്, മാര്‍ച്ച് 23, 2:30, മൊഹാലി

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, മാര്‍ച്ച് 23, 6:30, കൊല്‍ക്കത്ത

രാജസ്ഥാന്‍ റോയല്‍സ് – ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്, മാര്‍ച്ച് 24, 2:30, ജയ്പൂര്‍

ഗുജറാത്ത് ടൈറ്റന്‍സ് – മുംബൈ ഇന്ത്യന്‍സ്, മാര്‍ച്ച് 24, 6:30, അഹമ്മദാബാദ്

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- പഞ്ചാബ് കിംഗ്‌സ്, മാര്‍ച്ച് 25, 6:30, ബെംഗളൂരു

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് – ഗുജറാത്ത് ടൈറ്റന്‍സ്, മാര്‍ച്ച് 26, 6:30, ചെന്നൈ

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – മുംബൈ ഇന്ത്യന്‍സ്, മാര്‍ച്ച് 27, 6:30, ഹൈദരാബാദ്

രാജസ്ഥാന്‍ റോയല്‍സ് – ഡല്‍ഹി ക്യാപിറ്റല്‍സ്, മാര്‍ച്ച് 28, 6:30, ജയ്പൂര്‍

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, മാര്‍ച്ച് 29, 6:30, ബെംഗളൂരു

ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് – പഞ്ചാബ് കിംഗ്‌സ്, മാര്‍ച്ച് 30, 6:30, ലക്‌നൗ

ഗുജറാത്ത് ടൈറ്റന്‍സ് – സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, മാര്‍ച്ച് 31, 2:30, അഹമ്മദാബാദ്

ഡല്‍ഹി ക്യാപിറ്റല്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സ്, മാര്‍ച്ച് 31, 6:30, വിശാഖപട്ടണം

മുംബൈ ഇന്ത്യന്‍സ് – രാജസ്ഥാന്‍ റോയല്‍സ്, ഏപ്രില്‍ 1, 6:30, മുംബൈ

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ – ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്, ഏപ്രില്‍ 2, 6:30, ബെംഗളൂരു

ഡല്‍ഹി ക്യാപിറ്റല്‍സ് – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഏപ്രില്‍ 3, 6:30, വിശാഖപട്ടണം

ഗുജറാത്ത് ടൈറ്റന്‍സ് – പഞ്ചാബ് കിംഗ്‌സ്, ഏപ്രില്‍ 4, 6:30, അഹമ്മദാബാദ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – ചെന്നൈ സൂപ്പര്‍ കിങ്‌സ്, ഏപ്രില്‍ 5, 6:30, ഹൈദരാബാദ്

രാജസ്ഥാന്‍ റോയല്‍സ് – റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ഏപ്രില്‍ 6, 6:30, ജയ്പൂര്‍

മുംബൈ ഇന്ത്യന്‍സ് – ഡല്‍ഹി ക്യാപിറ്റല്‍സ്, ഏപ്രില്‍ 7, 2:30, മുംബൈ

ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് – ഗുജറാത്ത് ടൈറ്റന്‍സ്, ഏപ്രില്‍ 7, 6:30, ലക്‌നൗ

spot_imgspot_img
spot_imgspot_img

Latest news

കരയുന്ന ഘടകകക്ഷികൾക്കു പോലും സീറ്റു നൽകാതെ എൽഡിഎഫ്; ചോദിക്കുന്നവർക്കെല്ലാം വാരിക്കോരി നൽകി യുഡിഎഫ്

കരയുന്ന ഘടകകക്ഷികൾക്കു പോലും സീറ്റു നൽകാതെ എൽഡിഎഫ്; ചോദിക്കുന്നവർക്കെല്ലാം വാരിക്കോരി നൽകി...

ബിജെപി പേടിയിൽ സിപിഎം മുഖപത്രം

ബിജെപി പേടിയിൽ സിപിഎം മുഖപത്രം രാജ്യവ്യാപകമായി ശ്രദ്ധ നേടിയ രാഹുൽ ഗാന്ധിയുടെ ഹരിയാന...

ഹരിദ്വാർ, ഉജ്ജയിൻ, നാസിക്, പ്രയാഗ്‌രാജ് മോഡൽ കുംഭമേള കേരളത്തിൽ

ഹരിദ്വാർ, ഉജ്ജയിൻ, നാസിക്, പ്രയാഗ്‌രാജ് മോഡൽ കുംഭമേള കേരളത്തിൽ തിരുവനന്തപുരം: പന്ത്രണ്ട് വർഷത്തിലൊരിക്കൽ...

ആഡാർ ലുക്ക്; കൊല്ലുന്ന നോട്ടം; ആരാണവൾ; ആ അജ്ഞാത സുന്ദരി’യെ തേടി നെറ്റിസൺസ്

ആഡാർ ലുക്ക്; കൊല്ലുന്ന നോട്ടം; ആരാണവൾ; ആ അജ്ഞാത സുന്ദരി'യെ തേടി...

കോയമ്പത്തൂരിൽ പെൺകുട്ടി നേരിട്ടത് സമാനതകളില്ലാത്ത പീഡനം

കോയമ്പത്തൂരിൽ പെൺകുട്ടി നേരിട്ടത് സമാനതകളില്ലാത്ത പീഡനം കോയമ്പത്തൂർ: നഗരത്തെ നടുക്കിയ കൂട്ടബലാത്സംഗ കേസിൽ...

Other news

ഡിഎൻഎ തന്മാത്രയുടെ ഗോവണി ഘടന കണ്ടെത്തിയ ശാസ്ത്രജ്ഞൻ ജയിംസ് ഡി. വാട്സൻ അന്തരിച്ചു

ഡിഎൻഎ തന്മാത്രയുടെ ഗോവണി ഘടന കണ്ടെത്തിയ ശാസ്ത്രജ്ഞൻ ജയിംസ് ഡി. വാട്സൻ...

യുഎസ് സൈനിക താവളത്തിൽ സംശയാസ്പദ പാക്കറ്റ്; വെളുത്ത പൊടിയിൽ നിന്ന് പലർക്കും അസ്വസ്ഥത; അന്വേഷണം

യുഎസ് സൈനിക താവളത്തിൽ സംശയാസ്പദ പാക്കറ്റ്; അന്വേഷണം വാഷിങ്‌ടൻ ∙ അമേരിക്കയിലെ പ്രമുഖ...

ട്രെയിൻ യാത്രയിലെ പ്രശ്‌നങ്ങൾ ഇനി വാട്സ്ആപ്പിൽ തന്നെ പൊലീസിനെ അറിയിക്കാം

തിരുവനന്തപുരം: ട്രെയിൻ യാത്രയ്ക്കിടെ നേരിടുന്ന അനിഷ്ട സംഭവങ്ങൾ ഇനി ഫോൺ കോൾ...

ആളുകൾ പണയം വച്ച ഒരു കോടി രൂപയുടെ 2 കിലോയോളം സ്വർണം മദ്യപിക്കാനായി മറിച്ചുവിറ്റു; യുവാവ് അറസ്റ്റിൽ

2 കിലോയോളം സ്വർണം മദ്യപിക്കാനായി മറിച്ചുവിറ്റു; യുവാവ് അറസ്റ്റിൽ ചെന്നൈ ∙ മദ്യാസക്തി...

വിനോദ സഞ്ചാരികള്‍ക്ക് ഇടുക്കി ആര്‍ച്ച് ഡാം ഇനി നടന്ന് കാണാം; സന്ദര്‍ശനാനുമതി

വിനോദ സഞ്ചാരികള്‍ക്ക് ഇടുക്കി ആര്‍ച്ച് ഡാം ഇനി നടന്ന് കാണാം സഞ്ചാരികള്‍ക്ക് ഇടുക്കി...

കേരളത്തിന് അനുവദിച്ച മൂന്നാം വന്ദേഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു: വീഡിയോ

കേരളത്തിന് അനുവദിച്ച മൂന്നാം വന്ദേഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ്...

Related Articles

Popular Categories

spot_imgspot_img