കാർ വില്പനയിൽ എന്നും ഇന്ത്യയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ബ്രാന്റാണ് മാരുതി സുസുക്കി. വിപണിയിൽ ആധിപത്യം പുലർത്തുമ്പോഴും ഓഫറുകൾ നൽകുന്നതിൽ കമ്പനി പിശുക്കൊന്നും കാണിക്കുന്നില്ല. ഈ ഒക്ടോബറിലും ആകർഷകമായ ഓഫറുകളാണ് മാരുതി സുസുക്കി തങ്ങളുടെ ജനപ്രിയ മോഡലുകൾക്ക് നൽകുന്നത്. മൊത്തം 68000 രൂപ വരെയുള്ള ഓഫറുകൾ ഈ വാഹനങ്ങൾക്ക് ലഭിക്കുന്നു.
മാരുതി സുസുക്കി ആൾട്ടോ കെ10
മാരുതി സുസുക്കി ആൾട്ടോ കെ10 ഹാച്ച്ബാക്കിന് 68,000 രൂപ വരെ വിലക്കിഴിവാണ് ഈ മാസം കമ്പനി നൽകുന്നത്. ഈ ഓഫർ ഹാച്ച്ബാക്കിന്റെ സിഎൻജി വേരിയന്റുകൾക്കും ലഭ്യമാകും എന്നതാണ് ശ്രദ്ധേയമായ കാര്യം. സിഎൻജി വേരിയന്റുകൾക്ക് 68,000 രൂപ കിഴിവ് ലഭിക്കുമ്പോൾ ആൾട്ടോ കെ10 ഹാച്ച്ബാക്കിന്റെ സാധാരണ വേരിയന്റുകൾക്ക് ഇപ്പോൾ 53,000 രൂപ വരെ കിഴിവാണ് ലഭിക്കുന്നത്. കുറഞ്ഞ വിലയിൽ ഒരു കാർ വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് മികച്ച ചോയിസാണ് മാരുതി സുസുക്കി ആൾട്ടോ കെ10.
മാരുതി സുസുക്കി എസ് പ്രസ്സോ
മാരുതി സുസുക്കി എസ് പ്രസ്സോ എന്ന ജനപ്രിയ വാഹനത്തിന് 68,000 രൂപ വരെ കിഴിവുകളാണ് കമ്പനി നൽകുന്നത്. ആൾട്ടോ കെ10ന് ഉള്ളത് പോലെ എസ് പ്രസ്സോ ഹാച്ച്ബാക്കിന്റെ സിഎൻജി വേരിയന്റുകൾക്കാണ് ഇത്രയും വലിയ കിഴിവ് ലഭിക്കുന്നത്. മാരുതി സുസുക്കി എസ് പ്രസ്സോയുടെ പെട്രോൾ വേരിയന്റുകൾക്ക് കമ്പനി 53,000 രൂപ വരെ കിഴിവാണ് നൽകുന്നത്. മികച്ച മൈലേജ് നൽകുന്ന മാരുതി സുസുക്കി എസ് പ്രസ്സോ അതിവേഗം ജനപ്രിതി നേടിയ വാഹനമാണ്.
മാരുതി സുസുക്കി സെലേറിയോ
മാരുതി സുസുക്കി ആൾട്ടോ ക10, എസ് പ്രസ്സോ എന്നിവ പോലെ, മാരുതി സുസുക്കി സെലേറിയോ ഹാച്ച്ബാക്കിന്റെ സിഎൻജി വേരിയന്റുകൾക്ക് കമ്പനി ഈ മാസം 68,000 രൂപ വരെ കിഴിവാണ് നൽകുന്നത്. സെലേറിയോ ഹാച്ച്ബാക്കിന്റെ സാധാരണ പെട്രോൾ വേരിയന്റുകൾക്ക് 51,000 രൂപ വരെ കിഴിവും കമ്പനി നൽകുന്നുണ്ട്. പുതിയ മാരുതി സുസുക്കി സെലേറിയോ മോഡൽ മൈലേജുകൊണ്ട് വളരെയേറെ ശ്രദ്ധ നേടിയ മോഡലാണ്.
മാരുതി സുസുക്കി വാഗൺ ആർ
രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഹാച്ച്ബാക്കുകളിൽ ഒന്നാണ് മാരുതി സുസുക്കി വാഗൺ ആർ. ഈ മാരുതി സുസുക്കി ഹാച്ച്ബാക്കിന്റെ സിഎൻജി വേരിയന്റുകൾക്ക് 58,000 രൂപ വരെ കിഴിവാണ് ഇപ്പോൾ കമ്പനി നൽകുന്നത്. മാരുതി സുസുക്കി വാഗൺ ആർ പെട്രോൾ മോഡലുകൾക്ക് കമ്പനി 46,000 രൂപ വരെ കിഴിവും നൽകുന്നുണ്ട്. വർഷങ്ങളായി ഇന്ത്യൻ വിപണിയിൽ ജനപ്രിതി നിലനിർത്തുന്ന മോഡലാണ് മാരുതി സുസുക്കി വാഗൺ ആർ.
മാരുതി സുസുക്കി സ്വിഫ്റ്റ്
ഇന്ത്യയിലെ ഹാച്ച്ബാക്ക് വിപണിയിൽ തരംഗമായി മാറിയ മോഡലാണ് മാരുതി സുസുക്കി സ്വിഫ്റ്റ്. ഒന്നാം തലമുറ മോഡലിന്റെ വലിയ വിജയത്തിന് ശേഷമെത്തിയ രണ്ടാം തലമുറയും അതിവേഗം ജനപ്രിതി നേടി. മാരുതി സുസുക്കി സ്വിഫ്റ്റിന്റെ ബേസ് വേരിയന്റായ ‘LXi’ ട്രിം ലെവലിൽ 47,000 രൂപ വരെ കിഴിവാണ് കമ്പനി നൽകുന്നത്. മറ്റ് മിക്ക വേരിയന്റുകൾക്കും 42,000 രൂപ വരെ കിഴിവും നൽകുന്നുണ്ട്. ഹാച്ച്ബാക്കിന്റെ സിഎൻജി വേരിയന്റിന് 33,000 രൂപ വരെ കിഴിവാണ് ലഭിക്കുക.
Read Also : പല നാടുകളില്‍ പല പേരുകളില്‍ ഇവന്‍ അറിയപ്പെടും