ഇലക്ട്രിക്ക് വാഹന വിപണി ലക്ഷ്യമാക്കി മഹീന്ദ്ര

ലക്ട്രിക് വാഹന വിപണി ലക്ഷ്യമാക്കി മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഈ വർഷം രണ്ട് പുതിയ മോഡലുകളായ XUV 3XO EV, XUV 7e എന്നിവയുമായാണ് രംഗത്തെത്തിയിരിക്കുന്നത്. ടാറ്റ നെക്‌സോൺ ഇവിയെ വെല്ലുവിളിക്കാൻ മഹീന്ദ്ര XUV 3XO ഇവി റോഡുകളിൽ എത്തുമ്പോൾ, XUV700 ന്റെ ഇലക്ട്രിക് പതിപ്പായ മഹീന്ദ്ര XUV 7e ഈ വർഷാവസാനത്തോടെ പുറത്തിറക്കും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

ഇലക്ട്രിക് XUV 3XO യുടെ രൂപകൽപ്പനയും സ്റ്റൈലിംഗും അതിന്റെ നിലവിലെ ഐസിഇ മോഡലിന് സമാനമായിരിക്കും. എങ്കിലും, പുതുതായി രൂപകൽപ്പന ചെയ്ത ഗ്രിൽ ചെറുതായി പരിഷ്‍കരിച്ച എയർ ഡാം, മുൻവശത്ത് ഒരു ചാർജിംഗ് പോർട്ട് എന്നിവ ഇതിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

എയറോ ഇൻസേർട്ടുകൾക്കൊപ്പം പുത്തൻ അലോയ് വീലുകളും കൂടി ചേരും. പിൻ പ്രൊഫൈലിലും ചില മാറ്റങ്ങൾ വരുത്താൻ സാധ്യതയുണ്ട്. ബൈ-എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഫ്രണ്ട് ടേൺ ഇൻഡിക്കേറ്ററുകളുള്ള എൽഇഡി ഡിആർഎൽ, റിയർ എൽഇഡി ലൈറ്റ് ബാർ, വിംഗ് മിററുകളിലെ എൽഇഡി ഇൻഡിക്കേറ്ററുകൾ, എൽഇഡി ടെയിൽലാമ്പുകൾ തുടങ്ങിയ ഡിസൈൻ ഘടകങ്ങൾ നിലവിലെ ഐസിഇ XUV 3XO യിൽ നിന്ന് തുടരാനുംസാധ്യതയുണ്ട്.

പുതിയ മഹീന്ദ്ര ഇലക്ട്രിക് എസ്‌യുവിയുടെ പവർട്രെയിൻ വിശദാംശങ്ങൾ ഇപ്പോഴും വ്യക്തമല്ല. ഈ കോം‌പാക്റ്റ് ഇവി XUV400 ൽ നിന്ന് 34.5kWh, 39.4kWh ബാറ്ററി പായ്ക്കുകൾ കടമെടുത്തേക്കാൻ സാധ്യതയുണ്ട്. ചെറുതും വലുതുമായ ബാറ്ററികളുള്ള രണ്ടാമത്തേത് യഥാക്രമം 375 കിലോമീറ്ററും 456 കിലോമീറ്ററും അവകാശപ്പെടുന്ന റേഞ്ച് വാഗ്ദാനം ചെയ്യുന്നു.

മഹീന്ദ്ര XUV 3XO EV യുടെ ഇന്റീരിയറും സാധാരണ മോഡലിന്റെ അതേ ലേഔട്ടും സവിശേഷതകളും തന്നെയായിരിക്കും. ബ്ലൈൻഡ് വ്യൂ മോണിറ്ററുള്ള 360 ഡിഗ്രി ക്യാമറ, ലെവൽ 2 ADAS, ഓട്ടോ ഹോൾഡുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, ലെതറെറ്റ് അപ്ഹോൾസ്റ്ററി, ഡാഷ്‌ബോർഡിലും ഡോർ ട്രിമ്മുകളിലും ലെതറെറ്റ്, ഹർമൻ കാർഡൺ സൗണ്ട് സിസ്റ്റം, പനോരമിക് സൺറൂഫ്, യുഎസ്ബി സി ഫാസ്റ്റ് ചാർജിംഗ് തുടങ്ങിയ സവിശേഷതകൾ എന്നിവയും ഉൾപ്പെടും.

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

കുവൈത്തിൽ ചാരായ നിർമാണം; പ്രവാസി പിടിയിൽ

കുവൈത്തിൽ ചാരായ നിർമാണം; പ്രവാസി പിടിയിൽ കുവൈത്ത് സിറ്റി: കുവൈത്തിൽ ആളൊഴിഞ്ഞ കെട്ടിടത്തിൽ...

ശബരിമല:ട്രാക്ടറിൽ പോലീസ്ഉന്നതൻ; റിപ്പോർട്ട് തേടി

ശബരിമല: ട്രാക്ടറിൽ പോലീസ്ഉന്നതൻ; റിപ്പോർട്ട് തേടി പത്തനംതിട്ട: ട്രാക്ടറിൽ പോലീസ് ഉന്നതൻ...

ബൈക്ക് യാത്രികന് 5000 രൂപ പിഴ

ബൈക്ക് യാത്രികന് 5000 രൂപ പിഴ കണ്ണൂർ: ആശുപത്രിയിലേക്ക് ചീറി പാഞ്ഞ് പോകുന്ന...

പാ.രഞ്ജിത്തടക്കം 4 പേർക്കെതിരെ കേസ്

പാ.രഞ്ജിത്തടക്കം 4 പേർക്കെതിരെ കേസ് നാഗപട്ടണം: സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ സ്റ്റണ്ട്മാൻ മരിച്ച...

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും തിരുവനന്തപുരം: തേങ്ങയ്‌ക്കും വെളിച്ചെണ്ണയ്‌ക്കും...

പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം

പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം കോഴിക്കോട്: പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ...

Related Articles

Popular Categories

spot_imgspot_img