web analytics

നോമ്പുകാലത്ത് സജീവമായി എഴുകുംവയൽ കുരിശുമല; ദു:ഖ വെള്ളിയാഴ്ച പ്രത്യേക ക്രമീകരണങ്ങൾ

ഇടുക്കി രൂപത തീർത്ഥാടന കേന്ദ്രവും കിഴക്കിന്റെ കാൽവരി എന്നറിയപ്പെടുന്നതുമായ എഴുകുംവയൽ കുരിശുമലയിൽ നോമ്പുകാല തീർത്ഥാടനത്തിന് എത്തുന്ന തീർത്ഥാടകരുടെ തിരക്ക് വർധിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കൂടാതെ തമിഴ്‌നാട്ടിൽ നിന്നും കർണാടകയിൽ നിന്നും ഉള്ള നൂറുകണക്കിന് വിശ്വാസികൾ കുരിശുമല കയറാൻ എത്തുന്നുണ്ട്.

ഇടുക്കി രൂപത കാൽനട കുരിശുമല തീർത്ഥാടനം പതിനൊന്നാം തീയതി വെള്ളിയാഴ്ച്ച നെല്ലിക്കുന്നേൽ പിതാവിൻന്റെ നേതൃത്വത്തിൽ വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രൽ ദേവാലയത്തിൽ നിന്നും ആരംഭിക്കും


വിവിധ മേഖലകളിൽ നിന്നും വൈദികരുടെ നേതൃത്വത്തിൽ എത്തുന്ന കാൽനട തീർത്ഥാടനം നാല്പതാം വെള്ളിയാഴ്ച്ച 8 മണിയോടെ മലയടിവാരത്ത് എത്തുന്നതും തുടർന്ന് കുരിശുമലയിലേക്ക് കുരിശിൻന്റെ വഴിയിലൂടെ മലകയറുന്നതുമാണ്. അര ലക്ഷത്തിലധികം വിശ്വാസികൾ നാൽപതാം വെള്ളിയാഴ്ച്ച കുരിശുമല ചവിട്ടും.

ദുഃഖവെള്ളിയാഴ്ച്ച കട്ടപ്പനയിൽ നിന്നും രാവിലെ ആറുമണിമുതലും നെടുങ്കണ്ടത്തു നിന്നും രാവിലെ 7 മണി മുതലും കെഎസ്ആർടിസിയും സ്വകാര്യ ബസുകളും എഴുകുംവയൽ കുരിശുമലയിലേക്ക് സർവീസ് നടത്തും.
വലിയ നോമ്പുകാലത്ത് രാത്രികാലങ്ങളിലും കുരിശുമല കയറുന്നതിനുള്ള സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്.

കിഴക്കൻ കാൽവരി കുരിശുമല കയറാൻ ജാതിമതഭേദമന്യേ ഏവരെയും സ്വാഗതം ചെയ്യുന്നതായി തീർത്ഥാടന ദേവാലയ ഡയറക്ടർ ഫാദർ തോമസ് വട്ടമല,
ഫാദർ ലിബിൻ വള്ളിയാംതടത്തിൽ എന്നിവർ അറിയിച്ചു. കുരിശുമലയിൽ എത്തുന്ന മുഴുവൻ വിശ്വാസികൾക്കും ദർശനം എകുന്നത് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ക്രൂശിതരൂപമാണ്.

കുരിശിന്റെ വഴിയുടെ 14 സ്ഥലങ്ങൾ, തീർത്ഥാടക ദേവാലയം തോമാശ്ലീഹായുടെ വലിയ രൂപം, ഗസ്തമേനിൽ പ്രാർത്ഥിക്കുന്ന ഈശോയുടെ രൂപം, സംശയാലുവായ തോമയുടെ ചിത്രം, കേരളത്തിൽ ആദ്യമായി നിർമ്മിച്ച മിസേറിയ രൂപം ഇവയെല്ലാം സന്ദർശിക്കുന്നതിനും പ്രാർത്ഥിക്കുന്നതിനും സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

Other news

₹1000ല്‍ താഴെ പെട്രോള്‍ നല്‍കില്ല! വിശദീകരണവുമായി റിലയന്‍സ്

₹1000ല്‍ താഴെ പെട്രോള്‍ നല്‍കില്ല! വിശദീകരണവുമായി റിലയന്‍സ് ന്യൂഡൽഹി: ₹1000ല്‍ താഴെ പെട്രോള്‍ നല്‍കില്ലെന്ന...

‘അടിച്ച് പണിക്കുറ്റം തീർക്കും’; പുറത്തുവന്ന ശബ്ദരേഖ ശോഭാ സുരേന്ദ്രന്റേതോ? ബിജെപി വനിതാ നേതാവിനെ ഭീഷണിപ്പെടുത്തിയതായി പരാതി

'അടിച്ച് പണിക്കുറ്റം തീർക്കും'; പുറത്തുവന്ന ശബ്ദരേഖ ശോഭാ സുരേന്ദ്രന്റേതോ? ബിജെപി വനിതാ...

ബിഷപ്പ് സന്ദർശനത്തിന് പിന്നാലെ പൊട്ടിത്തെറി; സഭയ്ക്കും ‘ദീപിക’യ്ക്കും നേരെ പി.സി. ജോർജിന്റെ രൂക്ഷ വിമർശനം

ബിഷപ്പ് സന്ദർശനത്തിന് പിന്നാലെ പൊട്ടിത്തെറി; സഭയ്ക്കും ‘ദീപിക’യ്ക്കും നേരെ പി.സി. ജോർജിന്റെ...

യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാര്? കോൺഗ്രസിൽ തർക്കം മുറുകുന്നു

യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാര്? കോൺഗ്രസിൽ തർക്കം മുറുകുന്നു തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം...

ഇനി ഇവി യുഗം! പെട്രോൾ – ഡീസൽ വണ്ടികൾക്ക് പണി വരുന്നു; പുതിയ ഇവി നയം പുറത്തിറക്കി സർക്കാർ

രാജ്യതലസ്ഥാനത്തെ ശ്വാസംമുട്ടിക്കുന്ന വായുമലിനീകരണത്തിന് ശാശ്വത പരിഹാരം കാണാൻ ലക്ഷ്യമിട്ട് ഡൽഹി സർക്കാർ...

35 അടി താഴ്‌ചയുള്ള കുഴിയിൽ വീണ വയോധികയെ തോളിലേറ്റി രക്ഷിച്ച് എസ്ഐ

35 അടി താഴ്‌ചയുള്ള കുഴിയിൽ വീണ വയോധികയെ തോളിലേറ്റി രക്ഷിച്ച് എസ്ഐ തൃശ്ശൂര്‍:...

Related Articles

Popular Categories

spot_imgspot_img