web analytics

രാഷ്ട്രീയ നേതാക്കൾ മുതൽ ജഡ്ജിമാർ വരെ; പോപ്പുലർ ഫ്രണ്ടിൻ്റെ ഹിറ്റ് ലിസ്റ്റിൽ 950 പേർ

കൊച്ചി∙ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) സംസ്ഥാനത്ത് 950 ആളുകളുടെ ഹിറ്റ്ലിസ്റ്റ് തയാറാക്കിയിരുന്നതായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കോടതിയെ അറിയിച്ചു. 

വിവിധ കേസുകളിൽ പിടിയിലായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവർത്തകരിൽനിന്നാണു ഹിറ്റ്ലിസ്റ്റിന്റെ വിവരങ്ങൾ എൻഐഎയ്ക്കു ലഭിച്ചത്. ജില്ലാ ജഡ്ജിയും നേതാക്കളും വരെ ഹിറ്റ്ലിസ്റ്റിലുണ്ട്.

എൻഐഎ റജിസ്റ്റർ ചെയ്ത കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ എൻഐഎ കോടതി പരിഗണിക്കുമ്പോഴാണു ഹിറ്റ്ലിസ്റ്റിന്റെ കാര്യം അന്വേഷണ ഉദ്യോഗസ്ഥർ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. 

സംഘടനയ്ക്ക് ഭീഷണിയാകുന്ന ആളുകളുടെ പട്ടികയാണു പിഎഫ്ഐ ഇപ്പോൾ തയാറാക്കിയിരുന്നത്. അവരെ ഇല്ലാതാക്കാൻ പദ്ധതി തയാറാക്കിയിരുന്നതായും എൻഐഎ കോടതിയെ അറിയിച്ചു. 

എൻഐഎ അറസ്റ്റു ചെയ്ത സിറാജുദ്ദീനിൽനിന്ന് 240 പേരുടെ പട്ടിക, നിലവിൽ ഒളിവിലുള്ള പിഎഫ്ഐ പ്രവർത്തകനായ അബ്ദുൾ വഹദിൽനിന്ന് 5 പേരുടെ, മറ്റൊരാളിൽനിന്ന് 232 പേരുടെ, അയൂബിന്റെ പക്കൽനിന്ന് 500 പേരുടെയും പട്ടിക ലഭിച്ചു. 

ആലുവയിലെ പെരിയാർവാലി ക്യാംപസിലാണ് പിഎഫ്ഐ ആയുധപരിശീലനം നടത്തിയിരുന്നതെന്ന് എൻഐഎ വ്യക്തമാക്കി. 

ഈ കേന്ദ്രം സർക്കാർ പൂട്ടിയിരുന്നു. ജാമ്യഹർജി നൽകിയ 4 പിഎഫ്ഐ പ്രവർത്തകരും തങ്ങൾ നിരപരാധികളാണെന്നു വാദിച്ചിരുന്നു. ഈ ഘട്ടത്തിൽ ജാമ്യം നൽകാനാകില്ലെന്നു വ്യക്തമാക്കിയ കോടതി ഹർജി തള്ളി.

English Summary:

The National Investigation Agency (NIA) has informed the court that the banned organization Popular Front of India (PFI) had prepared a hit list of 950 individuals in the state

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img