ഇടുക്കിയിലെ കാനന പാതകളിൽ ഇനി ശരണ മന്ത്രം മുഴങ്ങും
മണ്ഡലകാലം തുടങ്ങുന്നതോടെ പരമ്പരാഗത കാനന പാതയായ സത്രം – പുല്ല്‌മേട് – സന്നിധാനം വഴിയുള്ള കാനന പാതയിൽ ഇന്ന് മുതൽ ശരണമന്ത്രങ്ങളുടെ നാളുകൾ.
വൃശ്ചികം ഒനിന് ശബരിമല നട തുറന്നതോടെ കാനന പാതയിലൂടെ സന്നിധാനത്തേയ്ക്ക് പോകുന്നതിനായി സത്രത്തിൽ അയ്യപ്പ ഭക്തർ ഞായറാഴ്ച്ച ഉച്ചകഴിഞ്ഞു മുതൽ എത്തി തുടങ്ങി.
ആന്ധ്രായിൽ നിന്നുള്ള അയ്യപ്പ സംഘമാണ് സത്രത്തിൽ ആദ്യം എത്തിയത്. സത്രത്തിൽ ഇപ്രാവശ്യം സ്‌പോട്ട് ബുക്കിംഗിന് മൂന്ന് കൗണ്ടറുകളാണ് സഞ്ജികരിച്ചിട്ടുള്ളത്.
കഴിഞ്ഞ വർഷം ഇത് രണ്ടായിരുന്നു. സത്രത്തിൽ മത്രം ഇരുപത്തിമൂന്ന് പോലീസ് സേനാംഗങ്ങളും ബോംബ് സ്‌ക്വാഡിന്റെ ടീം ഉണ്ടാകും.
ഏഴ് മണിക്ക് സത്രത്തിൽ നിന്ന് പാസ് നൽകി കടത്തിവിടുന്ന അയ്യപ്പ ഭക്തരെ പോലീസിന്റെ മെറ്റൽ ഡിക്ടക്ടർ വഴി പരിശോധിച്ച് പ്ലാസ്റ്റിക് പോലുള്ളവയും വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ച് ഭക്തരെ കടത്തി വിടും.
സത്രം – മുതൽ പുല്ല്‌മേട് വരെയുള്ള ഭാഗങ്ങളിൽ വനം വകുപ്പ് ആറിടങ്ങളിൽ കുടിവെള്ള വിതരണവും സംഘടിപ്പിച്ചിട്ടുണ്ട്.
കൂടാതെ ‘വനത്തിലൂടെ കടന്ന് പോകുന്ന അയ്യപ്പ ഭക്തൻമ്മാർക്ക് വനം വകുപ്പ് വൻ സുരക്ഷയാണ് ഒരിക്കിയിരുന്നത്. സത്രത്തിൽ നിന്ന് പുല്ല്‌മേട് – ആറ് കിലോമീറ്റർറും പുല്ല്‌മേട് – സന്നിധാനം ആറ് കിലോമീറ്റർ ദൂരവുമാണുള്ളത്.
കഴിഞ്ഞ മണ്ഡലകാലം ആരംഭദിനത്തിൽ സത്രത്തിൽ നിന്ന് സന്നിധാനത്തേയ്ക്ക് 412 അയ്യപ്പഭക്തരാണ് കാനന പാത താണ്ടി പോയത്.









