web analytics

ചെമ്മണ്ണുമായി പോയ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു ; മണ്ണിൽ പുതഞ്ഞു പോയ സ്ത്രീയെ രക്ഷപെടുത്തി

ചെമ്മണ്ണുമായി പോയ ലോറി നിയന്ത്രണം വിട്ട് സ്കൂട്ടറിൽ പോകുകയായിരുന്ന യുവതിയുടെ മുകളിലേക്ക് മറിഞ്ഞു. അതുവഴി വന്ന ഓട്ടോറിക്ഷ ഡ്രൈവർ യുവതിയെ മണ്ണിനടിയിൽ പുതഞ്ഞ നിലയിൽ കണ്ടു. ഉടൻ തന്നെ ഓടി വന്ന് യുവതിയെ ര​ക്ഷപെടുത്തി. നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു.

ബുധനാഴ്ച ഉച്ചയോടെ ബൈന്ദൂലാണ് സംഭവം.ചെമ്മണ്ണ് നിറച്ച ലോറി ഡ്രൈവറുടെ നിയന്ത്രണം റോഡിന്റെ വളവിൽ വെച്ച് നഷ്ടപ്പെട്ട് ഒരു വശത്തേക്ക് മറിയുകയായിരുന്നു. ഉഡുപ്പി ജില്ലയിലെ ബിന്ദുവാർ സ്വദേശിനിയായ ആരതി ഷെട്ടി (30) ഇരുചക്രവാഹത്തിൽ ലോറിക്ക് അരികിലൂടെ നീങ്ങുകയായിരുന്നു. ലോറി ഈ സ്‌കൂട്ടറിന്റെ മുകളിലേക്ക് മറിഞ്ഞു. ആരതി ഷെട്ടി ലോറിയിലെ മണ്ണിനടിയിൽ കുടുങ്ങി. ലോറി ഡ്രൈവറാകട്ടെ പുറത്തിറങ്ങാനാവാതെ ക്യാബിനിനുള്ളിൽ കുടുങ്ങിപ്പോയി.

ഈ സംഭവം കണ്ട് വന്ന ഓട്ടോ ഡ്രൈവർ കൊടി അശോക് പൂജാരി ഓടി എത്തി മണ്ണിനടയിൽ നിന്ന് യുവതിയെ രക്ഷിച്ചു. യുവതിയുടെ തല ആദ്യം ചെളിയിൽ നിന്ന് ഉയർത്തി. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ യുവതിയെ പൂർണ്ണമായും ഉയർത്തുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തു.

English summary : The lorry that was carrying red soil lost control and overturned ; The woman who was covered in soil was rescued

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img