web analytics

ഒരു കോളും സ്വീകരിച്ചില്ലെങ്കിലും ടവർ ലൊക്കേഷൻ വിവരങ്ങൾ നൽകി; കാണാതായ കൗമാരക്കാരെ കേരള പൊലീസ് കണ്ടെത്തിയത് മണിക്കൂറുകൾക്കുള്ളിൽ

തിരുവനന്തപുരം: വെങ്ങാനൂരിൽ നിന്നും കാണാതായ കൗമാരക്കാരെ കേരള പൊലീസ് കണ്ടെത്തിയത് മണിക്കൂറുകൾക്കുള്ളിൽ. The Kerala Police found the missing teenagers from Venganur within hours

വെങ്ങാനൂർ വെണ്ണിയൂർ സ്വദേശികളായ 16 ,17 വയസുള്ള രണ്ട് ആൺകുട്ടികളെയാണ് പരാതി കിട്ടി മണിക്കൂറുകൾക്കുള്ളിൽ പൊലീസ് കണ്ടെത്തിയത്.

ശനിയാഴ്ച്ചയാണ് കുട്ടികളെ കാണാതായത്. ടൂർ പോകുകയാണെന്നും അന്വേഷിക്കേണ്ടതില്ലെന്നും വീട്ടുകാർക്ക് മെസേജയച്ച ശേഷമാണ് സഹോദരങ്ങളുടെ മക്കളായ രണ്ടുപേരും വീടുവിട്ടത്. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ സേലത്തുനിന്നാണ് കുട്ടികളെ കണ്ടെത്തിയത്.

വീട്ടുകാർ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ ആകാതെ വന്നതോടെ ഇന്നലെ ഉച്ചക്ക് വിഴിഞ്ഞം പൊലീസിൽ പരാതി നൽകി. പരാതി സ്വീകരിച്ച പൊലീസ് ഒരാളുടെ പക്കലുള്ള ഫോണിൽ വിളിച്ചെങ്കിലും കോൾ കട്ട് ചെയ്തു.

ടവർ ലൊക്കേഷൻ പരിശോധിച്ചതിൽ കുട്ടികൾ പാലക്കാടാണെന്നും ബാംഗ്ലൂർ എക്സ്പ്രസ് ട്രെയിനിൽ സഞ്ചരിക്കുകയാണെന്നും പൊലീസ് മനസിലാക്കി. ഇതോടെ ബന്ധുക്കളെ കൊണ്ട് നിരന്തരം ഫോൺ വിളിപ്പിച്ചു.

കുട്ടികൾ ഒരു കോളും സ്വീകരിച്ചില്ലെങ്കിലും ടവർ ലൊക്കെഷൻ ഉൾപ്പെടെയുള്ള വിവരങ്ങൾ ബന്ധപ്പെട്ട മറ്റ് അധികൃതർക്ക് വിഴിഞ്ഞം പൊലീസ് നിരന്തരം കൈമാറി.

ഇതിനിടെ സേലത്ത് എത്തിയ സംഘത്തെ റെയിൽവേ പോലീസ് തടഞ്ഞ് വച്ചു. വിഴിഞ്ഞം പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് കുട്ടികളെ തിരികെ കൊണ്ടുവരാൻ ബന്ധുക്കളുമായി പോലീസ് ഇന്നലെ വൈകുന്നേരം സേലത്തേക്ക് തിരിച്ചു

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img