web analytics

മദ്യപിക്കുന്നതിനിടെ വെള്ളം എടുത്തു കുടിച്ചത് പ്രകോപനമായി; കഴുത്തിനു കുത്തിപ്പിടിച്ച് ആറ്റിലേക്കു തള്ളിയിട്ടു സുഹൃത്ത്; കല്ലടയാറ്റിൽ യുവാവ് വീണു മരിച്ച സംഭവം കൊലപാതകമെന്നു തെളിഞ്ഞതിങ്ങനെ:

കഴിഞ്ഞദിവസം കല്ലടയാറ്റിൽ യുവാവ് വീണു മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കല്ലടയാറ്റിലെ നെടുവന്നൂർക്കടവിൽ നിലമേൽ വഴിയവഴി ഈട്ടിമുട്ടിൽ വീട്ടിൽ മുജീബ് ആണ് കഴിഞ്ഞ ദിവസം വെള്ളത്തിൽ വീണു മരിച്ച നിലയിൽ കാണപ്പെട്ടത്. The incident in which a young man fell to his death in Kalladayat turned out to be a murder

മരണത്തിൽ സംശയം തോന്നി പൊലീസ് നടത്തിയ അന്വേഷണത്തിലാണു പ്രതി പിടിയിലായത്. സംഭവത്തിൽ കുളത്തൂപ്പുഴ ഇഎസ്എം കോളനി ബ്ലോക്ക് 47ൽ മനോജിനെ പൊലീസ് അറസ്റ്റ് ചെയ്തു.

നെടുവന്നൂർ കടവ് പാലത്തിനു താഴെ മനോജും കൂട്ടുകാരും മദ്യപിക്കുന്നതിനിടെ സുഹൃത്തിനൊപ്പം അവിടെ ഉണ്ടായിരുന്ന മുജീബ്, മനോജിന്റെ കൈവശം ഉണ്ടായിരുന്ന വെള്ളം എടുത്തു കുടിക്കാൻ ശ്രമിച്ചതാണു പ്രശ്നത്തിനു കാരണമെന്നു പൊലീസ് പറയുന്നു.

വെള്ളം എടുക്കുന്നതു മനോജ് തടയുകയും തുടർന്നുണ്ടായ സംഘർഷം കൊലപാതകത്തിൽ‌ കലാശിക്കുകയും ആയിരുന്നു. ഒഴുക്കുള്ള ഭാഗത്തേക്ക് തള്ളിയിട്ടതാണെന്നും വ്യക്തമായി. പ്രകോപിതനായ പ്രതി മുജീബിനെ കഴുത്തിനു കുത്തിപ്പിടിച്ച് ആറ്റിലേക്കു തള്ളിയിടുകയായിരുന്നു.

മ‍ൃതദേഹം പൊലീസും അഗ്നിരക്ഷാസേനയും ചേർന്നാണു കണ്ടെത്തിയത്. ഇൻസ്പെക്ടർ ബി.അനീഷ്, എസ്ഐ കൃഷ്ണകുമാർ, പൊലീസുകാരായ സിബുലാൽ, സജീവ് , അലിഖാൻ, കൃഷ്ണദാസ്, ഹാഷിം എന്നിവരടങ്ങിയ സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img