web analytics

പന്തീരാങ്കാവ് ഗാർഹികപീഡനക്കേസിലെ പരാതിക്കാരിയായ യുവതിയെ മർദ്ദിച്ച് അവശയാക്കി; വീട്ടിൽ വെച്ചും ആംബുലൻസിൽ വെച്ചും രാഹുൽ മർദ്ദിച്ചു

കോഴിക്കോട്: ഏറെ കോളിളക്കംസൃഷ്ടിച്ച പന്തീരാങ്കാവ് ഗാർഹികപീഡനക്കേസിലെ പരാതിക്കാരിയായ യുവതിയെ മർദ്ദിച്ച് അവശയാക്കി ആശുപത്രിയിൽ എത്തിച്ച് ഭർത്താവ്.

ഗുരുതര പരിക്കുകളോടെയാണ് ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭർത്താവ് രാഹുൽ ആണ് മർദ്ദിച്ചതെന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ.

എന്നാൽ, ഇക്കാര്യത്തിൽ തനിക്ക് പരാതിയില്ലെന്നും യുവതി പൊലീസിന് മൊഴിനൽകിയിട്ടുണ്ട്. സംഭവത്തിൽ ഫറോക്ക് അസിസ്റ്റന്റ് കമ്മിഷണർ എ.എം. സിദ്ദിഖിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.

തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് ഭർത്താവ് രാഹുൽ യുവതിയെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചത്. തുടർന്ന്, അമ്മയെ യുവതിക്കൊപ്പം നിർത്തി രാഹുൽ സ്ഥലംവിട്ടു.

രാഹുൽ തന്നെ പന്തീരാങ്കാവിലെ വീട്ടിൽവെച്ചും ആശുപത്രിയിലേക്ക് കൊണ്ടുവരുംവഴി ആംബുലൻസിൽവെച്ചും മർദിച്ചെന്നാണ് യുവതി പറയുന്നത്. മുഖത്തും തലയ്ക്കും ചുണ്ടിനും ഇടത്തേ കണ്ണിനും മുറിവേറ്റെന്നുമാണ് ആശുപത്രിയിൽ യുവതി നൽകിയ മൊഴി.

എന്നാൽ, തനിക്ക് പരാതിയില്ലെന്നും അച്ഛനും അമ്മയും വന്നാൽ പോകാൻ അനുവദിക്കണമെന്നും രാത്രി 11 മണിയോടെ ആശുപത്രിയിലെത്തിയ പന്തീരാങ്കാവ് പോലീസിന് ഇവർ രേഖാമൂലം എഴുതി നൽകി.

പന്തീരാങ്കാവിലെ ഭർത്താവിന്റെ വീട്ടിൽ നിന്നും തന്റെ സർട്ടിഫിക്കറ്റുകൾ എടുക്കാൻ പോലീസ് സഹായിക്കണമെന്നും പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

യുവതിയെ ആശുപത്രിയിൽ ഗുരുതര പരിക്കുകളോടെ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് അറിയിച്ചതിനെത്തുടർന്ന് യുവതിയുടെ മാതാപിതാക്കൾ കോഴിക്കോട്ടേക്കു പുറപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img