ബലാത്സംഗം, പോക്‌സോ കേസ് തുടങ്ങിയവയിൽ ഒത്തുതീര്‍പ്പില്ല;അതിജീവിതയെ വിവാഹം കഴിച്ചതിനാല്‍ മാത്രം മാനുഷിക പരിഗണന, പ്രതിക്കെതിരെയുള്ള ക്രിമിനല്‍ നടപടി റദ്ദാക്കി ഹൈക്കോടതി

കൊച്ചി: സ്ത്രീകളുടെ അന്തസിനും അഭിമാനത്തിനും കളങ്കമുണ്ടാക്കുന്ന ബലാത്സംഗം, പോക്‌സോ കേസ് തുടങ്ങിയവ ഒത്തുതീര്‍പ്പിലൂടെ പരിഹരിക്കാനാവില്ലെന്ന് ഹൈക്കോടതി.The High Court quashed the criminal proceedings against the accused

ഒത്തുതീര്‍പ്പെത്തിയെന്ന കാരണത്താല്‍ കേസ് റദ്ദാക്കാനും കഴിയില്ല. അതേസമയം പ്രതിയും ഇരയായ വ്യക്തിയും വിവാഹം കഴിച്ച് സമാധാനപരമായി ജീവിക്കുകയാണെങ്കില്‍ കേസ് റദ്ദാക്കുന്ന കാര്യത്തില്‍ മാനുഷിക പരിഗണന നല്‍കാമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്ന കേസ് പരിഗണിക്കുകയായിരുന്നു കോടതി. ഈ കേസിലെ പ്രതി പതിനേഴുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയായിരുന്നു.

പ്രതി പെണ്‍കുട്ടിയെ വിവാഹം കഴിച്ച് സന്തോഷമായി ജീവിക്കുകയാണെന്നും ക്രിമിനല്‍ നടപടികള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ കോടതിയെ സമീപിക്കുകയായിരുന്നു.

ക്രിമിനല്‍ നടപടികള്‍ തുടര്‍ന്നാല്‍ കുടുംബ ജീവിതത്തെയും കുട്ടികളുടെ ക്ഷേമത്തെയും ബാധിക്കുമെന്നും കണ്ടെത്തിയ കോടതി ഇവര്‍ക്കെതിരെയുള്ള കേസ് റദ്ദാക്കി. ജസ്റ്റിസ് എ ബദറുദ്ദീന്‍ ആണ് കേസ് പരിഗണിച്ചത്.

പ്രതി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാതാപിതാക്കളുടെ കസ്റ്റഡിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. ഇരുവര്‍ക്കും ഇപ്പോള്‍ രണ്ടു കുട്ടികളുണ്ട്.

അതേസമയം പീഡന കേസുകളില്‍ ഇരയെ വിവാഹം കഴിക്കാന്‍ പ്രതി സമ്മതിക്കുകയാണെങ്കില്‍ കോടതി അതംഗീകരിക്കരുതെന്നും മൃദുസമീപനം പാടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ഇത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും കോടതി പറഞ്ഞു. ഈ കേസില്‍ കുട്ടികളുടെ ക്ഷേമം കൂടി കണക്കിലെടുത്താണ് കേസ് റദ്ദാക്കാനുള്ള തീരുമാനമെടുക്കുന്നതെന്നും കോടതി ഊന്നിപ്പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

Other news

ഭാര്യയെ കുത്തിയശേഷം ഒളിച്ചു യുവാവ്

ഭാര്യയെ കുത്തിയശേഷം ഒളിച്ചു യുവാവ് ഇടുക്കി കട്ടപ്പനക്കടുത്ത് വാഴവരയിൽ പ്രശ്‌നങ്ങളെത്തുടർന്ന് ഭാര്യയെ കുത്തി...

കെ മുരളീധരനേയും ഉണ്ണിത്താനേയും പുച്ഛിച്ച് തരൂര്‍

കെ മുരളീധരനേയും ഉണ്ണിത്താനേയും പുച്ഛിച്ച് തരൂര്‍ തിരുവനന്തപുരം: മോദി സ്തുതിയുടെ പേരില്‍ രൂക്ഷമായ...

അയർലണ്ടിൽ ഇന്ത്യക്കാരന് നേരെ വംശീയ ആക്രമണം

അയർലണ്ടിൽ ഇന്ത്യക്കാരന് നേരെ വംശീയ ആക്രമണം അയർലൻഡിന്റെ തലസ്ഥാനമായ ഡബ്ലിനിൽ ഇന്ത്യയിൽ നിന്നെത്തിയ...

ഏറ്റവുംകൂടുതൽ അവിഹിതബന്ധങ്ങൾ ഉള്ളത്…

ഏറ്റവുംകൂടുതൽ അവിഹിതബന്ധങ്ങൾ ഉള്ളത്... ആധുനിക കാലത്ത് വിവാഹേതര ബന്ധങ്ങൾ പുതുമയല്ല. സ്വകാര്യമായി ആശയവിനിമയം...

ജെസ്മി, ലൂസി കളപ്പുര ഇപ്പോഴിതാ മരിയ റോസയും

ജെസ്മി, ലൂസി കളപ്പുര ഇപ്പോഴിതാ മരിയ റോസയും കൊച്ചി: തിരുവസ്ത്രം ഉപേക്ഷിച്ച കന്യാസ്ത്രീമാരുടെ...

യുവതിയ്ക്ക് മുട്ടൻ മറുപടി കൊടുത്ത് സുപ്രിംകോടതി

യുവതിയ്ക്ക് മുട്ടൻ മറുപടി കൊടുത്ത് സുപ്രിംകോടതി ന്യൂഡൽഹി: ജീവനാംശമായി 12 കോടി രൂപയും...

Related Articles

Popular Categories

spot_imgspot_img