web analytics

ക്ലാസ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനു എട്ടാം ക്ലാസ് വിദ്യാർഥിനിയെ അധ്യാപകൻ തല്ലി; ക്രിമിനൽ കുറ്റമായി കരുതാനാവാനില്ലെന്ന് ഹൈക്കോടതി

കൊച്ചി: വിദ്യാർഥികളുടെ നന്മ ലക്ഷ്യമിട്ടും സ്ഥാപനത്തിന്‍റെ അച്ചടക്ക സംരക്ഷണത്തിനും അധ്യാപകർ വിദ്യാർഥിയെ ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമായി കരുതാനാവാനില്ലെന്നു ഹൈക്കോടതി.

എന്നാൽ പെട്ടെന്നുള്ള കോപത്തിൽ കുട്ടിയുടെ ആരോ​ഗ്യത്തെ ബാധിക്കുന്ന വിധത്തിൽ മർദ്ദിക്കുന്നത് അധ്യാപകന്റെ അവകാശമായി അം​ഗീകരിക്കാൻ ആകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ക്ലാസ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനു പെരുമ്പാവൂരിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ തല്ലിയ അധ്യാപകനെതിരെ കോടനാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

ഇതിന്‍റെ നടപടികൾ റദ്ദാക്കിയാണ് ജസ്റ്റിസ് എ ബദറുദ്ദീന്‍റെ ഉത്തരവ്. സാഹചര്യങ്ങളും ശിക്ഷയുടെ ആഴവും ​ഗൗരവവും കൂടി കണക്കിലെടുത്തേ ഇത്തരം സംഭവത്തിൽ ക്രിമിനൽ കുറ്റം നിർണയിക്കാനകു എന്നും കോടതി വ്യക്തമാക്കി.

അച്ചടക്കം നടപ്പാക്കുന്നതിന്‍റെ ഭാ​ഗമായി ലളിതവും ചെറുതുമായ തിരുത്തൽ നടപടികൾ അധ്യാപകർ സ്വീകരിക്കുമ്പോൾ അതു ബാലനീതി വകുപ്പിന്‍റെ പരിധിയിൽ കൊണ്ടു വന്നാൽ സ്കൂളുകളും സ്ഥാപനങ്ങളും കഷ്ടത്തിലാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. അധ്യാപകൻ പരിധിവിട്ട് ​ഗുരുതരമായി പരിക്കേൽപ്പിക്കുകയോ ആക്രമിക്കുകയോ ചെയ്താൽ ബാലനീതി വകുപ്പുകൾ ബാധകമാകുമെന്നും കോടതി പറഞ്ഞു.

2018ലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇതിനെതിരെ സ്കൂളിന്‍റെ പ്രിൻസിപ്പലും അധ്യാപകനുമായ ജോമിയാണ് ഹൈക്കോടതിയെ സമീപിച്ചത്. പെരുമ്പാവൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹർജിക്കാരനെതിരെയുള്ള അന്തിമ റിപ്പോർട്ടിലെ തുടർ നടപടികളും ​ഹൈക്കോടതി റദ്ദാക്കി.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img