web analytics

ലൈറ്റുകളില്ലാതെ താഴ്ന്നു പറന്നു; ഹെലികോപ്ടർ ആഡംബര ഹോട്ടലിന്റെ മേൽക്കൂരയിലേക്ക് കൂപ്പുകുത്തി; പൈലറ്റിന് ദാരുണാന്ത്യം

ഹെലികോപ്ടർ ആഡംബര ഹോട്ടലിന്റെ മേൽക്കൂരയിലേക്ക് കൂപ്പുകുത്തി ഉണ്ടായ അപകടത്തിൽ പൈലറ്റിന് ദാരുണാന്ത്യം. തിങ്കളാഴ്ച പ്രാദേശിക സമയം പുലർച്ചെ 1.50ഓടെഓസ്ട്രേലിയയിലെ ക്വീൻസ്ലാൻഡിലാണ് സംഭവം. The helicopter plunged into the roof of the luxury hotel; A tragic end for the bridge

അപകടത്തിന് പിന്നാലെ ഹോട്ടലിലുണ്ടായിരുന്ന നൂറ് കണക്കിന് അതിഥികളെ പുറത്തേക്ക് എത്തിച്ചെങ്കിലും ഹെലികോപ്ടറിൽ കുടുങ്ങിയ പൈലറ്റിനെ രക്ഷിക്കാനായില്ല.

ഓസ്ട്രേലിയയിലെ വടക്കൻ മേഖലയിലുള്ള ഡബിൾ ട്രീ ബൈ ഹിൽട്ടൺ എന്ന ആഡംബര ഹോട്ടലിന്റെ മേൽക്കൂരയിലേക്ക് ഹെലികോപ്ടർ കൂപ്പുകുത്തിയത്. ഹെലികോപ്ടറിൽ പൈലറ്റ് മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് നിഗമനം.

ലൈറ്റുകളൊന്നുമില്ലാതെ മഴ പെയ്യുന്ന സാഹചര്യത്തിൽ വളരെ താഴ്ന്ന് പറന്ന ശേഷമാണ് ഹെലികോപ്ടർ ഹോട്ടൽ കെട്ടിടത്തിലേക്ക് ഇടിച്ച് കയറിയതെന്നാണ് സംഭവത്തിന്റെ ദൃക്സാക്ഷികളിലൊരാൾ അന്തർ ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്.

അതേസമയം അപകടത്തിൽ ഹോട്ടലിലുണ്ടായ രണ്ട് പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 80 വയസുള്ള പുരുഷനും 70 വയസുള്ള സ്ത്രീയ്ക്കുമാണ് അപകടത്തിൽ പരിക്കേറ്റത്. സംഭവത്തേക്കുറിച്ച് അന്വേഷണം നടത്തുമെന്ന് വ്യോമയാനമന്ത്രാലയം വിശദമാക്കിയിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img