ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കാനൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ മുഖ്യമന്ത്രിയുടെ യാത്രക്കും പൊലീസിനുമായി ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കാനുള്ള തീരുമാനവുമായി സര്‍ക്കാര്‍. ടെണ്ടര്‍ ലഭിച്ച ചിപ്‌സണ്‍ ഏവിയേഷനുമായുള്ള തര്‍ക്കം തീര്‍ന്നതിനാല്‍, അടുത്തയാഴ്ച അന്തിമ കരാര്‍ ഒപ്പുവയ്ക്കും. മൂന്നു വര്‍ഷത്തേക്കാണ് കരാര്‍. ഇത് ധൂര്‍ത്താണെന്ന് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.

ഒന്നാം പിണറായി സര്‍ക്കാര്‍ പവന്‍ഹാന്‍സ് കമ്പനിയില്‍ 22 കോടിക്ക് ഹെലികോപ്റ്റര്‍ വാടക്കെടുത്തിരുന്നു. എന്നാല്‍ സംസ്ഥാനത്തിന് ഒരു ഉപയോഗവും ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രിക്ക് യാത്ര ചെയ്യാനും പൊലീസിന്റെ ആവശ്യങ്ങള്‍ക്കുമായി വീണ്ടും ഹെലികോപ്റ്റര്‍ വാടക്കെടുക്കുന്നതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവെങ്കിലും കഴിഞ്ഞ മാര്‍ച്ച് രണ്ടിന് ചിപ്‌സണ്‍ ഏവിയേഷനുമായി പുതിയ കരാറുണ്ടാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. മന്ത്രിസഭ തീരുമാനം വന്നുവെങ്കിലും നിയമക്കുരുകള്‍ നിരവധിയായിരുന്നു. ടെണ്ടര്‍ കാലാവധി കാലാവധി കഴിഞ്ഞ് മാസങ്ങള്‍ക്കു ശേഷമാണ് മന്ത്രിസഭ അനുമതി നല്‍കിയത്.

നിയമവകുപ്പ് കരാറുമായി മുന്നോട്ടുപോകാന്‍ പച്ചകൊടി കാണിച്ചുവെങ്കിലും പിന്നെയും തര്‍ക്കമുണ്ടായി. ഹെലികോപ്റ്റര്‍ ചാലക്കുടിയിലെ സ്വന്തം ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണമെന്ന് ചിപ്‌സണ്‍ ഏവിയേഷന്‍ ആവശ്യപ്പെട്ടു. എന്നാല്‍ തിരുവനന്തപുരത്ത് തന്നെ വേണമെന്നായി പൊലിസിന്റെ ആവശ്യം. വീണ്ടും ചര്‍ച്ച നടത്തി. തിരുവനന്തപുരത്താണെങ്കില്‍ പാര്‍ക്കിംഗിന് തുക കൂടിവേണമെന്ന് കമ്പനി ആവശ്യപ്പെട്ടു. ഒടുവില്‍ ചാലക്കുടിയില്‍ തന്നെ പാര്‍ക്ക് ചെയ്യണണെന്ന കമ്പനിയുടെ ആവശ്യവും സര്‍ക്കാര്‍ അംഗീകരിച്ച് അന്തിമ ധാരണ പത്രം ഒപ്പുവയ്ക്കാന്‍ തീരുമാനിച്ചു.

 

spot_imgspot_img
spot_imgspot_img

Latest news

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

Other news

മലപ്പുറത്ത് വവ്വാലുകളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തി

മലപ്പുറം: വവ്വാലുകളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തി. മലപ്പുറം തിരുവാലിയിലാണ് സംഭവം....

ഇടുക്കി ആനപ്പാറയിൽ പ്രാചീന മനുഷ്യ വാസയിടം കണ്ടെത്തി…! ഖനനത്തിൽ കണ്ടെത്തിയത്…

കേരള ചരിത്ര ഗവേഷണ കൗൺസിലിന്റെ നേതൃത്വത്തിൽ ഇടുക്കി ആനപ്പാറയിൽ പ്രാചീന ചരിത്രകാല...

ഇനി എടിഎം മെഷീനിൽ പണം കിട്ടുന്നതുപോലെ പുസ്തകം വാങ്ങാം; ആദ്യ സംരംഭം തിരുവനന്തപുരത്ത്

തിരുവനന്തപുരം: ഇനി എടിഎം മെഷീനിൽ പണം കിട്ടുന്നതുപോലെ പുസ്തകം വാങ്ങാം. ....

ഒരു വർഷത്തോളമായി കടുവ സാനിധ്യം! ഇടുക്കി ജനവാസമേഖലയിൽ ഇറങ്ങിയ കടുവയെ കണ്ടെത്താൻ ഡ്രോൺ നിരീക്ഷണം

ഇടുക്കി: വണ്ടിപ്പെരിയാർ ഗ്രാംബി എസ്റ്റേറ്റിൽ ഇറങ്ങിയ കടുവയെ കണ്ടെത്തുന്നതിനായി ഡ്രോൺ നിരീക്ഷണം...

ഇൻസ്റ്റഗ്രാമിൽ ‘പ്രണയസന്ദേശം’; എസ്.എസ്.എൽ.സി. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർഥിനിയെ ക്ലാസ് മുറിയിലിട്ട് മർദിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ എസ്.എസ്.എൽ.സി. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർഥിനിയെ ക്ലാസ് മുറിയിലിട്ട്...

നിലവിട്ട് പാഞ്ഞ് സ്വർണം; വില 65,000ത്തിന് തൊട്ടരികെ

കൊച്ചി: സംസ്ഥാനത്ത് സ്വർണവില പുതിയ റെക്കോർഡിൽ. ഒരു പവൻ സ്വർണത്തിന്റെ വില...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!