മലയാളികൾ കാത്തിരുന്ന ക്രിസ്മസ് – പുതുവത്സര ബംപറിന്റെ നറുക്കെടുപ്പ് ഫലം പുറത്ത് വന്നിരിക്കുകയാണ്. 20 കോടിയുടെ ബംപറടിച്ചത് XD 387132 എന്ന നമ്പറിനാണ്. അൻപത് ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ സംസ്ഥാന ലോട്ടറി വകുപ്പ് അച്ചടിച്ചത്. ഇതിൽ നാല്പത്തി ഏഴ് ലക്ഷത്തി അറുപത്തി അയായിരത്തി അറുന്നൂറ്റി അമ്പത് (47,65,650) ടിക്കറ്റുകളും വിറ്റുപോയി.
20 കോടിയാണ് ഒന്നാം സമ്മാനമെങ്കിലും സത്യത്തിൽ ബമ്പറടിച്ചത് സർക്കാരിനാണ് എന്നാണു കണക്കുകൾ വ്യക്തമാക്കുന്നത്. മറ്റൊന്നുമല്ല, കിട്ടിയാൽ കിട്ടിയെന്ന് കരുതി 400 രൂപ മുടക്കി ടിക്കറ്റെടുത്തത് 47 ലക്ഷം പേരാണ്. ഇതിലൂടെ മാത്രം സർക്കാർ ഖജനാവിലേക്ക് എത്തുക കോടികളാണ്.
മറ്റൊന്ന്, ഒരു ടിക്കറ്റ് വില 400 രൂപയാണ്. ഇതിലൂടെ 190 കോടിയിൽ അധികമാണ് സംസ്ഥാന സർക്കാരിന് വിറ്റുവരവ് (1,906,260,000). ഇതുകൂടാതെ ടാക്സ് ഇനത്തിലും സർക്കാരിലേക്ക് വരുമാനം ലഭിക്കും. എന്നാൽ ഈ തുക മുഴുവനായും സർക്കാരിലേക്ക് എത്തില്ല. ഏജൻസി കമ്മീഷൻ, അച്ചടിക്കൂലി, ഭരണപരമായ ചെലവുകൾ, സമ്മാനത്തുക എന്നിവ കഴിഞ്ഞുള്ള തുകയാണ് സർക്കാരിലേക്ക് എത്തുക.
2 ലക്ഷത്തിലേറെ ടിക്കറ്റുകൾ വിൽക്കാനായി എന്നതും സർക്കാരിന് ഗുണം ചെയ്യും. ആ വകയിൽ തന്നെ 10 കോടി രൂപ അധികം ഖജനാവിൽ എത്തും. കഴിഞ്ഞ വർഷം 180 കോടിയിൽ അധികമായിരുന്നു വിറ്റുവരവ്.