web analytics

രാത്രി വീടിനു പുറത്തിറങ്ങിയ പെൺകുട്ടിയെ പാടത്തേക്ക് വഴിച്ചിഴച്ച് കൊണ്ടുപോയി കൂട്ട ബലാൽസംഗം ചെയ്തു; ഒരാൾ അറസ്റ്റിൽ

രാത്രി അമ്മയ്ക്കൊപ്പം വീടിന് പുറത്ത് മൂത്രമൊഴിക്കാനിറങ്ങിയ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ വയലിലേക്ക് വഴിച്ചിഴച്ച് ബലാത്സംഗം ചെയ്ത സംഭവത്തിൽ ഒരാൾ പിടിയിൽ. പ്രതികളിലൊരാളായ ഷദാബ് (28) ഇന്നലെ രാത്രിയാണ് പൊലീസിന്‍റെ പിടിലായത്. വെള്ളിയാഴ്ച രാത്രിയാണ് യുപിയിലെ ഗോണ്ട ജില്ലയിൽ നാടിനെ നടുക്കിയ കൊടും ക്രൂരത നടന്നത്. കുട്ടിയെ കൊണ്ടുപോയതോടെ അമ്മ അലറിവിളിച്ചതോടെ നാട്ടുകാർ ഓടിയെത്തി. ഇതോടെ പ്രതികൾ രക്ഷപ്പെടുകയായിരുന്നു.(After leaving the house at night, the girl was taken to the field and gang-raped; One person was arrested)

പെൺകുട്ടിയുടെ വീട്ടിൽ ശൌചാലയം ഇല്ലാത്തതിനാൽ അമ്മയ്ക്കൊപ്പം വീടിന് പുറത്തിറങ്ങിയപ്പോഴാണ് യുവാക്കൾ ആക്രമിച്ചതെന്ന് ഗോണ്ട എഎസ്പി മനോജ് കുമാർ റാവത്ത് പറഞ്ഞു. അമ്മയെ തള്ളമാറ്റി പെൺകുട്ടിയെ യുവാക്കൾ വയലിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി. പിന്നീട് ഇരുവരും പെൺകുട്ടിയെ ബലാത്സംഗം ചെയ്തു.

പതിനാറുകാരിയുടെ അമ്മയുടെ കരച്ചിൽ കേട്ട് വീട്ടുകാരും അയൽവാസികളും എത്തിയപ്പോഴേക്കും പ്രതികൾ പെൺകുട്ടിയെ വയലിൽ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. പെൺകുട്ടിയുടെ ഗ്രാമത്തിലെ ഇതര സമുദായക്കാരായ രണ്ട് യുവക്കളാണ് പ്രതികൾ.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

Related Articles

Popular Categories

spot_imgspot_img