web analytics

നങ്യാർകുളങ്ങര റെയിൽവേ ക്രോസ്സിൽ ഗേറ്റ് ഒടിഞ്ഞു വീണു; വലിയൊരു അപകടത്തിൽ നിന്നും യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഹരിപ്പാട്: തീരദേശ പാതയിലെ നങ്യാർകുളങ്ങര റെയിൽവേ ക്രോസ്സിൽ ഗേറ്റ് ഒടിഞ്ഞു വീണു. തലനാരിഴയ്ക്ക് ഒഴിവായത് വലിയ അപകടമാണ്.

ഇന്നലെ വൈകിട്ട് ഏഴു മണിയോടെയാണ് സംഭവം. ഏറെ തിരക്കുള്ള റോഡിലെ ഗേറ്റ് ആണ് ഒടിഞ്ഞു വീണത്. ഈ സമയത്ത് വാഹനങ്ങൾ ഒന്നും കടന്നു വരാഞ്ഞതിനാൽ വൻ അപകടം ഒഴിവായി.

കാലപ്പഴക്കത്തെ തുടർന്ന് തുരുമ്പെടുത്ത നിലയിലായിരുന്നു ഇവിടത്തെ ഗേറ്റ്. ഉയർത്തി വച്ചിരുന്നപ്പോൾ പടിഞ്ഞാറു ഭാഗത്തെ ഗേറ്റാണ് ഒടിഞ്ഞു താഴേക്ക് വീണത്. അപകടത്തെ തുടർന്ന് നങ്യാർകുളങ്ങര-മാവേലിക്കര റോഡിലെ ഗതാഗതം പൂർണമായും തടസപ്പെട്ടു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img