തൃശൂർ: കുന്നംകുളത്ത് Kunnamkulam പള്ളിപ്പെരുന്നാളിന് എത്തിച്ച ആനയിടഞ്ഞു. കല്ലുംപുറത്തെ പെരുന്നാളിനായാണ് ആനയെ എത്തിച്ചിരുന്നത്.
വേണാട്ടുമറ്റം ഗോപാലൻ എന്ന ആനയാണ് ഇടഞ്ഞത്. തളയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പാപ്പാന് പരുക്കേറ്റതായും റിപ്പോർട്ടുണ്ട്.
ആനയെ കുളിപ്പിക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് ഇടഞ്ഞോടിയത്. ഒന്നര കിലോമീറ്ററോളം ദൂരം ഓടിയ ആന ഇപ്പോൾ വട്ടമാവിലെത്തി നിൽക്കുകയാണ്. ആനയെ തളയ്ക്കാനുള്ള ശ്രമം തുടരുകയാണ്.