web analytics

ലോറി ഓടിച്ചത് മദ്യലഹരിയിലായിരുന്ന ലൈസൻസില്ലാത്ത ക്ലീനർ; അഞ്ച് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ രണ്ടു പേർ അറസ്റ്റിൽ

തൃശൂര്‍: തടി കയറ്റി വന്ന ലോറി പാഞ്ഞ് കയറി അഞ്ച് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ ഡ്രൈവറേയും ക്ലീനറേയും അറസ്റ്റ് ചെയ്തു. 

മദ്യലഹരിയിലായിരുന്ന ക്ലീനറാണ് വാഹനമോടിച്ചതെന്നാണ് പൊലീസ് ലഭിച്ച പ്രാഥമിക വിവരം. ഇയാള്‍ക്ക് ലൈസന്‍സില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. കണ്ണൂര്‍ ആലക്കോട് സ്വദേശികളായ ക്ലീനർ അലക്‌സ്, ജോസ് (ഡ്രൈവര്‍) എന്നിവരാണ് അറസ്റ്റിലായത്.

തൃശൂർ നാട്ടിക ജെ കെ തിയേറ്ററിനടുത്ത് പുലര്‍ച്ചെ നാലിനായിരുന്നു അപകടം. അപകടം ഉണ്ടായതിന് ശേഷം വാഹനം ഓടിച്ച്  രക്ഷപ്പെടാന്‍ ശ്രമം നടന്നു.

പിന്നീട് നാട്ടുകാര്‍ തടഞ്ഞതിനെത്തുടര്‍ന്നാണ് ഇരുവരേയും പിടികൂടാനായത്. പരിക്കേറ്റവരില്‍ ആറ് പേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. മരിച്ചവരില്‍ രണ്ട് പേര്‍ കുട്ടികളാണ്. ഗോവിന്ദാപുരം സ്വദേശികളായ നാടോടികള്‍ ഉറങ്ങിക്കിടക്കുന്നതിനിടെയായിരുന്നു അപകടം 

കണ്ണൂരില്‍ നിന്ന് മരം കയറ്റി പോയിരുന്ന ലോറിയാണ് ദേശീയ പാതയില്‍ നിന്ന് ബൈപ്പാസിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറിയത്. ദേശീയ പാതയില്‍ സ്ഥാപിച്ചിരുന്ന ഡിവൈഡര്‍ തകര്‍ത്ത ശേഷമാണ് ലോറി ഉറങ്ങിക്കിടന്നവര്‍ക്കിടയിലേക്ക് കയറിയത്. 

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img