web analytics

ഈ സ്നേഹത്തിനു മുന്നിൽ എന്തു ചെയ്യണം?? ഉടമയെ തേടി നായ തിരിച്ചു നടന്നത് 250 കിലോമീറ്റർ !

നായകളുടെ സ്നേഹം നമുക്കെല്ലാം അറിയാം. എത്ര ഒഴിവാക്കിയാലും അവ സ്നേഹം മൂലം തന്റെ യജമാനനെ തേടിയെത്തുന്ന കാഴ്ചനാം നിരവധി കണ്ടിട്ടുണ്ട്. അത്തരം ഒരു വാർത്തയാണിത്. എന്നാൽ തന്റെ ഉടമയെ തേടി നായ നടന്നെത്തിയത് ഒന്നും രണ്ടുമല്ല, 250 കിലോമീറ്ററാണ്.(The dog walked 250 km back to find its owner)

ബെലഗാവി ജില്ലയിലെ നിപാനി താലൂക്കിലെ യമഗർണി ഗ്രാമത്തിലാണ് സംഭവം നടന്നത്. മഹാരാഷ്ട്രയിലെ തീർത്ഥാടന പട്ടണമായ പന്ദർപൂരിലെ ജനക്കൂട്ടത്തിനിടയിൽ നിന്നുമാണ് മഹാരാജ് എന്ന് വിളിക്കുന്ന നായയെ കാണാതായത്.

താൻ എല്ലാ വർഷവും ആഷാഢ ഏകാദശിയിലും കാർത്തികി ഏകാദശിയിലും പന്ദർപൂർ സന്ദർശിക്കാറുണ്ടെന്ന് നായയുടെ ഉടമ കമലേഷ് പറയുന്നു. ഇത്തവണത്തെ യാത്രയിൽ മഹാരാജും അയാൾക്കൊപ്പം ഉണ്ടായിരുന്നു.

വിഠോബ ക്ഷേത്രത്തിലെത്തിയപ്പോഴാണ് നായയെ കാണാതായതായി മനസിലാകുന്നത്. കമലേഷ് നായയെ അന്വേഷിച്ച് പോവുകയും ചെയ്തു. എന്നാൽ, അവിടെയുണ്ടായിരുന്നവർ പറഞ്ഞത് നായ മറ്റൊരു കൂട്ടം ആളുകൾക്കൊപ്പം പോയി എന്നാണ്.

എത്ര തിരഞ്ഞിട്ടും നായയെ കാണാതായപ്പോൾ ഏതെങ്കിലും നല്ലൊരാളുടെ കൂടെയായിരിക്കണേ അവനെന്ന് ആ​ഗ്രഹിച്ച് വേദനയോടെ കമലേഷ് മടങ്ങി. എന്നാൽ പിറ്റേന്നാണ് ആ അത്ഭുതം സംഭവിച്ചത്.

പിറ്റേന്ന് രാവിലെ മഹാരാജ തന്റെ വീട്ടുമുറ്റത്ത് നിൽക്കുന്നത് കണ്ട് അയാൾ അത്ഭുതപ്പെട്ടുപോയി. 250 കിലോമീറ്ററാണ് നായ നടന്നത്. നായ തന്‍റെ ഉടമയ്ക്കരികിലെത്തിയത് മാലയിട്ടും സദ്യയൊരുക്കിയും നാട്ടുകാര്‍ ആഘോഷിച്ചു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img