റിലീസിനൊരുങ്ങി സയൻസ് ഫിക്ഷൻ ആക്ഷൻ ചിത്രം ‘ജുറാസിക് വേൾഡ് റീബർത്ത്’. ജുറാസിക് പാർക്, ജുറാസിക് വേൾഡ് ഫ്രാഞ്ചൈസികളിലായി മൂന്ന് ചിത്രങ്ങൾ വീതമാണ് പല കാലഘട്ടങ്ങളിലായി റിലീസ് ചെയ്തിട്ടുള്ളത്.
ഈ വർഷം ജൂലൈ രണ്ടിന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിൻറെ ട്രെയിലർ ഇതിനോടകം തന്നെ പുറത്തിറങ്ങിയിട്ടുണ്ട്. 2022ൽ പുറത്തിറങ്ങിയ ‘ജുറാസിക് വേൾഡ് ഡൊമിനിയൻറെ’ സ്റ്റാൻഡ് എലോൺ സീക്വൽ ആയാണ് റീബർത്ത് എത്തുന്നത്. ഡൊമിനിയനിലെ സംഭവങ്ങൾ നടന്നതിന് അഞ്ച് വർഷങ്ങൾക്കിപ്പുറമുള്ള സമയമാണ് പുതിയ ചിത്രത്തിലെ കാലഘട്ടം.
ഗോഡ്സില്ല (2014) അടക്കമുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ഗാരെത്ത് എഡ്‍വേർഡ്സ് ആണ് ചിത്രത്തിൻറെ സംവിധായകൻ. സ്കാർലെറ്റ് ജൊഹാൻസൺ, മെഹർഷാല അലി, ജൊനാഥൻ ബെയ്‍ലി, റൂപെർട്ട് ഫ്രൈഡ്, മാനുവൽ ഗാർഷ്യ റൂൾഫോ, ലൂണ ബ്ലെയ്‍സ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.