രണ്ടു പിഞ്ചുകുഞ്ഞുങ്ങളെ പിച്ചി ചീന്താൻ കൂട്ടുനിന്ന മാതാപിതാക്കൾ… പുറത്തു വരുന്നത് അത്യന്തം സംഭ്രമജനകമായ വിവരങ്ങൾ; കേരളത്തിൽ ഇങ്ങനെയും മാതാപിതാക്കളുണ്ടോ? ഈ വാർത്ത വായിച്ചാൽ മനസിലാകും…

പ്രായപൂർത്തിയാകാത്ത മക്കളുടെ മുന്നിൽ വെച്ച് വാളയാർ കേസിലെ ഒന്നാം പ്രതി അമ്മയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്ന് സിബിഐയുടെ കുറ്റപത്രം. ഇതും പോരാഞ്ഞ് ഇളയ കുട്ടിയെ ഒന്നാം പ്രതിക്ക് പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് ഇരയാക്കാനും ഇവർ ഒത്താശ ചെയ്തുവെന്ന് സിബിഐ രണ്ടാഴ്ച മുമ്പ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തെ ഉദ്ധരിച്ചു കൊണ്ട് ‘ദ ഹിന്ദു’ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. മൂത്തമകളുടെ ആത്മഹത്യക്ക് കാരണക്കാരൻ ഒന്നാം പ്രതിയാണെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് അമ്മ ഇളയ മകളെ ഈ നരാധമന് കൂട്ടിക്കൊടുത്തത് എന്നാണ് സിബിഐ പറയുന്നത്.

അത്യന്തം സംഭ്രമജനകമായ വിവരങ്ങളാണ് സിബിഐ കുറ്റപത്രത്തിലുള്ളത്. കുഞ്ഞുങ്ങളുടെ മരണത്തിൽ നീതി തേടി സമരത്തിൽ മുൻപന്തിയിൽ ഉണ്ടായിരുന്ന അമ്മ പ്രതിയായി എന്ന് മാത്രമാണ് സിബിഐ അന്വേഷണത്തെ സംബന്ധിച്ച് ഇതുവരെ പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ പ്രായപൂർത്തിയാകാത്തകുഞ്ഞുങ്ങളുടെ ആത്മഹത്യക്ക് ഉത്തരവാദികൾ മാതാപിതാക്കൾ തന്നെയാണ് എന്നാണ് സിബിഐ തയ്യാറാക്കിയ കുറ്റപത്രത്തിൽ വിവരിക്കുന്നത്.

അവധി ദിവസങ്ങളിൽ ഒന്നാം പ്രതിയെ വീട്ടിൽ വിളിച്ചു വരുത്തി മദ്യം നൽകുകയും പ്രായപൂർത്തിയാകാത്ത മൂത്ത കുട്ടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ സകല സൗകര്യങ്ങളും ഈ അമ്മ ഒരുക്കി കൊടുക്കുമായിരുന്നു എന്ന് റിപ്പോർട്ടിൽ പറയുന്നു. മകളെ ഇയാൾ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ച് മാതാവിന് തികഞ്ഞ ബോധ്യമുണ്ടായിരുന്നു. ബലാൽസംഗം ചെയ്യാൻ കുഞ്ഞുങ്ങളെ മാതാപിതാക്കൾ ഇട്ടു കൊടുക്കുകയായിരുന്നു എന്നാണ് സിബിഐ കുറ്റപത്രത്തിൽ പറയുന്നത്.

ഒന്നാം പ്രതിക്കൊപ്പം സിബിഐ തയ്യാറാക്കിയ കുറ്റപത്രത്തിൽ അമ്മ രണ്ടാം പ്രതിയും അച്ഛൻ മൂന്നാം പ്രതിയുമാണ്. 2016 ഏപ്രിലിൽ മൂത്ത കുട്ടിയെ ഒന്നാം പ്രതി ബലാൽസംഗം ചെയ്യുന്നതിന് അമ്മ സാക്ഷ്യം വഹിച്ചെന്നും രണ്ട് ആഴ്ച കഴിഞ്ഞ് അച്ഛനും ഹീനകൃത്യത്തിന് സാക്ഷിയായെന്നും കുറ്റപത്രത്തിലുണ്ട്. ഇക്കാര്യമൊന്നും മാതാപിതാക്കൾ പോലീസ് അന്വേഷണത്തിൽ വെളിപ്പെടുത്തിയിരുന്നില്ല. അതുകൊണ്ട് തന്നെ ഇവർ അന്ന് കേസിൽ പ്രതിയായതുമില്ല. ഇവരുടെ തന്നെ ആവശ്യപ്രകാരം സിബിഐ നടത്തിയ അന്വേഷണമാണ് ഒടുവിൽ ഇവർക്കെതിരെ തിരിഞ്ഞിരിക്കുന്നത്.

രണ്ട് കുഞ്ഞുങ്ങളും സ്വന്തം വീട്ടിൽ തന്നെ ജീവൻ ഒടുക്കുകയായിരുന്നു. പതിനൊന്നുകാരിയായ മൂത്ത കുട്ടി 2017 ജനുവരി 13നും, ഒമ്പത് വയസുകാരിയായ ഇളയ കുഞ്ഞ് അതേ വർഷം മാർച്ച് നാലിനും തൂങ്ങി മരിച്ചു. കേരള പോലീസ് നടത്തിയ അന്വേഷണം പ്രതികൾക്ക് അനുകൂലമായിരുന്നു എന്ന് ആരോപിച്ചാണ് ഇവർ കേസന്വേഷണത്തിന് സിബിഐക്കായി ഹൈക്കോടതിയിൽ എത്തിയത്. അന്വേഷണത്തിന് മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥന് ഐപിഎസ് നൽകുന്നതിന് എതിരെ ഇവർ നൽകിയ ഹർജിയും അടുത്തയിടെ ഹൈക്കോടതി തള്ളിയിരുന്നു.

മാതാപിതാക്കൾക്ക് നീതിക്കായി സമരസമിതി രൂപീകരിച്ച് പോരാട്ടങ്ങൾ നടത്തി വന്നവരെയും സിബിഐയുടെ വെളിപ്പെടുത്തലുകൾ വെട്ടിലാക്കും. 2021 ഫെബ്രുവരി മുതൽ തല മുണ്ഡനം ചെയ്ത് ഈ സമരത്തിന് മുൻപന്തിയിൽ നിന്ന അമ്മക്കെതിരെ ആണ് ഒടുവിൽ രാജ്യത്തെ പരമോന്നത അന്വേഷണ ഏജൻസി ഇപ്പോൾ തെളിവുകൾ നിരത്തുന്നത്. ഇവരുടെ പോരാട്ടങ്ങളെയെല്ലാം പൊളിച്ചടുക്കുന്ന വിധത്തിലാണ് സിബിഐ കുറ്റപത്രം.

spot_imgspot_img
spot_imgspot_img

Latest news

മമ്മൂട്ടിയുടെ അസുഖ വാർത്തയറിഞ്ഞ് നിറമിഴികളോടെ ആരാധകർ; ചികിത്സ ചെന്നൈയിൽ

ചെന്നൈ: അഭിനയത്തിൽ നിന്ന് താത്ക്കാലികമായി വിശ്രമമെടുത്തിരിക്കുകയാണ് മലയാളത്തിന്റെ പ്രിയങ്കരനായ നടൻ മമ്മൂട്ടി....

മമ്മൂട്ടിക്ക് കാൻസർ ബാധിച്ചോ? ഒരു മാസമായി അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുന്നു; ഷൂട്ടിംഗ് നീട്ടിവെച്ച് ദുൽഖർ

കൊച്ചി: മമ്മൂട്ടിക്ക് കാൻസർ ബാധിച്ചോ? സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യമാണ് ഇത്....

വിലക്കയറ്റത്തിത്തിലും നമ്പർ 1 ആണ് കേരളം; ദേശീയ ശരാശരിയുടെ ഇരട്ടി; പണപ്പെരുപ്പത്തിൽ പൊറുതിമുട്ടി മലയാളികൾ

തിരുവനന്തപുരം: വിലക്കയറ്റത്തില്‍ പൊറുതിമുട്ടി കേരളം. ദേശീയ ശരാശരിയുടെ ഇരട്ടിയാണ് കേരളത്തിലെ ഇപ്പോഴത്തെ...

വെറുതെ പേടിപ്പിക്കാൻ പറഞ്ഞതല്ല, ചെയ്യുമെന്ന് പറഞ്ഞാൽ ചെയ്തിരിക്കും; ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ ഹൂതി കേന്ദ്രങ്ങളിൽ വ്യോമാക്രമണം

വാഷിങ്ടൺ: ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ യമനിലെ ഹൂതി കേന്ദ്രങ്ങളിൽ ശക്തമായ...

ചാനലിൽ ‘ഇൻ്റേണൽ എമർജൻസി’ പ്രഖ്യാപിക്കുകയാണ്…സ്ഥാപനമാണോ വലുത്, നിങ്ങളുടെ ഈഗോയാണോ വലുത്… പൊട്ടിത്തെറിച്ച് ആർ ശ്രീകണ്ഠൻ നായർ

പത്രപ്രവർത്തനം പഠിക്കാതെ, പത്രപ്രവർത്തകനായി ജോലി ചെയ്യാതെ, ഒരു ന്യൂസ് ചാനൽ മേധാവിയായ...

Other news

ഇരുവിരൽ പരിശോധനപോലെ ഇതും; ഉമ്മവച്ചു, കെട്ടിപ്പിടിച്ചു എന്നൊക്കെയുള്ള പരാതികളിൽ പോലും കുട്ടികളുടെ സ്വകാര്യഭാഗത്ത് പരിശോധന…നിർണായക ഇടപെടലുമായി ഹൈക്കോടതി

കുട്ടികൾക്കെതിരായ ലൈംഗീക കുറ്റകൃത്യങ്ങൾ ഏത് ആരോപിക്കപ്പെട്ടാലും നിർബന്ധിതമായി നടത്തുന്ന സ്വകാര്യഭാഗത്തെ പരിശോധനക്കെതിരെ...

കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു; 15 പേര്‍ക്ക് പരുക്ക്; ഒരാളുടെ നില ഗുരുതരം

കോഴിക്കോട്: കോഴിക്കോട് മുക്കം വെസ്റ്റ് മണാശേരിയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു. അപകടത്തില്‍...

സംസ്ഥാനത്ത് അഞ്ചിടത്ത് വാഹനാപകടം; 12കാരിയടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ വാഹനാപകടം. 12 വയസുകാരിയടക്കം മൂന്ന് പേർ മരിച്ചു....

യു.കെ.യിൽ സ്‌കൂളുകളിൽ മൊബൈൽ ഫോൺ വിലക്കാൻ നീക്കം..? ലേബർ സർക്കാർ പറയുന്നത്….

യു.കെ.യിലെ സ്‌കൂളുകളിൽ മൊബൈൽ ഫോണുകൾ നിരോധിക്കുന്നതിനുള്ള നീക്കവുമായി കൺസർവേറ്റീവുകൾ. ഇതിനായി എം.പി.മാർക്ക്...

വെഞ്ഞാറമൂട് കൂട്ടക്കൊല; പ്രതി അഫാനെ സംരക്ഷിച്ച് വീണ്ടും ഉമ്മയുടെ മൊഴി

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ സംരക്ഷിച്ച് വീണ്ടും ഉമ്മയുടെ മൊഴി....

16കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; അധ്യാപകൻ പിടിയിൽ

കൽപറ്റ: പ്രായപൂർത്തിയാവാത്ത വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ അധ്യാപകനെ പിടികൂടി പോലീസ്. പെരുമ്പാവൂർ...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!