ഒന്നു തൊട്ടാൽ പോലും അപകടം വരുത്തുന്നവയുണ്ട് ; നമ്മുടെ പരിസരത്തു കാണുന്ന ഈ വിഷ സസ്യങ്ങളെ അറിഞ്ഞുവെച്ചില്ലേൽ കിട്ടുക എട്ടിന്റെ പണി…..!

ആലപ്പുഴയിൽ യുവതി മരിച്ചത് അരളിപ്പൂവ് കഴിച്ചിട്ടാണ് എന്ന വാർത്തകൾ അടുത്തിടെ വൈറലായിരുന്നു. തുടർന്ന് വിഷ സസ്യങ്ങളെക്കുറിച്ച് ഒട്ടേറെ ചർച്ചകളാണ് സമൂഹ മാധ്യമങ്ങളിലും മുഖ്യധാരാ മാധ്യമങ്ങളിലും വന്നത്. അറിഞ്ഞിരിക്കാം നമ്മുടെ മുറ്റത്തും തൊടിയിലുമുള്ള ഇത്തരം വിഷ സസ്യങ്ങളെ. (The danger is if we do not know about these poisonous plants found in our surroundings)

അരളി.. പൂന്തോട്ടങ്ങളിൽ അലങ്കാരത്തിനായി വളർത്തുന്ന അരളി വിഷം നിറഞ്ഞതാണ്. അരളിയുടെ പൂവ്, കായ, തണ്ട്, തുടങ്ങി വേരു വരെ വിഷാംശം നിറഞ്ഞതാണ്. ഉള്ളിൽ ചെന്നാൽ തലകറക്കം, തലവേദന, ഛർദി എന്നീ ലക്ഷണങ്ങൾ അനുഭവപ്പെടാം.

കാഞ്ഞിരം.. കാഞ്ഞിരത്തിന്റെ വിവിധ ഭാഗങ്ങൾ വിഷമുള്ളതാണെന്ന് പൊതുജനങ്ങൾക്ക് ബോധ്യമുള്ളതാണ്. പ്രാചീനകാലത്ത് ഉപദ്രവകാരികളായ ജീവികളെ കൊന്നൊടുക്കാൻ കാഞ്ഞിരത്തൊലിയിൽ തിളപ്പിച്ച ഭക്ഷണം നൽകിയിരുന്നു.

ഒതളം.. ജലത്തിന്റെ അളവ് അധികമായുള്ള പറമ്പുകളിൽ കാണുന്ന ഒരു വൃക്ഷമാണ് ഒതളം. മലയോര മേഖലകളിൽ ഒതളം താരതമ്യേന കുറവാണ്.

കൊടും വിഷമാണ് ഒതളങ്ങയിൽ അടങ്ങിയിരിക്കുന്നത്. പച്ചമാങ്ങയോട് സാദൃശ്യമുള്ള ഒതളങ്ങ അറിവില്ലാത്ത കുട്ടികൾ ഉൾപ്പെടെ കഴിക്കാനും സാധ്യതയേറെയാണ്.

കുന്നി .. വള്ളിച്ചെടി ഇനത്തിൽപെട്ട കുന്നിയുടെ ഇലയും കുരുവും വിഷമയമാണ് . ചുവപ്പും കറുപ്പും കലർന്ന കുന്നിക്കുരുവും , വെള്ള കുന്നിക്കുരുവും ഉണ്ട്. വിഷം ഉള്ളിൽ ചെന്നാൽ ആന്തരികാവയവങ്ങളെ ബാധിക്കും.

ചേരിൽ ചാരുക പോലുമരുത്.. ചേര് കൂടതൽ കാണപ്പെടുന്നത് വനത്തോട് അടുത്ത പ്രദേശങ്ങളിലാണ് . കറ ശരീരത്തിൽ പറ്റിയാൽ പോലും നീർക്കെട്ടും പൊള്ളലും ഉണ്ടാകാം. ഉള്ളിൽ ചെന്നാൽ അപകടകരമായ വിഷമാണ്.

ഉമ്മം… വെള്ള , നീല നിറങ്ങളിലുള്ള ഉമ്മം നാട്ടിൻപുറങ്ങളിൽ കണ്ടുവരാറുണ്ട്. ഉമ്മത്തികായ , ഇല തുടങ്ങി എല്ലാ ഭാഗത്തും വിഷം ഉണ്ട്. ഉമ്മത്തൻ കായയിൽ ഉഗ്ര വിഷമാണ് അടങ്ങിയിരിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

പി എസ് ശ്രീധരൻ പിള്ളയെ മാറ്റി

പി എസ് ശ്രീധരൻ പിള്ളയെ മാറ്റി ന്യൂഡൽഹി: ​ഗോവയിൽ പുതിയ ഗവർണറെ നിയമിച്ച്...

സമ്പർക്കപ്പട്ടികയിൽ കൂടുതൽ ആളുകൾ

സമ്പർക്കപ്പട്ടികയിൽ കൂടുതൽ ആളുകൾ പാലക്കാട്: നിപ ബാധിച്ച് 57 കാരൻ മരിച്ച സംഭവത്തിൽ...

ജീവനക്കാരൻ എംഡിഎംഎയുമായി പിടിയിൽ

ജീവനക്കാരൻ എംഡിഎംഎയുമായി പിടിയിൽ കൊരട്ടി: എംഡിഎംഎയുമായി സ്വകാര്യ ഡി-അഡിക്ഷൻ സെന്ററിലെ ജീവനക്കാരനെ എക്‌സൈസ്...

പാ.രഞ്ജിത്തടക്കം 4 പേർക്കെതിരെ കേസ്

പാ.രഞ്ജിത്തടക്കം 4 പേർക്കെതിരെ കേസ് നാഗപട്ടണം: സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ സ്റ്റണ്ട്മാൻ മരിച്ച...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം

സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം ചെന്നൈ: സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ സ്റ്റണ്ട് മാസ്റ്റർ രാജു...

Related Articles

Popular Categories

spot_imgspot_img