web analytics

അടിമുടി മാറ്റം; വരുന്നു ക്യൂആർ കോഡുള്ള പാൻകാർഡ്; അതും സൗജന്യമായി!

ന്യൂഡൽഹി: പാൻകാർഡ് പുതിയ രൂപത്തിലേക്ക് മാറ്റുമെന്ന് അറിയിച്ച് കേന്ദ്രസർക്കാർ. ക്യൂആർ കോഡുള്ള പാൻകാർഡ് തയ്യാറാക്കാനാണ് സർക്കാർ തീരുമാനം.

പാൻ 2.0 എന്ന് പേരിട്ടിരിക്കുന്ന പദ്ധതിക്കായി കേന്ദ്രമന്ത്രിസഭ അം​ഗീകാരം നൽകിയെന്ന് വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

ആദായനികുതി വകുപ്പിന്റെ പാൻ 2.0 പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ധ്യക്ഷനായ സാമ്പത്തികകാര്യ കാബിനറ്റ് കമ്മിറ്റി (CCEA) അംഗീകാരം നൽകിയിട്ടുണ്ടെന്ന് കേന്ദ്രസർക്കാർ പുറത്തിറക്കിയ ഔദ്യോഗിക പത്രക്കുറിപ്പിൽ പറയുന്നു.

ക്യുആർ കോഡുള്ള പാൻ കാർഡിലേക്ക് സൗജന്യമായി അപ്‌ഗ്രേഡ് ചെയ്യുന്ന പദ്ധതിയാണ് പാൻ 2.0 എന്നാണ് പുറത്തു വരുന്ന വിവരം.

1,435 കോടി രൂപ ചെലവിലാണ് കേന്ദ്ര സർക്കാർ പദ്ധതി നടപ്പിലാക്കുന്നത്. നികുതിദായകർക്ക് ലഭ്യമാക്കുന്ന സേവനങ്ങൾ മെച്ചപ്പെട്ട രീതിയിലാക്കുകയാണ് പാൻ 2.0യുടെ ലക്ഷ്യമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

കൂടുതൽ ​ഗുണമേന്മയോടെ സേവനങ്ങൾ വേ​ഗത്തിൽ ലഭ്യമാക്കാൻ ഇത് ​ സഹായിക്കും. ഇതു വരെ78 കോടി പാൻകാർഡുകൾ വിതരണം ചെയ്തിട്ടുണ്ട്. നികുതിദായകർ ഉപയോ​ഗിക്കുന്ന നിലവിലുള്ള സംവിധാനം നവീകരിക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ പദ്ധതിയെന്നും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു”

spot_imgspot_img
spot_imgspot_img

Latest news

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

Other news

ഒരു ഇൻസ്റ്റഗ്രാം റീലിൽ മാറിയ വിധി; “ഇത് വിൽപ്പനയ്ക്കുണ്ടോ?” എന്ന ഒരൊറ്റ ചോദ്യം തനത് ആഭരണ വിപണിയിലെ വൻ വിപ്ലവമായ കഥ

ഒരു ഇൻസ്റ്റഗ്രാം റീലിൽ മാറിയ വിധി; "ഇത് വിൽപ്പനയ്ക്കുണ്ടോ?" എന്ന ഒരൊറ്റ ചോദ്യം...

Related Articles

Popular Categories

spot_imgspot_img