web analytics

ഇടുക്കിയിൽ അഞ്ചുരുളിയിലേക്ക് വെള്ളമെത്തിക്കുന്ന ടണലിന് സമീപം ഒഴുക്കിൽപെട്ട് കാണാതായ കുട്ടികളിൽ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി; നാടിൻറെ നൊമ്പരമായി കുരുന്നുകൾ

ഇരട്ടയാറിൽ നിന്നും ഇടുക്കി ജലാശയത്തിൻ്റെ ഭാഗമായ അഞ്ചുരുളിയിലേക്ക് വെള്ളമെത്തിക്കുന്ന ടണലിന് സമീപം ഇന്നലെ കാണാതായ രണ്ടുകുട്ടികളിൽ രണ്ടാമത്തെയാളിന്റെയും മൃതദേഹം കണ്ടെത്തി. ഉപ്പുതറയിൽ താമസിക്കുന്ന മൈലാടുംപാറ രതീഷ് സൗമ്യ ദമ്പതികളുടെ മകൻ അസൗരേഷ് (അക്കു 12) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. The body of the second child who went missing in Idukki was also found

കനത്ത ഒഴുക്കും പ്രതികൂല സാഹചര്യങ്ങളും തരണം ചെയ്താണ് രക്ഷാപ്രവർത്തകർ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തണലിൽ നിന്നും പുറത്തേക്കുവരുന്ന വവ്വാലുകളും രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിച്ചിരുന്നു.

ഒഴുക്കിൽപെട്ട കുട്ടികളിൽ ഒരാളെ ഇന്നലെത്തന്നെ കണ്ടെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കായംകുളം മുതുകുളം നടുവിലേയത്ത് പൊന്നപ്പൻ – രജിത ദമ്പതികളുടെ മകൻ അതുൽ ഹർഷ്( അമ്പാടി 13) ആണ് മരണപ്പെട്ടത്.

ഇരട്ടയാർ ചേലക്കൽ കവല ഭാഗത്ത് താമസിക്കുന്ന മൈലാടുംപാറ രവിയുടെ കൊച്ചു മക്കൾ ( മകന്റെയും, മകളുടെയും മക്കൾ) ആണ് അപക ടത്തിൽപ്പെട്ടത്. ഓണാവധിക്ക് കുട്ടികൾ കായംകുളത്തുനിന്നും, ഉപ്പുതറയിൽ ഇരട്ടയാറ്റിലുള്ള തറവാട് വീട്ടിൽ എത്തിയതാണ് കുട്ടികൾ.

വ്യാഴാഴ്ച രാവിലെ 10 നാണ് സംഭവം. ഇരട്ടയാർ ജലാശയത്തിന് സമീപമുള്ള ഒഴിഞ്ഞ പ്രദേശത്ത് കളിക്കുകയായിരുന്നു ഒഴുക്കിൽപെട്ട കുട്ടികൾ ഉൾപ്പെടെ മൂന്നുപേർ കളിക്കുകയായിരുന്നു. കളിക്കിടെ രണ്ടുപേർ സമിപത്തെ വെള്ളത്തിൽ ഇറങ്ങി. വെള്ളത്തിൽപോയ പന്ത് തപ്പിയിറങ്ങിയതാണെന്നും സൂചനയുണ്ട്.

കൈകോർത്ത് പിടിച്ചാണ് കുട്ടികൾ വെള്ളത്തിലിറങ്ങിയതെങ്കിലും ജലാശയത്തിൽ അടിയൊഴുക്കുള്ള ഭാഗമായതിനാൽ ഒഴുക്കിൽ പെടുകയായിരുന്നു. അസൗരേഷിന്റെ ജ്യേഷ്ഠൻ ആദിത്യനും അതുൽ ഹർഷിന്റെ ജ്യേഷ്ഠൻ അനു ഹർഷനും ഇവർക്കൊപ്പം ഉണ്ടായിരുന്നു.

ഇവർ വിവരം അറിയിച്ചത് അനുസരിച്ച് പ്രദേശവാസികൾ ഒടിക്കൂടി നടത്തിയ തിരച്ചിലിൽ ഇരട്ടയാർ ജലാശയത്തിൽ നിന്നും ഇടുക്കി ഡാമിന്റെ ഭാഗമായ അഞ്ചുരുളി ടണലിലേയ്ക്ക് വെള്ളമൊഴുകുന്ന തുരങ്ക മുഖത്തെ കോൺക്രീറ്റ് തടയണയുടെ ഭാഗത്തു നിന്നും ഉടൻ തന്നെ അതുൽ ഹർഷിനെ കണ്ടെത്താനായി.എന്നാൽ അസൗരേഷിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

17-കാരനെ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനം; കഞ്ചാവ് മാഫിയാ സംഘത്തിലെ രണ്ടുപേർ പിടിയിൽ

17-കാരനെ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനം; കഞ്ചാവ് മാഫിയാ സംഘത്തിലെ രണ്ടുപേർ...

ഹർഷിനയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ സ്ഥിരം ജോലി! “ഇത് സമരത്തിന് ലഭിച്ച നീതി, പരിഹസിച്ചവർക്കുള്ള മറുപടി”

ഹർഷിനയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ സ്ഥിരം ജോലി! “ഇത് സമരത്തിന് ലഭിച്ച...

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

Related Articles

Popular Categories

spot_imgspot_img