നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ഉറപ്പിച്ചിരുന്ന പിപി ദിവ്യക്കെതിരെയുള്ള ആരോപണം സിപിഎമ്മിന് തലവേദനയാകും; ക്ഷണിക്കാതെ എത്തി എഡിഎമ്മിനെ നിർത്തി അപമാനിച്ച് മരണത്തിലേക്ക് തള്ളിവിട്ട ആ വാക്കുകൾ ഇങ്ങനെ…

സിപിഎമ്മിന്റെ യുവനേതാവ് എന്ന നിലയിൽ മലബാറിൽ ശ്രദ്ധേയയാണ് പിപി ദിവ്യ. ഡിവൈഎഫ്‌ഐയിലൂടെ വളർന്നാണ് കണ്ണൂർ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് ദിവ്യ എത്തിയത്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കാസർകോട് രാജ്‌മോഹൻ ഉണ്ണിത്താനെതിരെ ദിവ്യയെ മത്സരിപ്പിക്കാൻ വരെ സിപിഎം ആലോചിച്ചിരുന്നു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ഉറപ്പിക്കുകയും ചെയ്തിരിക്കെയാണ് ഗുരുതരമായ ഒരു വിവാദത്തിൽ ദിവ്യ എത്തിപ്പെട്ടിരിക്കുന്നത്.

കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിനെ പത്തനംത്തിട്ടയിലേക്ക് സ്ഥലംമാറ്റമായതോടെ സംഘടിപ്പിച്ച യാത്രയപ്പ് ചടങ്ങിലേക്ക് ക്ഷണിക്കാതെ ദിവ്യ എത്തി. എഡിഎമ്മിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചു. ഉദ്യോഗസ്ഥരുടെ മുന്നിലിരുത്തി പരമാവധി അപമാനിച്ചു. പിന്നാലെ ഉദ്യോഗസ്ഥൻ ക്വാട്ടേഴ്‌സിൽ ജീവിതം അവസാനിപ്പിക്കുകയും ചെയ്തു.

യാത്രയയപ്പ് സമ്മേളനത്തിൽ പി പി ദിവ്യ പറഞ്ഞത്

‘മുമ്പുണ്ടായിരുന്ന എഡിഎമ്മുമായി നിരവധി തവണ വിളിക്കുകയും പറയുകയുമൊക്കെ ചെയ്യേണ്ട സാഹചര്യമുണ്ടായിട്ടുണ്ട്. എന്നാൽ, ഇദ്ദേഹം വന്നതിന് ശേഷം അങ്ങനെയുള്ള സാഹചര്യങ്ങളൊന്നും ഉണ്ടായിട്ടില്ല. പക്ഷെ, ഞാൻ ഒരു തവണ ഇദ്ദേഹത്തെ വിളിച്ചിട്ടുണ്ട്. ചെങ്ങളായിയിലെ ഒരു പെട്രോൾ പമ്പിന്റെ എൻഒസിയുമായി ബന്ധപ്പെട്ടാണ് വിളിച്ചത്. ആ സൈറ്റ് ഒന്ന് പോയി നോക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു വിളിച്ചത്. വീണ്ടും ആ ആവശ്യത്തിന് വിളിക്കേണ്ടി വന്നു. പിന്നീട് സൈറ്റ് പോയി നോക്കിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചിരുന്നു.

എന്നാൽ, തീരുമാനമൊന്നും ആയിട്ടില്ലല്ലോ പ്രസിഡന്റേയെന്ന് പറഞ്ഞ് പിന്നീട് പലതവണ ആ സംരംഭകൻ എന്റെ ഓഫീസ് മുറിയിൽ വന്നു. തീരുമാനം ആകുമെന്ന് ഞാനും പറഞ്ഞു. എന്നാൽ, ആ പ്രദേശത്ത് അൽപ്പം വളവും തിരിവുമെല്ലാം ഉള്ളതിനാൽ എൻഒസി നൽകാൻ ബുദ്ധിമുട്ടാണെന്ന് പറഞ്ഞതായി പിന്നീട് അറിയാൻ സാധിച്ചു. ഇത് കുറച്ച് മാസങ്ങൾക്ക് മുമ്പുതന്നെ നടന്ന കാര്യമാണ്.

ഇപ്പോൾ ഇദ്ദേഹം പോകുന്നത് കൊണ്ട് ആ സംരംഭകന് എൻഒസി കിട്ടിയെന്ന് അറിഞ്ഞു. ഏതായാലും നന്നായി, ആ എൻഒസി എങ്ങനെ കിട്ടിയെന്ന് എനിക്ക് അറിയാം. ആ എൻഒസി നൽകിയതിന് ഇദ്ദേഹത്തിനോട് നന്ദി പറയാനാണ് ഞാൻ ഇപ്പോൾ ഈ പരിപാടിയിൽ പങ്കെടുത്തത്. ജീവിതത്തിൽ സത്യസന്ധത എപ്പോഴും പാലിക്കണം. കണ്ണൂരിൽ അദ്ദേഹം നടത്തിയത് പോലെയുള്ള പ്രവർത്തനങ്ങൾ ആയിരിക്കരുത് അദ്ദേഹം പോകുന്ന സ്ഥലത്ത് നടത്തേണ്ടത്.

നിങ്ങൾ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ആളുകളെ സഹായിക്കുക. സർക്കാർ സർവീസാണ് ഒരു നിമിഷം മതി എന്തെങ്കിലുമൊക്കെ സംഭവിക്കാൻ. ആ നിമിഷത്തെ കുറിച്ച് ഓർത്ത് മാത്രമായിരിക്കണം നമ്മളെല്ലാം പേന പിടിക്കേണ്ടത് എന്നുമാത്രമാണ് ഞാൻ ഇപ്പോൾ പറയുന്നത്. ഉപഹാരം സമർപ്പിക്കുന്ന ചടങ്ങിന് മുമ്പ് ഞാൻ ഇവിടെ നിന്ന് ഇറങ്ങുകയാണ്. അതിന് പ്രത്യേക കാരണമുണ്ട്. ആ കാരണം രണ്ട് ദിവസം കൊണ്ട് നിങ്ങൾ എല്ലാവരും അറിയും.’

എന്നാൽ നവീൻ ബാബുവിന്റെ കുടുംബം സജീവ സിപിഎം പ്രവർത്തകരുടേതാണ്. പത്തനംതിട്ട ഓമല്ലൂർ സിപിഎം ലോക്കൽ സെക്രട്ടറിയായിരുന്നു നവീൻ ബാബുവിന്റെ അമ്മാവൻ. ഈ ലോക്കൽ സമ്മേളനത്തിലാണ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. നവീൻ ബാബുവും സിപിഎം ഉദ്യോഗസ്ഥ സംഘടനയിൽ അംഗവും.

വില്ലേജ് ഓഫീസറായി തുടങ്ങിയതായിരുന്നു നവീൻ ബാബുവിന്റെ ഔദ്യോഗിക ജീവിതം. വിരമിക്കാൻ ഏഴ് മാസം മാത്രം അവശേഷിക്കേയാണ് ഈ അപമാനവും ആത്മഹത്യയും. നവീൻ ബാബുവിന്റെ ഭാര്യ തഹസീൽദാറാണ്, രണ്ട് പെൺമക്കളാണ് നവീനുണ്ടായിരുന്നത്. ഒരാൾ എഞ്ചിനീയറിങ് വിദ്യാർഥിയും രണ്ടാമത്തെയാൾ പ്ലസ്ടു വിദ്യാർഥിയുമാണ്.

ജനപ്രതിനിധി പാലിക്കേണ്ട ഒരു മാന്യതയും പാലിക്കാത്ത പ്രവർത്തിയാണ് ദിവ്യയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നാണ് വിമർശനം. ജില്ലാകളക്ടർ പങ്കെടുത്ത ചടങ്ങിൽ നാടകീയമായി ദിവ്യ എത്തുകയായിരുന്നു. ചെങ്ങളയിലുള്ള പെട്രോൾ പമ്പിന് എൻഒസി നൽകിയതിൽ അഴിമതി നടന്നിട്ടുണ്ട്. ഇതിന്റെ എല്ലാ വിവരങ്ങളും കൈയ്യിലുണ്ട്. ഇത് വെളിപ്പെടുത്തും. ഇനി ജോലി ചെയ്യുന്നിടത്ത് എങ്കിലും സത്യസന്ധനാകാൻ ശ്രമിക്കണം. ഇങ്ങനെ ഒരു ഉദ്യോഗസ്ഥന് ഉപഹാരം നൽകുന്നത് കാണാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് ദിവ്യ ഇറങ്ങിപോവുകയും ചെയ്തു. വേദിയിൽ അപമാനിതനായി തലകുനിഞ്ഞിരിക്കുന്ന നവീന്റെ ദൃശ്യം വേദനിപ്പിക്കുന്നതാണ്. ഇനി ഈ അപമാനം സഹിച്ച് ജീവിക്കേണ്ടെന്ന് ആ ഉദ്യോഗസ്ഥൻ ചിന്തിച്ചിരിക്കാം.

നാട്ടിലേക്ക് സ്ഥലംമാറ്റം കിട്ടി എത്തുന്ന അച്ഛനെ കൂട്ടാൻ സന്തോഷത്തോടെയാണ് അമ്മക്കൊപ്പം രണ്ട് പെൺമക്കളും ചെങ്ങന്നൂർ റയിൽവേ സ്‌റ്റേഷനിൽ എത്തിയത്. ട്രയിൽ വന്നെങ്കിലും നവീനെ കാണാതായതോടെയാണ് അന്വേഷണം തുടങ്ങിയത്. സഹപ്രവർത്തകർ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീണ്ടുവിചാരമില്ലാത്ത പ്രവർത്തി ദിവ്യയെ കാലാകാലം വേട്ടയാടും എന്ന് ഉറപ്പാണ്.

ഈ വിവാദത്തിൽ മറുപടി പറയാൻ സിപിഎമ്മും വിയർക്കുകയാണ്. ദിവ്യയെ തള്ളിപ്പറയാനും കഴിയില്ല ഉദ്യോഗസ്ഥനെതിരെ സംസാരിക്കാനും കഴിയാത്ത സ്ഥിതിയാണ്. നവീന്റെ മരണത്തിൽ ഒരു ഉദ്യോഗസ്ഥ സംഘടനയും പ്രതികരണവുമായി ഇതുവരെ രംഗത്തെത്തിയിട്ടില്ല.

English Summary

The allegation against PP Divya, who secured the seat in the assembly elections, will become a headache for the CPM

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

മുഖ്യമന്ത്രി നാളെ തിരിച്ചെത്തും

മുഖ്യമന്ത്രി നാളെ തിരിച്ചെത്തും ദുബായ്: യുഎസിലെ ചികിത്സ പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയനും...

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….!

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….! മധ്യപ്രദേശിലെ ബിന്ധ് ജില്ലയിൽ നടന്ന ക്രൂര സംഭവത്തിൽ, ജില്ലാ...

അമ്മയ്ക്കുനേരെ ആക്രമണം; ഗുരുതര പരിക്ക്

അമ്മയ്ക്കുനേരെ ആക്രമണം; ഗുരുതര പരിക്ക് നോയിഡ: മകളുടെ ദുരൂഹമൃത്യുവിനെതിരെ നിയമപരമായി നീങ്ങിക്കൊണ്ടിരുന്ന അമ്മക്ക്...

സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം

സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം ചെന്നൈ: സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ സ്റ്റണ്ട് മാസ്റ്റർ രാജു...

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ സനായി ജയിലിൽ കഴിയുന്ന...

മധുര- എണ്ണ പലഹാരങ്ങൾ വേണ്ട

മധുര- എണ്ണ പലഹാരങ്ങൾ വേണ്ട ന്യൂഡൽഹി: പുകയില ഉൽപ്പന്നങ്ങൾ പോലെ തന്നെ എണ്ണ-...

Related Articles

Popular Categories

spot_imgspot_img