web analytics

ഒമ്പത് വർഷം മുൻപ് കാറിടിച്ച് രണ്ടുപേർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി പിടിയിൽ; അമിത വേഗത്തിലെത്തിയ കാർ ബൈക്കിലും ഓട്ടോറിക്ഷയിലും ഇടിക്കുകയായിരുന്നു

തിരുവനന്തപുരം: ആറ്റിങ്ങലിൽ ഒമ്പത് വർഷം മുൻപ് കാറിടിച്ച് രണ്ടുപേർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വർക്കല വെട്ടൂർ റാത്തിക്കൽ തൈത്തോട്ടം വീട്ടിൽ അസീമാണ് (45) അറസ്റ്റിലായത്.The accused was arrested in the incident where two people were killed in a car collision nine years ag

ദേശീയപാതയിൽ ആറ്റിങ്ങൽ പൂവൻപാറയ്ക്ക് സമീപം 2015 ജനുവരി 12-നായിരുന്നു അപകടമുണ്ടായത്. അസീം ഓടിച്ചിരുന്ന കാറ് ഒരു ബൈക്കിലും ഓട്ടോറിക്ഷയിലും ഇടിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരനും ഓട്ടോറിക്ഷാ യാത്രക്കാരിയും അപകടത്തിൽ മരിച്ചു.

കാറിന്റെ അമിതവേഗമാണ് അപകടത്തിനിടയാക്കിയത്. സംഭവത്തിനുശേഷം ഒളിവിൽപ്പോയ പ്രതിയെ പോലീസിന് കണ്ടെത്താനായിരുന്നില്ല. വിദേശത്തേക്ക്‌ കടന്ന പ്രതി പിന്നീട് നാട്ടിലെത്തുകയും പാരിപ്പള്ളിക്ക് സമീപം താമസിച്ചുവരികയുമായിരുന്നു.

ആറ്റിങ്ങൽ ഇൻസ്‌പെക്ടർ ജി.ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ എസ്.സജിത്ത്, എ.എസ്.ഐ. രാധാകൃഷ്ണൻ, ഉണ്ണിരാജ്, സി.പി.ഒ. നിധിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.

spot_imgspot_img
spot_imgspot_img

Latest news

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി വിജയന് ഇനി വൈ കാറ്റഗറി സുരക്ഷ മാത്രം

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി...

നവകേരള സദസ് മർദനക്കേസ് അട്ടിമറിച്ചോ? മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ രക്ഷിക്കാൻ ഉന്നതതല ഇടപെടൽ നടന്നതായി എസ്‌ഐടി

നവകേരള സദസ് മർദനക്കേസ് അട്ടിമറിച്ചോ? മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ രക്ഷിക്കാൻ ഉന്നതതല...

നവകേരള സദസ് മർദനക്കേസ്: നിർണായക ദൃശ്യങ്ങൾ പകർത്തിയ ക്യാമറാമാൻ മൊഴി നൽകി; ഫോൺ കസ്റ്റഡിയിൽ

നവകേരള സദസ് മർദനക്കേസ്: നിർണായക ദൃശ്യങ്ങൾ പകർത്തിയ ക്യാമറാമാൻ മൊഴി നൽകി;...

Other news

ആ ഒരൊറ്റ നമ്പർ മാറ്റും നിങ്ങളുടെ ജീവിതം; വിഷു ബമ്പർ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക്! 

ആ ഒരൊറ്റ നമ്പർ മാറ്റും നിങ്ങളുടെ ജീവിതം; വിഷു ബമ്പർ നറുക്കെടുപ്പ്...

മൂന്നാറിലെ ഗുണ്ടാവിളയാട്ടത്തിൽ വിട്ടുവീഴ്ചയില്ല; ടോപ് സ്റ്റേഷനിലെ വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായി മന്ത്രി നേരിട്ടിറങ്ങുന്നു!

മൂന്നാറിലെ ഗുണ്ടാവിളയാട്ടത്തിൽ വിട്ടുവീഴ്ചയില്ല; ടോപ് സ്റ്റേഷനിലെ വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായി മന്ത്രി നേരിട്ടിറങ്ങുന്നു! മൂന്നാർ:...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

Related Articles

Popular Categories

spot_imgspot_img