web analytics

നെന്മാറയിൽ ഇരട്ടക്കൊലപാതകം; അമ്മയെയും മകനെയും വെട്ടിക്കൊന്നു; പ്രതി കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ അയൽവാസി

നെന്മാറ: കൊലക്കേസ് പ്രതി അയൽവാസികളെ വെട്ടിക്കൊലപ്പെടുത്തി. അയൽ‌വാസികളായ അമ്മയെയും മകനെയുമാണ് വെട്ടിക്കൊന്നത്. പാലക്കാട് നെന്മാറയിലാണ് സംഭവം.

ലക്ഷ്മി (75), സുധാകരൻ (56) എന്നിവരാണു കൊല്ലപ്പെട്ടത്. സുധാകരൻ വീട്ടിനകത്തും ലക്ഷ്മി നെന്മാറ ഗവ. ആശുപത്രിയിലെത്തിയ ശേഷവുമാണ് മരിച്ചത്.

കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയും, അയൽവാസിയുമായ ചെന്താമരയാണ് ഇരുവരെയും കൊലപ്പെടുത്തിയത്. പോത്തുണ്ടി തിരുത്തംപാടം ബോയൻ കോളനിയിൽ ചെന്താമരയെ കസ്റ്റഡിയിലെടുത്തു. പൊലീസ് അന്വേഷണം ആരംഭിച്ചു.

കുടുംബ വഴക്കാണു കൊലപാതക കാരണമെന്നാണു വിവരം. സുധാകരന്റെ ഭാര്യ സജിതയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ചെന്താമര ജയിലിലായിരുന്നു.

ജാമ്യത്തിലിറങ്ങിയപ്പോഴാണ് ഇയാൾ കൃത്യം നടത്തിയത്. സുധാകരന്റെ ഭാര്യ സജിതയെ 2019-ൽ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ചെന്താമര.

ഭാര്യയും കുട്ടികളുമായി പിരി‍ഞ്ഞ് കഴിയുകയായിരുന്നു ചെന്താമര. സജിത, ഇന്ന് കൊല്ലപ്പെട്ട സുധാകരൻ, മീനാക്ഷി ഉൾപ്പടെയുള്ളവരാണ് കുടുംബ പ്രശ്നങ്ങൾക്ക് കാരണമെന്ന തെറ്റിധാരണയാണ് 2019-ൽ സജിതയെ കൊലപ്പെടുത്തിയ കേസിൽ പൊലീസിന്റെ കണ്ടെത്തൽ.

ഇയാൾക്ക് ജാമ്യം കിട്ടി പുറത്തിറങ്ങിയാൽ ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി പൊലീസിന് പരാതി ഉൾപ്പടെ നൽകിയിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

Other news

മെഡിക്കൽ വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണം;  യുവാക്കൾ അറസ്റ്റിൽ

മെഡിക്കൽ വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണം;  യുവാക്കൾ അറസ്റ്റിൽ Shangumugham Beach: ബീച്ചിൽ...

വിജിലൻസ് ട്രൈബ്യൂണലുകൾ വെള്ളാനകളോ? സമഗ്രമായ ഓഡിറ്റിന് ഉത്തരവിട്ട് ഹൈക്കോടതി

വിജിലൻസ് ട്രൈബ്യൂണലുകൾ വെള്ളാനകളോ? സമഗ്രമായ ഓഡിറ്റിന് ഉത്തരവിട്ട് ഹൈക്കോടതി കൊച്ചി: സംസ്ഥാനത്തെ വിജിലൻസ്...

​‘ഞങ്ങൾ തുടങ്ങി’; വിമർശനങ്ങൾക്കിടെ മഴക്കാലപൂർവ്വ ശുചീകരണവുമായി തിരുവനന്തപുരം നഗരസഭ

​‘ഞങ്ങൾ തുടങ്ങി’; വിമർശനങ്ങൾക്കിടെ മഴക്കാലപൂർവ്വ ശുചീകരണവുമായി തിരുവനന്തപുരം നഗരസഭ തിരുവനന്തപുരം: വിവാദങ്ങൾക്കിടെ നഗരത്തിൽ...

Related Articles

Popular Categories

spot_imgspot_img