web analytics

എട്ടാമത് കുട്ടിക്കാനം രാജ്യാന്തര ചലച്ചിത്രമേള നവംബർ 19 മുതൽ 21 വരെ

എട്ടാമത് കുട്ടിക്കാനം രാജ്യാന്തര ചലച്ചിത്രമേള നവംബർ 19 മുതൽ 21 വരെ

കുട്ടിക്കാനം മരിയൻ കോളേജിലെ മാധ്യമപഠന വിഭാഗവും മെഡിയോസ് ടോക്കീസ് ഫിലിം സൊസൈറ്റി കുട്ടിക്കാനവും കേരളാ സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെയും ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കുട്ടിക്കാനം രാജ്യാന്തര ചലച്ചിത്രമേള(കിഫ്)യുടെ എട്ടാം പതിപ്പ് നവംബർ 19, 20, 21 തീയതികളിൽ മരിയൻ കോളേജിൽ വച്ച് നടത്തപ്പെടുന്നു.

ലഹരിയോടുള്ള ജിജ്ഞാസയിൽ തുടങ്ങി അടിമത്തത്തിലേക്ക് വീഴുകയും എന്നാൽ പരാജയപ്പെട്ടുപോകാതെ വീണ്ടും ജീവിതത്തിൻ്റെ പുതു വെളിച്ചത്തിലേക്ക് നടന്നുകയറുകയും ചെയ്ത കഥാപാത്രങ്ങളുടെ വിജയഗാഥകളാണ് ‘കിഫ് – ഹോപ്പ് 2025’ അഭ്രപാളികളിലെത്തിക്കുന്നത്.

ലഹരി ഒരു സാമൂഹിക വിപത്താണെന്നും ലഹരിക്കടിമപ്പെടുന്നവരെ മാറ്റി നിർത്താതെ ശാസ്ത്രീയമായ ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരേണ്ടതും അവരെ ചേർത്തുപിടിക്കേണ്ടതും സമൂഹത്തിൻ്റെ കടമയാണെന്നുമുള്ള സന്ദേശം ജനങ്ങളിലേക്കെത്തികയാണ് കിഫ് ഈ വർഷം ദൗത്യമായി ഏറ്റെടുത്തിരിക്കുന്നത്.

സാമൂഹിക പ്രസക്തമായ വിഷയങ്ങളെ സിനിമയിലൂടെ അഭിസംബോധന ചെയ്യുക എന്ന കിഫിൻ്റെ പ്രാഥമിക കർത്തവ്യത്തിലൂന്നിയാണ് ഈ തവണയും മേള ഒരുക്കിയിരിക്കുന്നത്.

എല്ലാം അവസാനിച്ചുവെന്നു കരുതുന്നിടത്തു നിന്ന് പരാജയങ്ങളെ അതിജീവിച്ച് പുതിയ പ്രതീക്ഷകളിലേക്കു നീങ്ങുന്നതിനെ സൂചിപ്പിക്കുവാനായി ‘HOPE’ (Healing Obsession and Progression to Empowerment) – എന്നാണ് മേളയ്ക്ക് പേര് നൽകിയിരിക്കുന്നു.

കഴിഞ്ഞ എഴ് വർഷങ്ങളായി നടന്നു വരുന്ന കിഫ് കേരളത്തിലെ ക്യാമ്പസുകളിൽ നടത്തപെടുന്ന ചലച്ചിത്രമേളകളിൽ പ്രധാനപ്പെട്ടതാണ്.

കാലാകാലങ്ങളിൽ ഉണ്ടാകുന്ന സാമൂഹികമാറ്റങ്ങളെ സിനിമകളിലൂടെ അഭിസംബോധന ചെയ്യുന്നതിൽ മേള ഇതിനോടകം തന്നെ വിജയിച്ചിട്ടുണ്ട്.

2018ൽ പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത  വിളിച്ചോതുന്ന ചിത്രങ്ങളുമായി  ‘മൽഹാർ’, 2019 ൽ അധികാരത്തിന്റെ സെൻസർ കത്രികകൾക്കെതിരെ സംസാരിക്കുന്ന ചിത്രങ്ങൾ ഉൾപ്പെടുത്തിയ ‘കത്രിക’,

2020 ൽ ചാപ്പകുത്തപ്പെടുന്ന മനുഷ്യരുടെ ജീവിതപരിവേദനങ്ങൾ അവതരിപ്പിച്ച ‘ചാപ്പ’,  2021 ൽ കോവിഡ് പശ്ചാത്തലത്തിൽ പ്രതിസന്ധികൾക്കു ശേഷം തീരത്തണയുന്ന ജനതയുടെ ചിത്രം വരച്ചിടുന്ന ‘തീരം’,

2022 ൽ സ്നേഹത്തിന്റെ വിവിധ ഭാവങ്ങൾ അവതരിപ്പിച്ച ‘സിര’, 2023 ൽ യുദ്ധാന്തര ജീവിതങ്ങളുടെ നേർകാഴ്ച്ചയായി മാറിയ ‘കലിംഗ’

2024 ൽ സ്ത്രീ സമൂഹത്തിൽ നേരിടുന്ന വെല്ലുവിളികളെയും അതിനെ അതിജീവിക്കാൻ അവർ നടത്തുന്ന തീവ്രമായ ജീവിത സമരങ്ങളെയും അടയാളപെടുത്തുന്ന ‘SHE'( Stories of Her Empowerment) എന്നിവയായിരുന്ന കിഫിന്റെ മുൻപതിപ്പുകൾ.

സംവിധായകരായ ജിയോ ബേബി, ജോണി ആൻ്റണി, ഡോ.  ബിജു, ഷാഹി കബീർ, റത്തീന്ന പി.റ്റി, എഡിറ്റർ രഞ്ജൻ എബ്രാഹം, കവി വയലാർ ശരത്ചന്ദ്രവർമ്മ, ഛായാഗ്രഹകൻ സണ്ണി ജോസഫ്, അഭിനേതാക്കളായ വിൻസി അലോഷ്യസ്, ഷറഫുദ്ദീൻ തുടങ്ങിയവർ മുൻകാലങ്ങളിൽ മേളയിലെത്തുകയും ഡെലിഗേറ്റുകളുമായി  സംവദിക്കുകയും ചെയ്തിട്ടുണ്ട്.

 മേളയുടെ ഭാഗമായി ഓപ്പൺ ഫോറം, മാസ്റ്റർ ക്ലാസ്, കലാസന്ധ്യ, എക്സിബിഷൻ തുടങ്ങിയ പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

അമേരിക്കയിലെ ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക് ദാരുണാന്ത്യം

ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക്...

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ; നടപടി ‘തിടുക്കത്തിൽ’, വിസി സ്ഥാനത്ത് തുടരും

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ;...

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന് പ്രവചനം

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന്...

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത...

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

Other news

യെമൻ തീരത്ത് എണ്ണക്കപ്പൽ തട്ടിയെടുത്തു; സൊമാലിയയിലേക്ക് നീക്കം, കടൽക്കൊള്ള ഭീഷണി വീണ്ടും

സന: യെമൻ തീരത്തിനു സമീപം ഏദൻ ഉൾക്കടലിൽ എണ്ണക്കപ്പൽ അജ്ഞാത സായുധസംഘം തട്ടിയെടുത്തതായി...

ഊട്ടിയിലേക്കുള്ള വിനോദയാത്ര ദുരന്തമായി; കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം

കണ്ണൂർ: വിനോദയാത്രയ്ക്കായി ഊട്ടിയിലേക്ക് പോയ സംഘത്തിന്റെ വാഹനം അപകടത്തിൽപെട്ട് രണ്ട് പേർ മരിച്ചു....

ഗംഗയിൽ വളർത്തുനായയെ കുളിപ്പിച്ചു; പ്രതിഷേധവുമായി വിശ്വാസികൾ, വീഡിയോ വൈറൽ

ഹരിദ്വാർ: ഗംഗാനദിയിൽ വളർത്തുനായയെ കുളിപ്പിച്ചതിനെ തുടർന്ന് ഉണ്ടായ തർക്കത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ...

പശ്ചിമേഷ്യയിൽ സംഘർഷം; ഇറാൻ–ഫ്രാൻസ് വിദേശകാര്യമന്ത്രിമാർ ഫോണിൽ ചർച്ച

ടെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇറാനും ഫ്രാൻസും തമ്മിൽ ഉന്നതതല...

‘സമാധാന നിർദേശങ്ങൾ അംഗീകരിക്കാൻ സാധ്യത കുറവ്’; ചർച്ച പരാജയപ്പെട്ടാൽ വീണ്ടും യുദ്ധമെന്ന് ട്രംപ്

വാഷിങ്ടൺ: ഇറാൻ മുന്നോട്ടുവെച്ച 14 ഇന സമാധാന നിർദേശങ്ങൾ അംഗീകരിക്കാൻ സാധ്യത...

പള്ളിയിൽ കലഹം; യാക്കോബായ–ഓർത്തഡോക്സ് തർക്കത്തിൽ കുരുമുളക് സ്പ്രേ, വൈദികൻ ഉൾപ്പെടെ 6 പേർക്ക് പരിക്ക്

പള്ളിയിൽ കലഹം; യാക്കോബായ–ഓർത്തഡോക്സ് തർക്കത്തിൽ കുരുമുളക് സ്പ്രേ, വൈദികൻ ഉൾപ്പെടെ 6...

Related Articles

Popular Categories

spot_imgspot_img