web analytics

ആൽബർട്ട് ഐൻസ്‌റ്റൈന്റെയും സ്റ്റീഫൻ ഹോക്കിങ്‌സിന്റെയും ഐക്യു മറികടന്ന് ഇന്ത്യൻ വംശജനായ പത്തുവയസുകാരൻ; അസാമാന്യ ബുദ്ധിശക്തികൊണ്ട് ലോകത്തെതന്നെ അത്ഭുതപ്പെടുത്തുകയാണ് ക്രിഷ് അറോറ

അസാമാന്യ ബുദ്ധിശക്തികൊണ്ട് ലോകത്തെതന്നെ അത്ഭുതപ്പെടുത്തുകയാണ് ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് ബാലൻ ക്രിഷ് അറോറ. ഈ പത്തുവയസുകാരന്റെ ഐക്യു ലെവൽ 162 ആണ്. ആൽബർട്ട് ഐൻസ്‌റ്റൈന്റെയും സ്റ്റീഫൻ ഹോക്കിങ്‌സിന്റെയും 160 ഐക്യു എന്ന കണക്കാണ് ക്രിഷ് ഇപ്പോൾ മറികടന്നിരിക്കുന്നത്.

ഉയർന്ന ഐക്യു ഉള്ളവരുടെ കൂട്ടായ്മയായ മെൻസയിൽ അടുത്തിടെയാണ് ക്രിഷ് അറോറക്ക് അംഗത്വം ലഭിച്ചത്. മെൻസ നടത്തിയ പരീക്ഷയിലാണ് കുട്ടിയുടെ ഐക്യു ലെവൽ വ്യക്തമായത്. നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് മകന്റെ അസാധാരണ കഴിവുകൾ മാതാപിതാക്കളായ മൗലിയും നിശ്ചലും ശ്രദ്ധിച്ചു തുടങ്ങിയത്.

കടുകട്ടിയായ കണക്കുകൾ പോലും അതിവേഗത്തിൽ ക്രിഷ് ചെയ്ത് തീർക്കുമായിരുന്നു. വളരെ വേഗത്തിൽ ഒഴുക്കോടെ വായിക്കുമായിരുന്നു. ചെസ് കളിച്ചു തുടങ്ങി നാലാം മത്സരത്തിൽ തന്നെ പരിശീലകരെ വരെ തോൽപ്പിക്കുമായിരുന്നു ക്രിഷ്. ഒന്നര വർഷത്തെ പഠനം കൊണ്ട് പിയാനോയിൽ എട്ടാം ഗ്രേയ്ഡും നേടി. മാതാപിതാക്കൾക്കും സഹോദരി കെയ്‌റയ്ക്കുമൊപ്പം വെസ്റ്റ് ലണ്ടനിലെ ഹൗൺസ്‌ലോയിലാണ് ക്രിസ് താമസിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img