web analytics

വേടൻ്റെ പ്രോഗ്രാമിനു എൽഇഡി ഡിസ്പ്ലേ സെറ്റ് ചെയ്യുന്നതിനിടെ അപകടം; ടെക്നീഷ്യൻ ഷോക്കേറ്റ് മരിച്ചു

തിരുവനന്തപുരം: റാപ്പർ വേടന്റെ പ്രോഗ്രാമിനായി എൽഇഡി ഡിസ്പ്ലേ സെറ്റ് ചെയ്യുന്നതിനിടെ ടെക്നീഷ്യൻ ഷോക്കേറ്റ് മരിച്ചു. തിരുവനന്തപുരം കിളിമാനൂരിലാണ് അപകടമുണ്ടായത്. ആറ്റിങ്ങൽ കോരാണി ഇടക്കോട് സ്വദേശി ലിജു ഗോപിനാഥ് (42) ആണ് മരിച്ചത്.

എൽഇഡി ഡിസ്പ്ലേ സെറ്റ് ചെയ്യുന്നതിന് ഇടയിലാണ് ലിജുവിന്‌ ഷോക്കേറ്റത്. ഇന്ന് വൈകുന്നേരം 5മണിയോടെയാണ് അപകടമുണ്ടായത്. ഉടൻ തന്നെ കിളിമാനൂർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം ചിറയിൽ കീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും.

ഇന്ത്യയിലെ 15 നഗരങ്ങളിലേക്ക് മിസൈൽ തൊടുത്ത് പാകിസ്ഥാൻ; നിലംതൊടും മുമ്പ് തകർത്ത് ഇന്ത്യൻ സേന

ശ്രീനഗർ: ഇന്ത്യയുടെ പ്രതിരോധ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പാകിസ്ഥാൻ നടത്തിയ സൈനിക നീക്കങ്ങൾ തകർത്ത് ഇന്ത്യൻ സേന. ഗുജറാത്ത് മുതൽ ജമ്മുകശ്മീർ വരെയുള്ള 15 കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് പാക് മിസൈൽ – ഡ്രോൺ ആക്രമണശ്രമം നടത്തിയതെന്നാണ് റിപ്പോർട്ട്.

പാക് വ്യോമ പ്രതിരോധ മിസൈലുകളും, ഡ്രോണുകളും ഇന്ത്യൻ സൈന്യം തകർത്തതായി പ്രതിരോധ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.ജമ്മു, പത്താൻകോട്ട്, അമൃത്സർ, അവന്തിപുര, ശ്രീനഗർ, കപൂർത്തല, ജലന്ധർ, ലുധിയാന, ആദംപൂർ, ഭട്ടിൻഡ, ചണ്ഡീഗഡ്, നൽ, ഫലോഡി, ഉത്തരലൈ, ഭുജ് എന്നിവ ലക്ഷ്യമാക്കിയായിരുന്നു പാക് സൈനിക ആക്രമണശ്രമം.

പാക്കിസ്ഥാന്റെ എച്ച്ക്യ-9 പ്രതിരോധ മിസൈലുകൾ ഇന്ത്യൻ സൈന്യം ഡ്രോൺ ഉപയോഗിച്ച് തകർക്കുകയായിരുന്നു. പാകിസ്ഥാൻ സൈനിക ആക്രമണത്തിന്റെ നിരവധി അവശിഷ്ടങ്ങളും ഈ സ്ഥലങ്ങളിൽ നിന്ന് കണ്ടെടുത്തതായും പ്രതിരോധ ഉദ്യോഗസ്ഥർ പറയുന്നു.

ഇന്ന് രാവിലെയാണ് ഓപ്പറേഷൻ സിന്ദൂറിന്റെ തുടർച്ചയായി ഇന്ത്യൻ സൈന്യം വീണ്ടും തിരിച്ചടിച്ചത്. പാകിസ്ഥാനിലെ നിരവധി സ്ഥലങ്ങളിൽ ആക്രമണം നടത്തിയതായി പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തി.

ലാഹോറിലെ പാക് വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്തതായും സൈന്യം വാർത്താക്കുറിപ്പിൽ അറിയിച്ചു. ജമ്മു കശ്മീരിലെ കുപ് വാര,ബാരാമുള്ള, മെന്ദാർ, ഉറി, പൂഞ്ച്, രജൗരി മേഖലകളിൽ നിയന്ത്രണ രേഖ ലംഘിച്ച് പ്രകോപനമില്ലാതെ പാക് സൈന്യം പീരങ്കികളും മറ്റും ഉപയോഗിച്ച് വെടിവയ്പ് തുടർന്നതായും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ ജംഷഡ്പൂരിൽ പരിശോധനയ്ക്ക്

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ...

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര് പുറത്ത്

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര്...

പിഎഫ്‌ഐ ആയുധ പരിശീലകൻ മൊയ്തീൻകുട്ടി കൊച്ചിയിൽ പിടിയിൽ!

പിഎഫ്‌ഐ ആയുധ പരിശീലകൻ മൊയ്തീൻകുട്ടി കൊച്ചിയിൽ പിടിയിൽ! കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ...

മഴയെത്തുന്നു; ഒപ്പം ഇടിമിന്നൽ ജാഗ്രതയും! ഈ ജില്ലകളിൽ വരും മണിക്കൂറുകളിൽ മഴയ്ക്ക് സാധ്യത

മഴയെത്തുന്നു; ഒപ്പം ഇടിമിന്നൽ ജാഗ്രതയും! ഈ ജില്ലകളിൽ വരും മണിക്കൂറുകളിൽ മഴയ്ക്ക്...

മലയാളിയായ കൃഷ്ണപിള്ളയുടെ മകൻ, മുംബൈ വിറപ്പിച്ച ഡോൺ; കുമാർ പിള്ളയെ നാടുകടത്താൻ ഇന്ത്യ

മലയാളിയായ കൃഷ്ണപിള്ളയുടെ മകൻ, മുംബൈ വിറപ്പിച്ച ഡോൺ; കുമാർ പിള്ളയെ നാടുകടത്താൻ...

Other news

ശരീരഭാരം കുറക്കുന്നതിനുളള ചികിൽസയ്ക്ക് എത്തി; റഷ്യൻ പൗരന് ദാരുണാന്ത്യം

ശരീരഭാരം കുറക്കുന്നതിനുളള ചികിൽസയ്ക്ക് എത്തിയ റഷ്യൻ പൗരന് ദാരുണാന്ത്യം തിരുവനന്തപുരം വിഴിഞ്ഞം പുളിങ്കുടിയിലെ...

ചെറുതോണിയിൽ കോട പിടിക്കാൻ ചെന്ന എക്സൈസ് സംഘത്തെ വെട്ടാൻ തുനിഞ്ഞ് പ്രതി; ഉദ്യോഗസ്ഥർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ചെറുതോണിയിൽ കോട പിടിക്കാൻ ചെന്ന എക്സൈസ് സംഘത്തെ വെട്ടാൻ തുനിഞ്ഞ് പ്രതി ഇടുക്കി...

കുട്ടികൾ പോലുമറിയാതെ ഭാഷ മാറി! തസ്തിക നിലനിർത്താൻ കൃത്രിമം കാണിച്ച അദ്ധ്യാപകൻ സസ്‌പെൻഷനിൽ

കുട്ടികൾ പോലുമറിയാതെ ഭാഷ മാറി! തസ്തിക നിലനിർത്താൻ കൃത്രിമം കാണിച്ച അദ്ധ്യാപകൻ...

സംസ്ഥാനത്ത് ബാർ ലൈസൻസുകൾ നൽകുന്നതിൽ റെക്കോർഡ് വർധന; ഒൻപതര വർഷത്തെ ഭരണത്തിനിടയിൽ ബാറുകളുടെ എണ്ണം 29-ൽ നിന്ന് 884 ആയി

സംസ്ഥാനത്ത് ബാർ ലൈസൻസുകൾ നൽകുന്നതിൽ റെക്കോർഡ് വർധന കേരളത്തിലെ മദ്യനയത്തിൽ കഴിഞ്ഞ...

ഡോക്ടർമാരുടെ സമരം: സർക്കാർ നടപടി കടുപ്പിക്കുന്നു; ശമ്പളം തടയാൻ ഡയസ്നോൺ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ഡോക്ടർമാർ നടത്തുന്ന ശമ്പളക്കുടിശ്ശിക സമരത്തിന് കടുത്ത...

Related Articles

Popular Categories

spot_imgspot_img