web analytics

സ്ഥിതിവിവരക്കണക്കുകൾ കള്ളം പറയില്ല! ദക്ഷിണാഫ്രിക്കയ്ക്കെതിരെ 63.25 ശരാശരിയും 190.22 സ്ട്രൈക്ക് റേറ്റും; സൂപ്പർ എട്ടിൽ സഞ്ജുവിനെ പുറത്തിരുത്താൻ ഇന്ത്യയ്ക്ക് കഴിയില്ല

സ്ഥിതിവിവരക്കണക്കുകൾ കള്ളം പറയില്ല! ദക്ഷിണാഫ്രിക്കയ്ക്കെതിരെ 63.25 ശരാശരിയും 190.22 സ്ട്രൈക്ക് റേറ്റും; സൂപ്പർ എട്ടിൽ സഞ്ജുവിനെ പുറത്തിരുത്താൻ ഇന്ത്യയ്ക്ക് കഴിയില്ല

ടി20 ലോകകപ്പിൽ ഇന്ത്യയുടെ ഇന്നിങ്സ് വീണ്ടും സഞ്ജു സാംസൺ ഓപ്പൺ ചെയ്യുമോയെന്ന ചർച്ച ശക്തമാകുന്നു. ഇതുവരെ ടൂർണമെന്റിൽ നമീബിയക്കെതിരായ മത്സരത്തിൽ മാത്രമാണ് സഞ്ജുവിന് അവസരം ലഭിച്ചത്.

ആ മത്സരത്തിൽ ആറു പന്തിൽ 22 റൺസ് നേടി മികച്ച തുടക്കം നൽകിയെങ്കിലും, അഭിഷേക് ശർമ ടീമിലേക്ക് തിരിച്ചെത്തിയതോടെ സഞ്ജു വീണ്ടും ബെഞ്ചിലായി.

ഗ്രൂപ്പ് ഘട്ടം അവസാനിക്കുമ്പോൾ ഇന്ത്യയുടെ മുൻനിര ബാറ്റ്സ്മാൻമാരിൽ ചിലർ മോശം ഫോമിലാണ്.

ഓപ്പണറായി കളിച്ച മൂന്ന് മത്സരങ്ങളിലും അഭിഷേക് ശർമ പൂജ്യത്തിന് പുറത്തായപ്പോൾ, മൂന്നാം നമ്പറിൽ ഇറങ്ങിയ തിലക് വർമ നാല് മത്സരങ്ങളിൽ നിന്ന് നേടിയത് 106 റൺസ് മാത്രമാണ്.

ഈ സാഹചര്യത്തിലാണ് സഞ്ജുവിനെ വീണ്ടും പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ആരാധകർ ഉയർത്തുന്നത്.

അമേരിക്ക, പാകിസ്താൻ, നെതർലൻഡ്സ് എന്നിവർക്കെതിരായ മത്സരങ്ങളിൽ അഭിഷേക് അക്കൗണ്ട് തുറക്കാൻ പോലും കഴിഞ്ഞിട്ടില്ല. തിലക് വർമയ്ക്കും ഗ്രൂപ്പ് ഘട്ടത്തിൽ ശ്രദ്ധേയ പ്രകടനം നടത്താനായില്ല.

നാല് മത്സരങ്ങളിൽ ആകെ 11 ബൗണ്ടറിയും മൂന്ന് സിക്സറുമാണ് തിലകിന്റെ സമ്പാദ്യം. ഇതോടെ തിലകിനെ മാറ്റി സഞ്ജുവിനെ ഓപ്പണിങ്ങിലേക്ക് കൊണ്ടുവരണമെന്നാണ് ആരാധകരുടെ ആവശ്യം.

ന്യൂസിലൻഡിനെതിരേ മൂന്നാം നമ്പറിൽ ഇഷാൻ കിഷൻ തിളങ്ങിയതും ആരാധകർ ചൂണ്ടിക്കാട്ടുന്നു.

സൂപ്പർ എട്ടിൽ ഇന്ത്യയുടെ ആദ്യ മത്സരം ഫെബ്രുവരി 22 ന് അഹമ്മദാബാദിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മികച്ച റെക്കോർഡുള്ള താരമാണ് സഞ്ജു.

അഞ്ചു ടി20 മത്സരങ്ങളിൽ നിന്ന് 253 റൺസ് നേടിയ അദ്ദേഹം 63.25 ശരാശരിയിലും 190.22 സ്ട്രൈക്ക് റേറ്റിലും ബാറ്റ് ചെയ്തിട്ടുണ്ട്. അതിൽ രണ്ട് സെഞ്ചുറികളും ഉൾപ്പെടുന്നു.

എന്നാൽ 2026ൽ കളിച്ച ആറു മത്സരങ്ങളിൽ നിന്ന് സഞ്ജുവിന് ആകെ നേടാനായത് 68 റൺസ് മാത്രമാണെന്നതും ശ്രദ്ധേയമാണ്. അതിനാൽ ടീമിൽ മാറ്റമുണ്ടാകുമോ എന്നത് കാത്തിരിക്കേണ്ടതാണ്.

English Summary:

Debate grows over including Sanju Samson in India’s playing XI after top-order struggles in T20 World Cup; fans push for him to open against South Africa.

sanju-samson-opening-debate-t20wc

Sanju Samson, Team India, T20 World Cup, Cricket News, Playing XI, Abhishek Sharma, Tilak Varma

spot_imgspot_img
spot_imgspot_img

Latest news

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

Other news

കുളിക്കാനിറങ്ങിയ വിദ്യാർത്ഥി വലയിൽ കുടുങ്ങി മരിച്ചു; നാടിന് നൊമ്പരമായി അച്ചുവിന്റെ വേർപാട്

കുളിക്കാനിറങ്ങിയ വിദ്യാർത്ഥി വലയിൽ കുടുങ്ങി മരിച്ചു; നാടിന് നൊമ്പരമായി അച്ചുവിന്റെ വേർപാട് തൃശൂർ:...

ടോയ്ലറ്റിൽ കയറിയ യുവതി വീണത് ശുചിമുറി കുഴിയിൽ; വിസർജ്ജ്യത്തിൽ കുടുങ്ങിക്കിടന്നത് മൂന്ന് മണിക്കൂർ!

ടോയ്ലറ്റിൽ കയറിയ യുവതി വീണത് ശുചിമുറി കുഴിയിൽ; വിസർജ്ജ്യത്തിൽ കുടുങ്ങിക്കിടന്നത് മൂന്ന്...

നേട്ടങ്ങൾ പ്രതീക്ഷിക്കാവുന്ന ദിനം. സ്ഥാനക്കയറ്റം, അംഗീകാരം, ആരോഗ്യ പുരോഗതി…ഇന്നത്തെ നക്ഷത്രഫലം

നേട്ടങ്ങൾ പ്രതീക്ഷിക്കാവുന്ന ദിനം. സ്ഥാനക്കയറ്റം, അംഗീകാരം, ആരോഗ്യ പുരോഗതി…ഇന്നത്തെ നക്ഷത്രഫലം മേടം: കാര്യങ്ങളിൽ...

ജ്വല്ലറിയിൽ നിന്ന് മിന്നൽ വേഗത്തിൽ സ്വർണവുമായി കടന്നു; കൊണ്ടോട്ടിയിലെ സിനിമാറ്റിക് മോഷണക്കേസിൽ പ്രതികൾ വലയിൽ!

ജ്വല്ലറിയിൽ നിന്ന് മിന്നൽ വേഗത്തിൽ സ്വർണവുമായി കടന്നു; കൊണ്ടോട്ടിയിലെ സിനിമാറ്റിക് മോഷണക്കേസിൽ...

Related Articles

Popular Categories

spot_imgspot_img