web analytics

മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു

ഗണ്ണിൽ ടിയർ ഗ്യാസ് ഷെൽ നിറച്ച് പരിശീലനം നടത്തുന്നതിനിടെ ഷെൽ പെട്ടെന്ന് പൊട്ടിത്തെറിച്ചു;

മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു

കൊല്ലം: പരിശീലനത്തിനിടെ ടിയർ ഗ്യാസ് ഷെൽ പൊട്ടിത്തെറിച്ച സംഭവത്തിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.

ചവറ പൊലീസ് സ്റ്റേഷനിലെ വനിതാ സി.പി.ഒമാരായ കീർത്തന, ആര്യ, കൂടാതെ തെക്കുംഭാഗം പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ഹരികുമാർ എന്നിവർക്കാണ് പരിക്കേറ്റത്.

ചവറ കോവിൽത്തോട്ടത്തെ ഐ.ആർ.ഇ ഗ്രൗണ്ടിൽ ഇന്നലെ രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം.

ഗണ്ണിൽ ടിയർ ഗ്യാസ് ഷെൽ നിറച്ച് പരിശീലനം നടത്തുന്നതിനിടെ ഷെൽ പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ഹരികുമാറിന്റെ കൈയ്ക്കാണ് നേരിട്ട് പരിക്കേറ്റത്.

ഗണ്ണിന്റെയും ഷെല്ലിന്റെയും ഭാഗങ്ങൾ വീണ് ആര്യക്കും കീർത്തനയ്ക്കും പരിക്കേറ്റു. മൂവർക്കും കരുനാഗപ്പള്ളിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തുടരുകയാണ്.

അപകടത്തെ തുടർന്ന് പരിശീലനം ഉടൻ നിർത്തിവച്ചു. സംഭവത്തിൽ ആഭ്യന്തര വകുപ്പ് അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

English Summary

Three police personnel were injured in Kollam after a tear gas shell exploded during training at the IRE ground in Chavara. CPOs Keerthana and Arya, and ASI Harikumar suffered injuries. The shell exploded while being loaded into a gun for practice. All three officers are undergoing treatment at a private hospital in Karunagappally. The training was halted, and the Home Department has initiated an inquiry.

tear-gas-shell-explosion-kollam-training

Kollam, Police, Accident, Tear Gas, Training, Kerala

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

സാംഗ്ലിയിൽ ക്ഷേത്രമതിൽ തകർന്നു വീണ് വൻ ദുരന്തം: കുട്ടികളടക്കം ആറ് മരണം

മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും ക്ഷേത്രമതിൽ തകർന്ന് വീണ്...

Related Articles

Popular Categories

spot_imgspot_img