തിരുവനന്തപുരം: നാലുവയസുകാരിയുടെ സ്വകാര്യ ഭാഗത്ത് അധ്യാപിക മുറിവേല്‍പ്പിച്ചതായി പരാതി. വിവരം പുറത്തു പറയരുതെന്ന് കുഞ്ഞിനെ ഭീഷണിപ്പെടുത്തിയതായും വീട്ടുകാർ പറയുന്നു. തിരുവനന്തപുരത്ത് ഇന്നലെയാണ് സംഭവം നടന്നത്.(teacher’s cruelty to four year old girl in Thiruvananthapuram)
വീട്ടിലെത്തിയ കുഞ്ഞ് നടക്കാന്‍ ബുദ്ധിമുട്ടുന്നതായി ശ്രദ്ധിച്ച വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന് സ്വകാര്യ ഭാഗത്ത് കടുത്ത വേദനയും നീറ്റലുമുണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് ചോദിച്ചപ്പോഴാണ് ടീച്ചര്‍ ചെയ്തതാണെന്ന് കുട്ടി തുറന്നുപറഞ്ഞത്. ഉടൻ സ്‌കൂള്‍ അധികൃതരെ വിളിച്ച് വിവരം പറഞ്ഞപ്പോള്‍ അവര്‍ തങ്ങളോട് മാപ്പുപറഞ്ഞെന്നും അധ്യാപികയെ മാറ്റാമെന്ന് ഉറപ്പു പറഞ്ഞതായും കുട്ടിയുടെ മാതാവ് പറഞ്ഞു.
വീട്ടുകാര്‍ സ്‌കൂള്‍ അധികൃതരോട് പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റ് അധ്യാപികയോട് വിശദീകരണം തേടി. എന്നാല്‍ താന്‍ കുഞ്ഞിനെ ഉപദ്രവിച്ചില്ലെന്നായിരുന്നു അധ്യാപികയുടെ വാദം. പിന്നീട് സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചപ്പോഴാണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ മാനേജ്‌മെന്റിന് ലഭിക്കുന്നത്. സംഭവത്തില്‍ കുടുംബം പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്.